HomeEntertainmentആദ്യം അബോര്‍ഷനായി, പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ആ സന്തോഷവാര്‍ത്ത വന്നത്; തന്റെ ഗര്‍ഭകാലവിശേഷങ്ങള്‍ പങ്കു...

ആദ്യം അബോര്‍ഷനായി, പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ആ സന്തോഷവാര്‍ത്ത വന്നത്; തന്റെ ഗര്‍ഭകാലവിശേഷങ്ങള്‍ പങ്കു വെച്ച് സീരിയല്‍ താരം അനുശ്രീ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രകൃതിയെന്ന അനുശ്രീ. താരം അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. അതേ സമയം തന്റെ ഗര്‍ഭകാലവിശേഷങ്ങളാണ് അനുശ്രീയിപ്പോള്‍ പങ്കുവെക്കുന്നത്. യൂട്യൂബ് ചാനലിലൂടെയാണ് ആ ദിവസങ്ങളെ പറ്റി അനുശ്രീ പ്രേക്ഷകരുമായി പങ്കു വെച്ചത്.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെയാണ്. വിശദാംശങ്ങള്‍ വായിക്കാം

ഞാന്‍ ആദ്യം ഗര്‍ഭിണിയായി ആദ്യ ആഴ്ചയില്‍ തന്നെ ഒരു ഷൂട്ടിന് പോയിരുന്നു. അത് കഴിഞ്ഞ് രാത്രിയില്‍ എനിക്ക് ബ്ലീഡിങ് വന്ന് അബോര്‍ഷനായി പോയി. ഭയങ്കര വിഷമമായി പോയി. ഭര്‍ത്താവിന്റെ വീട്ടിലും എല്ലാവരും ആഗ്രഹിച്ചിരുന്നതാണ്. അതുകൊണ്ട് എല്ലാവര്‍ക്കും വലിയ വിഷമമായി. ഞങ്ങളത് പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് വന്നപ്പോള്‍ ഞാനും സന്തോഷിച്ചു. കുഞ്ഞുങ്ങളെ എനിക്കൊത്തിരി ഇഷ്ടമാണ്. പിന്നെ സാധാരണ ജീവിതത്തിലേക്ക് തന്നെ ഞങ്ങള്‍ തിരിച്ച് വന്നു. ഭര്‍ത്താവ് സീരിയല്‍ ലൊക്കേഷനില്‍ ആയത് കൊണ്ട് ഞാനും അങ്ങോട്ട് പോയി. പിന്നീട് രണ്ട് മാസം കഴിഞ്ഞതിന് ശേഷം ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. ആദ്യം അബോര്‍ഷന്‍ ആയി പോയത് കൊണ്ട് ഭയങ്കര കെയറിങ് ആയിരുന്നു. ഇനിയെന്നെ ലൊക്കേഷനിലേക്കൊന്നും കൊണ്ട് പോകണ്ടെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിളിച്ച് പറഞ്ഞു. ഒറ്റയ്ക്ക് വീട്ടിലിരിക്കാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. വിഷ്ണു വന്നപ്പോള്‍ ഞാന്‍ ലൊക്കേഷനില്‍ തന്നെ പോവണമെന്ന് പറഞ്ഞു. വീട്ടിലിരിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണെന്നും പറഞ്ഞു.

ആ സമയത്ത് ഞാന്‍ അമ്മ മകള്‍ സീരിയല്‍ ചെയ്യുന്നുണ്ട്. അധികം സീനുകളൊന്നും എനിക്കില്ല. അതുകൊണ്ട് അവിടെ ലൊക്കേഷനില്‍ പോയി. പകല്‍ ഫുള്‍ കിടന്ന് ഉറങ്ങും. ഇതിനിടയില്‍ വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹം വന്നു. ആര്‍ട്ടിസ്റ്റ് ആയത് കൊണ്ട് മേക്കപ്പ് ചെയ്യാനൊക്കെ അറിയാം. പിന്നെ എനിക്കോ അങ്ങനെ കല്യാണത്തിന് ഒരുങ്ങാന്‍ സാധിച്ചില്ല. മറ്റൊരാളെ ഒരുക്കാനെങ്കിലും സാധിക്കുമല്ലോന്ന് കരുതി. ഗര്‍ഭകാലത്ത് ഏറെ വിഷമിപ്പിച്ചത് ഞാന്‍ അതുവരെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളൊന്നും ഇടാന്‍ പറ്റിയില്ല എന്നതാണ്. അതൊക്കെ എനിക്ക് വലിയ വിഷമമായെന്നും അനുശ്രീ പറയുന്നു.


രണ്ട് പ്രാവിശ്യം വയറ്റില്‍ കിടന്ന് മകന്‍ പേടിപ്പിച്ചിരുന്നതായിട്ടും അനുശ്രീ പറയുന്നു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് കുഞ്ഞിന് അനക്കം ഇല്ലാത്തത് പോലെ തോന്നി. അങ്ങനെ പേടിച്ച് ആശുപത്രിയില്‍ പോയി അഡ്മിറ്റായി. അന്നേരം കുഴപ്പിമില്ലെന്ന് മനസിലായി. അങ്ങനെ രണ്ട് തവണ പേടിച്ചതായി അനുശ്രീ ഓര്‍ത്തെടുത്തു. കുഞ്ഞിനെ എടുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും സിസേറിയന്‍ സമയത്ത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Most Popular

Recent Comments