തനിക്ക് നഷ്‌ടമായ അവസരമാണ് കാവ്യയെ അതിലെത്തിച്ചത് ; മനസ്സ് തുറന്ന് അമ്പിളി

 

മീനത്തിൽ താലികെട്ട് എന്ന മലയാളം ചിത്രത്തിലെ ദിലീപിന്റെ അനിയത്തിയുടെ വേഷമിട്ട ബേബി അമ്പിളിയെ ആരും അങ്ങനെ മറക്കാൻ സാധ്യതയില്ല. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് കിട്ടേണ്ടിയിരുന്ന വലിയ ഒരു അവസരം പാഴായി പോയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അമ്പിളി.

ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ. ദിലീപ് – കാവ്യാ മാധവൻ കോമ്പൊയിൽ ഇറങ്ങിയ ഈ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ്. എന്നാൽ ഈ ചിത്രത്തിൽ അമ്പിളിയെ ആയിരുന്നു ആദ്യം കാസറ്റ് ചെയ്തിരുന്നതെന്നും അത് പിന്നീട് തനിക്ക് നഷ്ടമാകുക ആയിരുന്നു എന്നും അമ്പിളി ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ പറയുകയുണ്ടായി. കൂടാതെ മീനത്തിൽ താലികെട്ടിൽ അഭിനയിച്ചപ്പോൾ തന്നെ ദിലീപേട്ടൻ അമ്പിളിയോട് പറഞ്ഞിരുന്നു വലുതാകുമ്പോൾ തന്റെ നായികാ ആയി വരണമെന്ന്. എന്നാൽ അമ്പിളിയ്ക്ക് ആ സമയത്ത് പതിമൂന്ന് വയസേ മാത്രമേ ഉള്ളു. നായികാ എങ്ങനാണെന്ന് പോലും ഒരു ധാരണയില്ല. പക്ഷെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് അമ്പിളിയെ എടുക്കാൻ അവർ ഏറെ താല്പര്യപ്പെട്ടിരുന്നു. എന്നാൽ അമ്പിളിയ്ക്കായി അപ്പോൾ മാറ്റിവെച്ച കഥാപാത്രമാണ് പിന്നീട് കാവ്യ മാധവന്‍ ചെയ്യുന്നത്.

അങ്ങനെ പത്താം ക്ലാസ്സിൽ പഠിച്ചപ്പോൾ ആയിരുന്നു അമ്പിളിയെ തേടി ആ അവസരം വന്നത്. ഒരു വര്‍ഷത്തെ ഇടവേളയെടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു അപ്പോൾ അമ്പിളി ശ്രമിച്ചത്. ആ സമയത്ത് നല്ല രീതിയിൽ വണ്ണം ഉണ്ടായിരുന്നു . അതിനാൽ ഇങ്ങനെയായാൽ പറ്റില്ലെന്നും വണ്ണം കുറയ്‌ക്കണമെന്നും അവർ പറഞ്ഞിരുന്നു. അതുകൊണ്ട് അമ്പിളി ആ സമയം ജിമ്മിൽ പോകാൻ ആരംഭിച്ചു. സ്‌കൂളിൽ പോയിട്ട് വൈകിട്ട് ഉള്ള സമയമാണ് അമ്പിളി ജിമ്മിൽ പോകുന്നത്. അങ്ങനെ ഏകദേശം ഷൂട്ടിന്റെ കാര്യങ്ങൾ ഒക്കെ ഉറപ്പിച്ച സമയത്താണ് അമ്പിളിയുടെ അച്ഛൻ അവിചാരിതമായി മരണപ്പെട്ടത്. പിന്നെ അമ്പിളിയെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ഒന്നും ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരന്‍ പഠിക്കുകയുമാണ് ആ സമയത്ത്. ‘ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു, അങ്ങനെ അത് നിന്ന് പോവുകയായിരുന്നു’ അമ്പിളി കൂട്ടിച്ചേർത്തു.