“ജാഡയില്ലെങ്കില്‍ ഹായ് തരാമോയെന്ന് ആരാധകന്‍”; ചിരിപടര്‍ത്തി നടി അനുസിത്താരയുടെ മറുപടി- മറുപടി ഇങ്ങനെ

മലയാളത്തില്‍ ഏറ്റവും കുടുതല്‍ ആരാധകരുള്ള യുവ നടിയാണ് അനുസിത്താര. താരത്തിന്റെ മലയാളിത്തം നിറഞ്ഞ സൗന്ദര്യത്തിനാണ് ആരാധകര്‍ ഏറേയുള്ളത്. കൂടാതെ മികച്ച ഒരു അഭിനേത്രി കൂടിയാണ് അനുസിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച അനുസിത്താര വളരെ കുറച്ച് നാളുകള്‍ കൊണ്ടാണ് മലയാളികളുടെ പ്രിയ നായികയായി മാറുകയായിരുന്നു.

മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മാമാങ്കം എന്ന ചിത്രത്തിലാണ് അനു സിത്താര അവസാനമായി അഭിനയിച്ചത്. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.

ഇതിലൂടെ തന്റെ പുതിയ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രത്തിന് താഴെ വന്ന കമന്റും താരത്തിന്റെ മറുപടി കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.

സെലബ്രിറ്റികള്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇടുമ്പോള്‍ ആ പോസ്റ്റിന് താഴെ വന്ന് ഹായ് ചോദിക്കുന്നത് പതിവാണ്. ജാഡയില്ലെങ്കില്‍ ഹായ് തരുമോ എന്നാകും പലരും ചോദിക്കുന്നത്.ചിലര്‍ സത്യസന്ധമായും ചിലര്‍ പരിഹാസ രൂപേണയും ഇത്തരം കമന്റ് ഇടാറുണ്ട്.

അത്തരത്തില്‍ പരിഹാസ രൂപേണ ഹായ് ചോദിച്ചയാള്‍ക്ക് നടി നല്‍കിയ മറുപടി കമന്റാണ് ആരാധകരില്‍ ചിരി പടര്‍ത്തുന്നത്. ജാഡയില്ലെങ്കില്‍ ‘hai’ തരാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് ഹായ് എന്ന് തിരിച്ചെഴുതിയാണ് താരം മറുപടി കൊടുത്തത്. ‘iah’ എന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്.താരത്തിന്റെ മറുപടി കമന്റ് കണ്ട് പൊട്ടിച്ചിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് താരത്തിന്റെ കമന്റിന് ലൈക്ക് ചെയ്തത്.