എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ലാൽ ജോസിന്റെ സംവിധാനത്തിൽ തിയേറ്ററിൽ എത്തിയ സിനിമയായിരുന്നു “നീലത്താമര”. ഈ സിനിമയിലൂടെ മലയാള ചലച്ചിത്ര മേഖലയിലേക്ക് ചുവട് എടുത്ത് വെച്ച താരമായിരുന്നു അർച്ചന കവി. ന്യൂ ഡൽഹിയിൽ ജനിച്ചു വളർന്നിരുന്ന താരം അവതാരകയായി വന്നതിനു ശേഷമാണ് സിനിമയിലേക്ക് ചുവട് എടുത്ത് വെക്കുന്നത്. യെസ് ഇന്ത്യാവിഷൻ ചാനലിൽ “ബ്ലഡി ലവ്” എന്നൊരു പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് അർച്ചന കവി തന്റെ കരിയർ തുടങ്ങുന്നത്. ലാൽ ജോസ് തന്റെ ചിത്രത്തിലേക്ക് നായികയായി തിരഞ്ഞെടുക്കാനുണ്ടായ കാരണവും ഈയൊരു ഷോ ആണ്.
“നീലത്താമര” എന്ന സിനിമയ്ക്ക് ശേഷം “മമ്മി ആൻ മി” കൂടാതെ “ബെസ്റ്റ് ഓഫ് ലക്ക്”, ദുൽഖർ നായകൻ ആയ “പട്ടം പോലെ”, “അഭിയും ഞാനും”, ആസിഫ് അലിയുടെ “ഹണി ബീ “,ദിലീപിന്റെ “നാടോടിമന്നൻ” തുടങ്ങി ഒരുപാട് സിനിമകളിൽ അർച്ചന തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വരുന്ന “സുന്ദരി നീയും സുന്ദരൻ ഞാനും” എന്ന റിയാലിറ്റി ഷോയിലെ അവതാരകയായും താരം തിളങ്ങി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള അർച്ചനയ്ക്ക് ഇന്ന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ അർച്ചന കവി ഷെയർ ചെയ്യുന്ന വീഡിയോകൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമാകാറുണ്ട്.
സിനിമയിൽ നിന്ന് ചെറുതായി വിട്ടു നിൽക്കുകയാണ് എങ്കിലും വെബ്സീരീസുകളിലും ബ്ലോഗ്, കൂടാതെ പെയിന്റിംഗ് എന്നീ മേഖലകളിലും ഇന്ന് സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ സ്വകാര്യവിശേഷങ്ങളും അതിലൂടെ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട് . 2014 ജനുവരിയിലാണ് അർച്ചന കവിയും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കൂടിയായ അബീഷും തമ്മിൽ കല്യാണം കഴിക്കുന്നത് . ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രം ഭാഗമായ വളരെ ലളിതമായ ചടങ്ങുകളിലൂടെയായിരുന്നു ഇവരുടെ വിവാഹം .
ആദ്യകാലങ്ങളിലൊക്കെ അർച്ചനയുടെ യൂട്യൂബ് വീഡിയോസിൽ ഭർത്താവ് അബീഷ് നിറഞ്ഞു നിന്നിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് ഷെയർ ചെയ്യുന്ന വീഡിയോകളിലും ഫോട്ടോകളിലും അബീഷിനെ കാണാതെ ആയതോടെ ഇവർ വിവാഹ മോചനം നേടിയെന്ന് വ്യാപകമായി തന്നെ പ്രചരിക്കുകയും ചെയ്തിരുന്നു . അർച്ചനയും അബീഷും വളരെ നല്ല രണ്ടു വ്യക്തിത്വങ്ങൾ തന്നെയാണ് . എന്നിരുന്നാലും ഒരുമിച്ചുള്ള ഇവരുടെ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല എന്നതാണ് സത്യം. ഇതോടെ രണ്ട്പേരും തമ്മിൽ വേർപിരിയുകയായിരുന്നു.
Recent Comments