HomeEntertainmentഅമ്മയും അനുജത്തിയുമാണ് പിന്തുണയും വിശ്വാസവും; അവരാണ് എനിക്കെല്ലാമെന്ന് സിനിമാതാരം അനുമോള്‍

അമ്മയും അനുജത്തിയുമാണ് പിന്തുണയും വിശ്വാസവും; അവരാണ് എനിക്കെല്ലാമെന്ന് സിനിമാതാരം അനുമോള്‍

സ്ത്രീ പ്രധാന്യമുള്ള നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരമാണ് അനു മോള്‍. 1987 ഡിസംബര്‍ 24ന് പട്ടാമ്പിയിലാണ് താരം ജനിച്ചത്. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 2011 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘കാറ്റു പറഞ്ഞ കഥ’ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ഇവന്‍ മേഘരൂപന്‍, ഡേവിഡ് ആന്റ് ഗോലിയാത്ത്, അകം, ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട്, ചായില്ല്യം, ജമ്നാപ്യാരി, റോക്ക്സ്റ്റാര്‍, നിലാവറിയാതെ, തുടങ്ങിയവ അഭിനയയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടതാണ്. ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം എന്നീ ചിത്രങ്ങളില്‍ അനുമോള്‍ അവതരിപ്പിച്ച വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.


ഒറ്റയ്ക്ക് ജീവിക്കുന്നതിനെ പറ്റിയും തന്റെ കുടുംബത്തെ പറ്റിയുമൊക്കെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അനുമോള്‍ മനസ് തുറക്കുകയാണ്. അനുമോള്‍ വിവാഹം കഴിക്കുന്നില്ലെന്ന് ചോദിക്കുന്നവരോട് ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ കുഴപ്പമെന്താണെന്നാണ് നടി തിരിച്ച് ചോദിക്കുന്നത്. ചെറിയ പ്രായത്തില്‍ ഒറ്റയ്ക്ക് മക്കളെ വളര്‍ത്തിയ അമ്മയെ കുറിച്ചും നടി വ്യക്തമാക്കി. അമ്മയ്ക്ക് ഇരുപത്തിയെട്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ ഞങ്ങളെ വിട്ട് പോകുന്നത്. എന്നെയും അനിയത്തിയെയും വളര്‍ത്തിയത് അമ്മയാണ്. ഞങ്ങളെ പോലെ രണ്ട് ബുദ്ധിമുട്ട് ഉണ്ടായിട്ടും അമ്മ ജീവിച്ചു. പിന്നെന്ത് കൊണ്ട് എനിക്ക് ജീവിച്ചൂടാ എന്നാണ് അനുമോള്‍ ചോദിക്കുന്നത്. അതിനേക്കാള്‍ നന്നായി തനിക്ക് ജീവിക്കാനാവുമെന്നും നടി പറയുന്നു.

കല്യാണം കഴിച്ചാലേ ജീവിക്കാനാവൂ, എല്ലാവരും കല്യാണം കഴിക്കുന്നു, എന്നാല്‍ ഞാനും കഴിച്ചേക്കാം, എന്ന കാഴ്ചപ്പാടൊനനും തനിക്കില്ല. ആരും നിര്‍ബന്ധിച്ചത് കൊണ്ട് കല്യാണം കഴിക്കില്ല. വിവാഹത്തിന് സമയമാവുമ്പോള്‍ അതിന് പറ്റിയ ആള്‍ വന്നാല്‍ നോക്കാം. പിന്നെ ചുറ്റുമുള്ളവരില്‍ തന്നെ ഒരുപാട് ഡിവോഴ്സായവരും പലതും സഹിച്ച് ജീവിക്കുന്നവരുമൊക്കെയുണ്ട്. അതെല്ലാം ചിന്തിക്കുമ്പോള്‍ കല്യാണത്തിലൂടെ നമ്മള്‍ നമ്മളെ മാറ്റി വച്ച് വേറൊരാളായി ജീവിക്കുന്നതിനെക്കാള്‍ നല്ലതല്ലേ, നമ്മള്‍ നമ്മളായി ഒറ്റയ്ക്ക് ഹാപ്പിയായി ജീവിക്കുന്നതെന്ന് അനുമോള്‍ ചോദിക്കുന്നു. അമ്മയും അനിയത്തിയും അടങ്ങുന്നതാണ് എന്റെ ലോകം. എന്നിരുന്നാലും സിനിമ തിരഞ്ഞെടുക്കുന്നത് പൂര്‍ണമായും എന്റെ മാത്രം ഇഷ്ടത്തിനാണ്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല. അമ്മയും അനിയത്തിയുമാണ് പിന്തുണയും ആത്മവിശ്വാസവും. അവര്‍ക്ക് വേണ്ടിയാണ് ജീവിതമെന്നും നടി പറയുന്നു.

Most Popular

Recent Comments