മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. താരം ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് പില്‍ക്കാലത്ത് നായികയായി മാറിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു അനുശ്രീക്ക് ലഭിച്ചത്. അനുശ്രീയുടേത് പ്രണയവിവാഹമായിരുന്നു. സീരിയലിലെ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയായിരുന്നു അനുശ്രീ വിവാഹം ചെയ്തത്. അതേ സമയം വിവാഹത്തെക്കുറിച്ചും പിന്നീടുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള അനുശ്രീയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും ഈയടുത്താണ് കുഞ്ഞ് ജനിച്ചത്. ആരവ് എന്നാണ് കുട്ടിയുടെ പേര്.
അതേ സമയം ഈയടുത്തിടെയായിരുന്നു താരം വിവാഹമോചിതയാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. തന്റെ ഭര്‍ത്താവായ വിഷ്ണുവുമായി സ്വരച്ചേര്‍ച്ചയിലല്ലെന്നും ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അത് പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന പ്രശ്‌നമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അനുശ്രീയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആ പോസ്റ്റിലെ വിശദാംശം എന്താണെന്ന് നോക്കാം..
യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുക;
അനുശ്രീയുടെ പോസ്റ്റ്
ഉപദേശം നല്‍കുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ ആ അവസ്ഥയില്‍ ആയിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ശക്തമായ മനസ്സുള്ള ആളുകള്‍ക്ക് മാത്രമേ അതിനെ അതിജീവിക്കാന്‍ കഴിയൂ, അതേ സമയം ഞാന്‍ ശക്തയാകാന്‍ ശ്രമിക്കുന്നു. അഭിനയം എന്റെ തൊഴിലാണ്, എന്നാല്‍ എന്ത് സംഭവിച്ചാലും ഞാന്‍ സന്തോഷവതിയാണെന്ന് കാണിക്കാന്‍ ചിലപ്പോള്‍ സമൂഹത്തിന് മുന്നില്‍ അഭിനയിക്കേണ്ടി വരും. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വീഡിയോകളിലും എനിക്ക് സന്തോഷമോ സങ്കടമോ ഇല്ല, എന്നാല്‍ വിശദീകരിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുക
അതേ സമയം ഇതിനു താഴെ നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. എന്റെ താല്‍പര്യങ്ങളെ വിലയിരുത്തരുത്, അതിന് പിന്നിലെ കാരണങ്ങള്‍ നിങ്ങള്‍ക്കറിയില്ല. മറ്റൊരാളുടെ താല്‍പര്യങ്ങളെ അതിന് പിന്നിലെ കാരണമറിയാതെ ജഡ്ജ് ചെയ്യരുത്. മറ്റൊരാളുടെ വേദന മനസിലാക്കാതെ അവരെ വിലയിരുത്താന്‍ പോവരുതെന്നും അനുശ്രീ കുറിച്ചിരുന്നു. ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ അനുശ്രീ പങ്കെടുക്കാൻ എത്തിയിരുന്നു. ഈ പരിപാടിക്ക് തങ്ങളുടെ യഥാർത്ഥ പ്രശ്നത്തെ കുറിച്ച് അനുശ്രീ വിവരിച്ചിരുന്നു. അന്ന് അവതാരകനായ ശ്രീകണ്ഠൻ നായർ പറഞ്ഞത്, ഇതൊക്കെ നിസ്സാരമായ പ്രശ്നങ്ങളാണെന്നും വലിയ വഴക്കിലേക്ക് പോകാതെ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയണമെന്നും പറഞ്ഞിരുന്നു
Recent Comments