HomeEntertainmentചിലതൊക്കെ എനിക്ക് അഭിമാനമായി തോന്നിയിട്ടുണ്ട്, പക്ഷേ മറ്റ് ചിലത് തിരുത്താനുമുണ്ട്: അപര്‍ണയ്ക്ക് ജീവ നല്‍കുന്ന ഉപദേശങ്ങള്‍...

ചിലതൊക്കെ എനിക്ക് അഭിമാനമായി തോന്നിയിട്ടുണ്ട്, പക്ഷേ മറ്റ് ചിലത് തിരുത്താനുമുണ്ട്: അപര്‍ണയ്ക്ക് ജീവ നല്‍കുന്ന ഉപദേശങ്ങള്‍ കേട്ടോ?

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ജീവയും അപര്‍ണയും. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഈ ദമ്പതികള്‍. കോ ആങ്കറായെത്തിയ അപര്‍ണയുമായി പ്രണയത്തിലായതിനെക്കുറിച്ചും വിവാഹിതരായതിനെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. അവതാരകരായി തുടങ്ങിയ ഇരുവര്‍ക്കു സിനിമകളില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നു. അഭിനയം ഏറെയിഷ്ടമാണെന്ന് ജീവ വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുമായി സജീവമായ അപര്‍ണ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവയോട് ഇതുവരെ ചോദിക്കാത്ത ചോദ്യങ്ങളുമായുള്ള അപര്‍ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

ഭര്‍ത്താവെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ചായിരുന്നു അപര്‍ണ ചോദിച്ചത്. കള്‍ച്ചറല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ഓഫ് ഇന്ത്യയായത് അഭിമാനമുള്ള കാര്യമാണ്. അപര്‍ണയുടെ വീഡിയോ കാണാറുണ്ട്. മനോഹരമായ വീഡിയോയാണെന്ന് കേള്‍ക്കുമ്പോളും ഭാര്യയെക്കുറിച്ച് അഭിമാനം തോന്നാറുണ്ട്. നിന്റെ പെണ്‍കൊച്ചിനെ കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞുകേള്‍ക്കുമ്പോളും അഭിമാനമാണ് തോന്നാറുള്ളത്. സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ കടമയാണെന്നായിരുന്നു ജീവ പറഞ്ഞത്. എന്നാല്‍ മാറ്റേണ്ട ശീലങ്ങളെ കുറിച്ചുള്ള മറുപടി ഇങ്ങനെയായിരുന്നു. ചില സമയത്ത് ഷിട്ടുവിന്റെ ഭാഗത്ത് നിന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. അതേപോലെ തന്നെ എടുത്തുചാട്ടവും മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പേഴ്സണലല്ല ഇതൊന്നും, ജോലി സംബന്ധമായിട്ടുള്ളതാണ്. സാധനങ്ങള്‍ എടുത്താല്‍ എടുത്ത സ്ഥലത്ത് വെക്കണം, അതേപോലെ വീട് വൃത്തിയാക്കി വെക്കണമെന്ന് ജീവ പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മക്കുറവുണ്ടെന്നായിരുന്നു അപര്‍ണ മറുപടി പറഞ്ഞത്. ജീവയുടെ കണ്ണ് കുഞ്ഞിന് കിട്ടിയാല്‍ നല്ലതാണ്. പൂച്ചക്കണ്ണെന്നും, എടാ പൂച്ചേയെന്ന് വിളിച്ച് കേള്‍ക്കുന്നതും എനിക്കിഷ്ടമാണ്. അപര്‍ണയുടെ കവിളും കൈയ്യും കൊച്ചിന് കിട്ടിയാല്‍ നല്ലതാണെന്നായിരുന്നു ജീവയുടെ കമന്റ്.

സൂര്യ മ്യൂസിക്കിലൂടെ അവതരണ രംഗത്ത് അരങ്ങേറ്റം കുറിച്ച ജീവ അന്ന് തന്റെ ജീവിതസഖിയാക്കിയത്. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ പലപ്പോഴും ഇവയെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കും വിധേയമാകാറുണ്ട്. മുന്‍പ് ഒരു വീഡിയോയിലൂടെ ഏത് വസ്ത്രം ധരിച്ച പെണ്‍കുട്ടികളെയാണ് ഇഷ്ടമെന്ന് അപര്‍ണ ജീവയോട് ചോദിച്ചു. സാരിയുടുത്ത പെണ്‍കുട്ടികളെ കാണുമ്പോള്‍ പ്രത്യേകത തോന്നാറുണ്ടെന്നും എന്നാല്‍ കാണിക്കാന്‍ വേണ്ടി വയര്‍ കാണിക്കുന്ന പെണ്‍കുട്ടികളോട് താത്പ്പര്യമില്ലെന്നും ജീവ കൂട്ടിച്ചേര്‍ത്തു. അതേ സമയം പെണ്‍കുട്ടികളുടെ മേക്കപ്പിനെ കുറിച്ചും അപര്‍ണ ചോദിക്കുന്നുണ്ട്. ഉറങ്ങി എഴുന്നേറ്റ് വരുന്ന പെണ്‍കുട്ടികളുടെ മുഖമാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ മുഖമാണ് തനിയ്ക്ക് ഏറ്റവും സൗന്ദര്യമുള്ളതായി തോന്നുന്നതെന്നും ജീവ പറഞ്ഞു.

Most Popular

Recent Comments