മലയാളത്തിലൂടെ തന്റെ കരിയർ ആരംഭിക്കുകയും ഇന്ന് നിരവധി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിൽ തന്റെതയാ കയ്യൊപ്പ് ചാർത്തി ആരാധക പ്രശംസ ഏറ്റുവാങ്ങിയ നടിയാണ് മലയാളികൾക്ക് സുപരിചിതയായ അമല പോൾ. മലയാളികളുടെ ഇടയിൽ നടിയായി അറിയപ്പെട്ടിരുന്ന അമല ഇപ്പോൾ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കടാവർ എന്ന ചിത്രത്തിലൂടെയാണ് അമല നിർമാണത്തിലേക്ക് ചുവടുവെക്കുന്നത്. നിർമ്മാണ രംഗത്ത് തനിക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചു അമല പങ്കുവച്ചിരുന്നു. അമലയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
നിർമ്മാണത്തെ കുറിച്ചു അമല പറഞ്ഞ വാക്കുകൾ ഇങ്ങനെ :”അപ്രതീക്ഷിതമായി നിര്‍മാതാവായി മാറിയ ഒരാളാണ് ഞാന്‍. കടാവര്‍ എന്ന സിനിമയുടെ നിര്‍മാതാവ് ആദ്യം വേറൊരാളായിരുന്നു.
ആ ലക്ഷ്യത്തോടെ മാത്രം അയാള്‍ സിനിമയെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ വിചാരിച്ചപ്പോലെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി
എന്നാല്‍ സിനിമയില്‍ നിന്ന് എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ മാത്രം അയാള്‍ സിനിമയെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ വിചാരിച്ചപ്പോലെ ഷൂട്ടിങ് മുന്നോട്ട് പോകില്ലെന്ന് മനസ്സിലായി”. അപ്പോഴാണ് നിര്‍മാണം ഏറ്റെടുക്കാം എന്നൊരു തീരുമാനം അമലക്ക് എടുക്കേണ്ടിവന്നത്.
എന്നാൽ സിനിമയെ അടുത്തറിയാവുന്ന ഒരാളായിട്ടും നിർമാണരംഗം താൻ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ലെന്നു അമല പറയുന്നു. താൻ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതോടെ ഒന്നിന് പുറകെ ഒന്നായി തടസ്സങ്ങൾ നേരിടാൻ തുടങ്ങി. പിതാവിന്റെ മരണം, കോവിഡ് എന്നിങ്ങനെ എല്ലാ പ്രതിസന്ധികളും ഒരുമിച്ചാണ് കടന്നുവന്നത്. ഇതോടെ പലരും താൻ തളർന്നുപോകുമെന്നും ഏറ്റെടുത്തത് മുഴുവനാക്കാൻ കഴിയാതെ വരുമെന്നും പറയാൻ തുടങ്ങി. പക്ഷെ ഏറ്റെടുത്തത് പൂർത്തീകരിക്കുമെന്ന നിശ്ചയദാർഢ്യം അമലക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് അമല തളർന്നില്ല.
18 വയസ്സ് മുതൽ സ്വന്തമായി അധ്വാനിക്കാൻ തുടങ്ങിയ ആളാണ് താൻ. കഴിഞ്ഞ 13 വർഷത്തോളമായി സ്വന്തം കാലിൽ നിന്നുകൊണ്ട് ജീവിക്കുന്നു. പക്ഷെ അന്നൊന്നും താൻ അനുഭവിക്കാത്ത പ്രതിസന്ധിയാണ് കടവാറിന്റെ നിർമാണം കഴിഞ്ഞപ്പോൾ അമല നേരിട്ടത്. കടവാർ പൂർത്തിയാക്കിയപ്പോൾ കയ്യിൽ ഒറ്റ പൈസ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് അമല എത്തി.
ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോഴാണ് തങ്ങൾ എത്രമാത്രം ശക്താരാണെന്നു മനസ്സിലാക്കുന്നതെന്നു അമല പറയുന്നു. പലരും തളർന്നുപോകുമായിരുന്ന സാഹചര്യത്തിലും അമല പിടിച്ചുനിന്നു. അമലയുടെ കാഠിനദ്വാനത്തിന്റെ പ്രതിഫലനമെന്നോണം കടവാർ സിനിമക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കുവാനും പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാക്കുവാനും കഴിഞ്ഞു. ഇതോടെ അമല പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻ തുടങ്ങി.
ബോളിവുഡ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് അമല പോള്‍. കെെതിയുടെ ഹിന്ദി റീമേക്കായ ഭോലയിലൂടെയാണ് അമലയുടെ ബോളിവുഡ് എന്‍ട്രി. അജയ് ദേവ്ഗണ്‍, തബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.നിർമ്മാണരംഗത്തു പ്രതിസന്ധികൾ പതിവാണെന്നു അറിയാമായിരുന്നു. പക്ഷെ തുടക്കം തന്നെ കോവിഡ് പോലെയൊരു മഹാമാരി പ്രതിസന്തിയായി മാറുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പക്ഷെ നിർമാണം തന്നെ കുറെകാര്യങ്ങൾ പഠിപ്പിച്ചു. സിനിമയെ ഒരു ബിസിനസ്സ് ആയി എങ്ങനെ സമീപിക്കണമെന്ന് പഠിക്കുവാൻ സാധിച്ചു. കോമേഴ്‌ഷ്യൽ സിനിമകൾക്കുമാത്രമല്ല റിയാലിസ്റ്റിക്ക് സിനിമകൾക്കും ഇന്നത്തെകാലത്തു നല്ല രീതിയിൽ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അമല പറയുന്നു.
Recent Comments