‘കട്ടപ്പ എന്ന മൊട്ടപ്പ’; സ്റ്റാര്‍ മാജികിലെ ഈ താരം ആരാണെന്ന് പറയാമോ

മലയാളത്തില്‍ ഏറേ ആരാധകരുള്ള ഷോയാണ് സ്റ്റാര്‍ മാജിക്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയ്ക്ക് നിരവധി ആരാധരാണുള്ളത്. ഷോയില്‍ നിരവധി താരങ്ങളാണ് പങ്കെടുക്കുന്നത്. സിനിമ സീരിയല്‍ മിമിക്രി രംഗത്തെ നിരവധി താരങ്ങളാണ് ഷോയില്‍ പങ്കെടുക്കുന്നത്.

ഷോയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും നിരവധി ആരാധകരാണുള്ളത്. ഷോയില്‍ പങ്കെടുക്കുന്ന താരമാണ് അസീസ് നെടുമങ്ങാട്. മിമിക്രി കലാകാരനായ അസീസ് നെടുമങ്ങാടിനും നിരവധി ആരാധകരുണ്ട്. കോമഡി സ്റ്റാറിലൂടെയാണ് അസീസ് ശ്രദ്ധ നേടുന്നത്.

asees

അസീസിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിയില്‍ സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ ലുക്കിലാണ് അസീസ് എത്തുന്നത്.’കട്ടപ്പ എന്ന മൊട്ടപ്പ’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് അസീസ് പങ്കുവച്ചിരിക്കുന്ന കുറിപ്പ്.

അതേസമയം സ്റ്റാര്‍ മാജിക്കിന് വേണ്ടിയാണോ താരത്തിന്റെ മേക്കോവര്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തായാലും താരത്തിന്റെ ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. ചിത്രം ശ്രദ്ധ നേടിയതോടെ നിരവധി തമാശ കമന്റുകളാണ് എത്തുന്നത്.