‘നമ്മളും രാവിലെ ഇങ്ങനെ ഒക്കെ ചെയ്യാറുണ്ട്, എന്നാല്‍ ഇതൊന്നും ആരെയും കാണിക്കാറില്ല’; കളരി പോസ് കാണിച്ചുള്ള അമൃത സുരേഷിന്റെ ചിത്രങ്ങള്‍ക്ക് താഴെ ആരാധകന്‍; താരം കൊടുത്ത മറുപടി കേട്ടോ

മലയാളികളുടെ പ്രിയപ്പെട്ട സെലബ്രറ്റികളില്‍ ഒരാളാണ് അമൃത സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് താരം മലയാളികള്‍ക്ക് പരിചിതയാകുന്നത്.നിരവധി മനോഹര ഗാനങ്ങളാണ് താരം മലയാളികള്‍ക്കായി സമ്മാനിച്ചിട്ടുള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം മുന്‍ഭര്‍ത്താവ് ബാലയുടെ വിവാഹം കഴിഞ്ഞിരുന്നു. പിന്നാലെ എന്നാണ് അമൃതയുടെ വിവാഹമെന്ന് തിരക്കി ആരാധകര്‍ എത്തിയിരുന്നു. ഇതിന് താരം നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ അമൃത പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. ഈ ഫോട്ടോയ്ക്ക് താഴെ ആരാധകന്‍ കമന്റ് ചെയ്തതും ഇതിന് താരം നല്‍കിയ മറുപടിയും ചിരി പടര്‍ത്തുന്നതാണ്.

ഒരു കളരി പോസ് ചിത്രം അമൃത പങ്കുവച്ചിരുന്നു. ഗജവടിവില്‍ അമര്‍ന്ന് ഒരു ശുഭ ദിനം എന്നായിരുന്നു ചിത്രം പങ്കുവച്ചത്. നമ്മളും രാവിലെ ഇങ്ങനെ ഒക്കെ ചെയ്യാറുണ്ട്, എന്നാല്‍ ഇതൊന്നും ആരെയും കാണിക്കാറില്ല എന്നായിരുന്നു ഇതിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്.

പൊട്ടിച്ചിരിക്കുന്ന സ്‌മൈലി ഇട്ട് പൊളിച്ചു എന്നാണ് മറുപടിയായി അമൃത കുറിച്ചത്. രസകരമായ മറ്റ് കമന്റുകളും ചിത്രത്തിന് താഴെ എത്തുന്നുണ്ട്. ഈ സീന്‍ ഒക്കെ കരിമ്പുഴ തീരത്തെ കുറ്റിചെടികള്‍ക്ക് പിന്നില്‍ മറഞിരുന്ന് പണ്ട് ഞങള്‍ ചെയ്തിരുന്നതാ എന്നാണ് ഒരു ആരാധകന്‍ കുറിക്കുന്നത്. എന്തായാലും താരത്തിന്റെ കളരി പോസ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.