HomeEntertainmentഐശ്വര്യ റായിയ്ക്ക് ദേഷ്യം വരാറില്ല, സത്യത്തില്‍ അവളുട കൂടെ ജോലി ചെയ്യാന്‍ എളുപ്പമാണ്

ഐശ്വര്യ റായിയ്ക്ക് ദേഷ്യം വരാറില്ല, സത്യത്തില്‍ അവളുട കൂടെ ജോലി ചെയ്യാന്‍ എളുപ്പമാണ്

ഒരു ഇന്ത്യന്‍ അഭിനേത്രിയും മോഡലും മിസ്സ് വേള്‍ഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചന്‍. ആദ്യ ചലച്ചിത്രം 1997-ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ ആയിരുന്നു. വാണിജ്യസിനിമകളില്‍ ഐശ്വര്യയുടെ ആദ്യ വിജയം നേടിയ ചലച്ചിത്രം 1998-ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജീന്‍സ് ആണ്. സഞ്ചയ് ലീലാ ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡ് സിനിമാലോകത്ത് എത്തി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് സഞ്ചയ് ലീലാ ബന്‍സാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും കരസ്ഥമായി. തുടര്‍ന്ന് ഹിന്ദിയില്‍ സജീവമായ ഐശ്വര്യ ഹിന്ദിയെക്കൂടാതെ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആന്‍ പ്രിജുഡിസ് (2003), മിസ്ട്രസ് ഓഫ് സ്‌പൈസസ് (2005), ലാസ്റ്റ് റീജിയന്‍ (2007) എന്നീ അന്തര്‍ദേശീയ ചലച്ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി.

നടന്‍ അക്ഷയ് കുമാറും ഐശ്വര്യ റായിയും നല്ല സുഹൃത്തുക്കളാണ്. 2004 ല്‍ ഖാക്കീ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ഐശ്വര്യ റായിയുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും നടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും അക്ഷയ് കുമാര്‍ തുറന്ന് സംസാരിച്ചിരുന്നു. 2010 ല്‍ പുറത്ത് വന്ന അഭിമുഖം വീണ്ടും ഇന്റര്‍നെറ്റിലൂടെ വൈറലായതോടെ താരങ്ങളുടെ അടുപ്പം ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അവിശ്വസനീയമായ പ്രതിഭയാണ് ഐശ്വര്യ. തന്റെ ജോലിയില്‍ ശ്രദ്ധിക്കുന്നത് പോലെ അതേ ഊര്‍ജ്ജവും ശ്രദ്ധയും അച്ചടക്കവും അവര്‍ എല്ലായിടത്തും കാണിക്കാറുണ്ടെന്നുമാണ് നടന്‍ പറഞ്ഞത്.

ഐശ്വര്യ റായി ദേഷ്യപ്പെടാറില്ല. അവള്‍ സിനിമയുടെ സെറ്റിലേക്ക് അവള്‍ക്കായി പ്രത്യേകിച്ച് ഒരു സാധനവും കൊണ്ട് വരാറില്ല. ഒപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമുള്ള വ്യക്തിയാണ് ഐശ്വര്യ. കുറച്ച് കാലമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാത്ത ഒരാളുമായി വീണ്ടും അഭിനയിക്കുന്നത് ഉന്മേഷം നല്‍കുന്ന കാര്യമാണെന്ന്’ അക്ഷയ് കുമാര്‍ പറയുന്നു.

അതേ സമയം ആദ്യ സിനിമയ്ക്ക് ശേഷം 2010 ല്‍ പുറത്തിറങ്ങിയ ‘ആക്ഷന്‍ റീപ്ലേ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് നായിക, നായകന്മാരായി അഭിനയിച്ചത്. ഈ സിനിമ ബോക്സോഫീസില്‍ വലിയ പരാജയമാണ് നേടിയത്. എന്നിരുന്നാലും താരങ്ങളുടെ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇനി മൂന്നാമതും താരജോഡികള്‍ ഒരുമിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. 2011 ല്‍ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തതോടെയാണ് ഐശ്വര്യ സിനിമാഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ശേഷം സിനിമയിലേക്ക് തന്നെ തിരിച്ച് വന്നെങ്കിലും സജീവമായി അഭിനയിക്കുന്നില്ല. ഇപ്പോള്‍ തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്.

Most Popular

Recent Comments