HomeEntertainmentപട്ടായയില്‍ അവധി ആഘോഷിച്ച് ഗോപീ സുന്ദറും അമൃത സുരേഷും

പട്ടായയില്‍ അവധി ആഘോഷിച്ച് ഗോപീ സുന്ദറും അമൃത സുരേഷും

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരജോഡികളാണ് ഗോപീ സുന്ദറും അമൃത സുരേഷും. ഇവര്‍ ജീവിതത്തില്‍ ഒന്നായത് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ്. ഇതിനെച്ചൊല്ലി നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
പലപ്പോഴും വിമര്‍ശനങ്ങള്‍ പറയുന്ന ആളുകളോട് ഇവര്‍ നല്ല രീതിയില്‍ മറുപടികള്‍ പറഞ്ഞ് മുന്‍പോട്ട് പോവുകയാണ് ചെയ്തത്. അതേസമയം ഗോപി സുന്ദറുമായി ഒരുമിച്ചതിനുശേഷം അമൃത സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത്. നിരവധി ആല്‍ബങ്ങളില്‍ ഗോപി സുന്ദറിനൊപ്പം തന്നെ അമൃത എത്തി. ഇരുവരും ഓണക്കാല

ഇപ്പോഴിതാ ഇവരുടെ പുതിയ സന്തോഷ വാര്‍ത്തയാണ് സോഷ്യല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ഇപ്പോള്‍ പാട്ടായയില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരങ്ങള്‍. അവിടെ നിന്നുള്ള ചിത്രങ്ങള്‍ ആണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. പ്രണയ ജോഡികളായി പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്. പട്ടായാ ഡയറീസ് എന്ന തലക്കെട്ട് നല്‍കിയാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കമന്റ് ബോക്‌സ് ഓഫാക്കിയതിന് ശേഷമാണ് ഇരുവരും ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ ആദ്യം പങ്കുവെച്ച് സമയത്ത് കമന്റ് ബോക്‌സ് ഓണ്‍ ആയിരുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ടീഷര്‍ട്ടും പൈജാമയും അണിഞ്ഞാണ് ഗോപി സുന്ദര്‍ എത്തിയത്. വസ്ത്രത്തെ കുറിച്ചുള്ള കമന്റുകള്‍ ആണ് ധാരാളം എത്താന്‍ തുടങ്ങിയത്. മോശം കമന്റുകള്‍ വര്‍ധിച്ചതിനാലാവാം ഇവര്‍ കമന്റ് ബോക്‌സ് ഓഫാക്കിയത് എന്നാണ് വിലയിരുത്തല്‍.

ഇരുവരും ജീവിതത്തില്‍ ഒരുമിച്ച് നിമിഷം മുതല്‍ തന്നെ താരങ്ങളെ തേടി സൈബര്‍ ആക്രമണങ്ങളെത്തിയിരുന്നു. പ്രേക്ഷകര്‍ക്കും മറ്റും യാതൊരു സൂചനയും നല്‍കാതെ ആണ് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചത്. ഒരു ദിവസം അമൃത സുരേഷ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നത്. പിന്നിട്ട വഴികളിലെ വേദന നിറഞ്ഞ നിമിഷങ്ങള്‍ ഒക്കെ താണ്ടി ഇരുവരും ജീവിതത്തില്‍ ഒരുമിച്ച് മുന്നോട്ടു പോവുകയാണ് എന്ന നിലയിലുള്ള ഒരു കുറിപ്പ് ആയിരുന്നു ഇത്. ഈ കുറുപ്പിനെ തുടര്‍ന്ന് വലിയ തോതിലുള്ള സൈബര്‍ ആക്രമണങ്ങള്‍ തന്നെയായിരുന്നു ഇവര്‍ക്ക് ഏല്‍ക്കേണ്ടതായി വന്നിരുന്നതും. തുടര്‍ന്ന് തങ്ങളുടെ ജീവിതം വളരെ സന്തോഷകരമായി മുന്‍പോട്ട് കൊണ്ടു പോവുകയായിരുന്നു അമൃതയും ഗോപി സുന്ദറും.

Most Popular

Recent Comments