HomeEntertainmentഓണത്തിന്റെ വീഡിയോ ഇങ്ങനെയോ? ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ വൈറല്‍, 18 വയസിനു മുകളിലുള്ളവര്‍ മാത്രം...

ഓണത്തിന്റെ വീഡിയോ ഇങ്ങനെയോ? ആലീസ് ക്രിസ്റ്റിയുടെ പുതിയ വീഡിയോ വൈറല്‍, 18 വയസിനു മുകളിലുള്ളവര്‍ മാത്രം കാണണമെന്ന് ഭര്‍ത്താവ് സജിന്‍

ആലീസ് ക്രിസ്റ്റി ഗോമസ് എന്ന താരം വളരെ പെട്ടന്നാണ് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. തന്റെ വിവാഹത്തിന് തൊട്ട് മുന്‍പ് യൂട്യൂബ് ചാനല്‍ ആരംഭിച്ച നടി തന്റെ വിശേഷങ്ങള്‍ അതിലൂടെ പങ്കുവെച്ച് തുടങ്ങി. ഒപ്പം കൂട്ടിന് ഭര്‍ത്താവ് സജിനും ഉണ്ടായിരുന്നു. ഇരുവരും മികച്ച ജോഡികളാണെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോകളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇവര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോള്‍ പുതിയൊരു ഫ്ളാറ്റിലേക്ക് താമസം മാറിയ ആലീസും ഭര്‍ത്താവും സ്വന്തമായി പാചകം ചെയ്യുന്ന വീഡിയോസൊക്കെ പുറത്ത് വിടാറുണ്ട്. ഏറ്റവും പുതിയതായി ഓണാഘോഷത്തിന് മുന്നോടിയായിട്ടുള്ള വീഡിയോയുമായിട്ടാണ് താരദമ്പതിമാരെത്തിയത്. എന്നാല്‍ ഇത് പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ കാണരുതെന്ന മുന്നറിയിപ്പാണ് അവസാനം സജിന്‍ നല്‍കിയിരിക്കുന്നത്. ഇതാണ് പ്രേക്ഷകരില്‍ ആകാംക്ഷയണ്ടാക്കിയത്. ഓണം ആഘോഷിക്കുന്നതിന് മുന്‍പായി വീട്ടിലെ വിശേഷങ്ങളാണ് ആലീസ് പങ്കുവെച്ചത്. സെറ്റ് സാരി ഉടുത്ത് മേക്കപ്പ് ചെയ്യുന്നതടക്കം വീഡിയോയുടെ തുടക്കത്തില്‍ കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താനിന്ന് പായസം ഉണ്ടാക്കാന്‍ പോവുകുയാണെന്ന് ആലീസ് പറഞ്ഞത്. സാധാരണ പോലൊരു പാചകം മാത്രമാണ് ആരാധകരും പ്രതീക്ഷിച്ചത്. എന്നാല്‍ ഇത്തവണ വേറിട്ട രീതിയില്‍ കപ്പ കൊണ്ടാണ് നടി പായസം ഉണ്ടാക്കിയത്.

അതേ സമയം ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ പായസം ഉണ്ടാക്കി വന്നെങ്കിലും അവസാനം എല്ലാം കുളമായി. മുന്‍പ് ഉണ്ടാക്കി വിജയിച്ചതാണെന്ന ഉറപ്പിലാണ് ആലീസ് കുക്കിങ് തുടങ്ങിയത്. എന്നാല്‍ പായസം വിചാരിച്ചത് പോലെ റെഡിയായില്ല. ഒടുവില്‍ പാലും മില്‍ക്ക്മേയിഡുമൊക്കെ കൂടുതലൊഴിച്ച് ഒരുവിധത്തില്‍ ഒപ്പിച്ച് വെച്ചു എന്നാണ് താരം തന്നെ പറയുന്നത്. ടേസ്റ്റ് ചെയ്യാനുള്ള അവസരം ഭര്‍ത്താവിനും കൂട്ടുകാരനുമാണ് നടി നല്‍കിയത്. അവര്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും ഈ വീഡിയോ പുറത്ത് വിടുന്നതിന് മുന്‍പ് മറ്റൊരു കാര്യം ശ്രദ്ധിക്കണമെന്നായി സജിന്‍. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ ഇത് കാണരുതെന്ന് പ്രത്യേകം എഴുതണം. എന്നിട്ടേ വീഡിയോ പോസ്റ്റ് ചെയ്യാന്‍ പാടുള്ളു. കാരണം ഇത് കണ്ട് ഉണ്ടാക്കി, ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പം വന്നാല്‍ പ്രശ്നമാവുമെന്ന് തമാശരൂപേണ സജിന്‍ പറയുന്നു. മറ്റ് എവിടേലും പോയി അതിന്റെ റെസിപ്പി എടുത്തതിന് ശേഷം മാത്രമേ എല്ലാവരും ഇത് പരീക്ഷിക്കാവൂ എന്നും സജിന്‍ പറഞ്ഞു. എന്തു തന്നെയായാലും ഇവരുടെ പുതിയ വീഡിയോ കോമഡി രൂപത്തിലാണ് ആരാധകര്‍ ഏറ്റെടുത്തത്.

 

Most Popular

Recent Comments