മഞ്ജു വാര്യരുടെ മകളായാണ് അനശ്വര രാജൻ അഭിനയിച്ചു തുടങ്ങുന്നത്. ഇന്നലെ ബോൾഡ് ലുക്കിൽ പ്രത്യക്ഷപെട്ട അനശ്വര രാജന്റെ ഫോട്ടോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആണ്. അതിന് പിന്നാലെയാണ് അനശ്വര ഇൻസ്റ്റയിൽ റീൽസ് ഷെയർ ചെയ്തത് അതും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഫോട്ടോകൾക്ക് കമന്റുകളുമായി ഐശ്വര്യ ലക്ഷ്മിയും സാനിയ അയ്യപ്പനും അടുങ്ങുന്ന നിരവധി നടിമാരാണ് രംഗത്ത് എത്തിയിരിക്കുന്നത് . ഹിന്ദി പാട്ടിൽ നല്ല രസമുള്ള ചുവടുകൾ വച്ചാണ് അനശ്വരയിപ്പോൾ റീൽസിലൂടെ വന്നിരിക്കുന്നത്.
പ്രണയവിലാസം എന്ന സിനിമയാണ് അനശ്വരയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാളം സിനിമ . വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായി മാറാൻ കഴിഞ്ഞ ആളാണ് അനശ്വര രാജൻ. സിനിമകൾ കൂടുതലൊന്നും ഇല്ലെങ്കിലും ചെയ്യുന്നതെല്ലാം തന്നെ പൊന്നാക്കിയ താരം കൂടിയാണ് അനശ്വര . കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഇന്ന് ഒരുപാട് ശ്രദ്ധ പുലര്‍ത്തുന്ന ആളുകൂടിയാണ് അനശ്വര. അത് തന്നെയാണ് താരത്തിന്റെ വിജയവും.
ബാലതാരമായാണ് സിനിമയിലേക്ക് എത്തിയത് എങ്കിലും ഇന്ന് നടിമാരിൽ ഏറ്റവും മുന്നിലേക്ക് തന്നെ കുതിക്കുകയാണ് താരം. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ സിനിമയിലെത്തുന്നത് . താരത്തിന്റെ ഏറ്റവും വലിയ തിയേറ്റർ ഹിറ്റായി മാറിയ സിനിമ സൂപ്പർ ശരണ്യയാണ് . അനശ്വര രാജിന്റേതായി ഏറ്റവും ഒടുക്കം പുറത്തിറങ്ങിയ സിനിമ മൈക്കാണ്. വിഷ്‍ണു ശിവപ്രസാദാണ് ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. രഞ്‍ജിത്ത് സജീവനാണ് ഈ സിനിമയിലെ നായകനായി എത്തിയിരുന്നത് .
സിനിമയിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം നിലവിലെ ഈ വലിയ സ്റ്റാർഡം കാരണം തന്റെ പ്രൈവസി പൂർണമായും നഷ്ടപ്പെടുന്നത് പോലെ തനിക്ക് തോന്നാറുണ്ട് എന്നാണ് അടുത്തിടെ ഒരു ഇന്റർവ്യൂവിൽ അനശ്വര രാജൻ പറഞ്ഞത്. ഇഷ്ടമല്ലാതെ സിനിമളിളൊന്നും താൻ ഭാഗമായിട്ടില്ല എന്നും താൻ അഭിനയിച്ച സിനിമകൾ കാണാൻ തനിക്ക് ചെറിയ ചമ്മലുണ്ട് എന്നും താരം കൂട്ടിചേർത്തു. പ്രതിഫലത്തിന്റെ കാര്യത്തിൽ ഞാൻ വാശിപിടിക്കാറില്ല എന്നും ചിലപ്പോഴൊക്കെ മാനേജർക്ക് അതിന് വേണ്ടി സംസാരിക്കേണ്ടി വരാറുണ്ട് എന്നും താരം വ്യക്തമാക്കി. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.
Recent Comments