നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി. ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള വി (VI) ടെലികോം സ്ഥാപനത്തില്‍ വെച്ചാണ് അന്നക്ക് ദുരനുഭവം ഉണ്ടായത്. സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് നടിയെ പൂട്ടിയിടുന്നതില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന്‍ ആലുവ പൊലീസില്‍ പരാതി നല്‍കി.
ഇന്ന് വൈകുന്നേരം 4:30-ടെയാണ് സംഭവം നടന്നത്. ടെലി കോം ഓഫീസില്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായാണ് അന്ന എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് നടിയെ ജീവനക്കാര്‍ പൂട്ടിയിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിനിമാ രംഗത്ത് പലപ്പോഴും താരങ്ങള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. ഇത് പലപ്പോഴും സമൂഹത്തിന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകാറുള്ളത്. കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ രണ്ട് നായികമാര്‍ക്കേ നേരെ ലൈംഗികമായി ആക്രമിച്ചു എന്ന പേരില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇപ്പോള്‍ മറ്റൊരു താരത്തിന് നേരെ ഇത്തരത്തിലൊരു ആക്രമണം ഉണ്ടായത്.
പ്രശസ്ത അഭിനേത്രിയാണ് അന്ന രേഷ്മ രാജന്‍. മലയാള സിനിമകളില്‍ സജീവമായി അഭിനയിക്കുന്നില്ലെങ്കിലും താരം ശ്രദ്ധേയമാണ്. സിനിമയിലെത്തുന്നതിനു മുന്‍പ് ആലുവയില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്നു. 2017- ല്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. കേരളത്തിലെ ആലുവ സ്വദേശിയാണ് അന്ന രാജന്‍. കൊച്ചിയിലെ രാജഗിരി ഹോസ്പിറ്റലിലെ നഴ്‌സായി ജോലി ചെയ്യുമ്പോള്‍ നിര്‍മ്മാതാവ് വിജയ് ബാബു, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് അന്നയെ കണ്ടെത്തുകയായത്. തുടര്‍ന്ന് അങ്കമാലി ഡയറിയില്‍ അവള്‍ ലിച്ചിയുടെ വേഷം അഭിനയിച്ചു. ഈ ചിത്രത്തില്‍ 86 പുതുമുഖങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. ഈ ചിത്രത്തില്‍ രേഷ്മ രാജന്‍ ആയി അഭിനയിച്ചെങ്കിലും അതിനു ശേഷം അന്ന രാജന്‍ എന്ന പേരിന് മുന്‍ഗണന നല്‍കി. അതേ സമയം താരത്തിന്റെ രണ്ടാമത്തെ സിനിമ ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം ആയിരുന്നു. ആ ചലച്ചിത്രത്തില്‍ മോഹന്‍ ലാലിന്റെ നായികയായിരുന്നു.
മലയാള ചലച്ചിത്ര താരം അന്ന രാജനെ ഓഫീസില്‍ പൂട്ടിയിട്ടെന്ന് പരാതി
Recent Comments