ബഡായി ബംഗ്ലാവിലെ ആര്യയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന് അതുവരെ ഉണ്ടായിരുന്ന പിന്തുണകള്‍ക്ക് പുറമേ ബിഗ് ബോസിലൂടെ വിമര്‍ശനങ്ങളും ലഭിച്ച് തുടങ്ങി. പലപ്പോഴായി സൈബര്‍ ആക്രമണങ്ങളൊക്കെ നടി നേരിട്ടിരുന്നു. ഇതിനിടയില്‍ ഒരു പ്രണയ പരാജയം കൂടി വന്നതോടെ ആര്യയുടെ ജീവിതം ആടിയുലഞ്ഞു. അങ്ങനെ ഡിപ്രഷന്റെ അവസ്ഥ വരെ നടി എത്തി. ഇതിനെയെല്ലാം മറികടന്ന് പോയതെങ്ങനെയാണെന്ന് തുറന്ന് പറയുകയാണ് ആര്യ.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. ഇതിനിടയിലാണ് നടി ഒരു പ്രണയത്തിലാവുന്നത്. ഏകദേശം ലിവിംഗ് ടുഗദര്‍ പോലെ സന്തുഷ്ടമായി ജീവിച്ച് വരുന്നതിനിടയിലാണ് ആര്യ ബിഗ് ബോസിലേക്ക് പോവുന്നത്. ആദ്യ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമൊക്കെ ബിഗ് ബോസില്‍ പറഞ്ഞതിനൊപ്പം പുതിയ പ്രണയത്തെ കുറിച്ചും നടി പറഞ്ഞു. ജാന്‍ എന്ന് വിളിക്കുന്ന ആളെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പക്ഷേ ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ അവതാളത്തിലായി. പുറത്ത് വന്നതിന് ശേഷം കാമുകന്‍ തന്നെ നൈസായി തേച്ചെന്ന കഥയാണ് ആര്യ അറിയുന്നത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഒരാളുമായി അദ്ദേഹം പുതിയൊരു ജീവിതം തുടങ്ങിയെന്നും നടി അറിഞ്ഞു. ഇതെല്ലാം മാനസികമായും ശാരീരികമായും ആര്യയെ തളര്‍ത്തി. വിഷാദത്തിന്റെ അവസ്ഥയിലേക്ക് എത്തിയ തനിക്ക് പാനിക്ക് അറ്റാക്ക് വരെ ഉണ്ടായെന്നാണ് ഒരു സുഹൃത്തിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ പറഞ്ഞത്.
അഭിമുഖത്തിനിടെ താന്‍ പറഞ്ഞ പ്രസക്തമായ കാര്യങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റില്‍ ആര്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വീഡിയോയ്ക്ക് സപ്പോര്‍ട്ടുമായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തിയത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് താരം. താരത്തിന്റെ അനുജത്തിയുടെ വിവാഹം ഈയടുത്താണ് കഴിഞ്ഞത്. അത് സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായിരുന്നു.
Recent Comments