മലയാളത്തിൽ ഇന്ന് ഏറെ ആരാധകരുള്ള നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളികൾ ഇന്ന് ഇത്രയേറെ ഇഷ്ട്ടപെടുന്ന മറ്റൊരു നായിക വേറെയുണ്ടോ എന്ന് സംശയമാണ്. ഭാഗ്യ നായിക എന്ന പേരിനും ഇന്ന് ഐശ്വര്യ ലക്ഷ്മി അർഹയാണ്. കാരണം ഐശ്വര്യ ഭാഗമാകുന്ന എല്ലാ സിനിമകളും ഇന്ന് ബോക്സ് ഓഫിസിൽ വലിയ വിജയമായാണ് മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരത്തിനു ലഭിക്കുന്നത് വലിയ രീതിയിലുള്ള സ്വീകാര്യതയാണ്. ഒറ്റയ്ക്കൊരു സിനിമ പുൾ ഓഫ് ചെയ്യാനുള്ള സ്റ്റാർഡം ഇന്ന് ഐശ്വര്യ ലക്ഷ്മിക്കുണ്ട്. അത് താരം ടൈറ്റിൾ റോളിലെത്തി വൻ വിജയമായി മാറിയ കുമാരിയിലൂടെ നമ്മൾ കണ്ടതാണ്.
ഒരിക്കൽ മോശമായ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഇന്നും സ്ത്രീകൾ ബാഡ് ടച്ചിന് ഇരയാകുന്നു. ഐശ്വര്യ ലക്ഷ്മി
തന്റെ കരിയറില്‍ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. എല്ലാ സ്ത്രീകളുടെയും ലൈഫിൽ ഒരു തവണയെങ്കിലും മോശമായ സ്പര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവുമെന്നും കുഞ്ഞായിരിക്കുമ്പോൾ ഗുരുവായൂരില്‍ വച്ച് അങ്ങനെ ഒരു അനുഭവം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു.
എല്ലാ സ്ത്രീകളുടെയും ലൈഫിലും ഒരിക്കലെങ്കിലും മോശമായ സ്പര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. മോശമായി സ്പര്‍ശിക്കുന്നത് ഇന്നും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ തന്നെയാണ് കടന്നു പോവുന്നത് . ഞാൻ കുഞ്ഞായിരിക്കെ ഗുരുവായൂരില്‍ വച്ച് അങ്ങനെ ഒരു ദുരനുഭവം എനിക്കും നേരിടേണ്ടി വന്നു. ഈയിടെ കോയമ്പത്തൂരില്‍ വച്ചു നടന്ന ഒരു സിനിമാ പ്രമോഷനിടെയും അങ്ങനെ സംഭവിച്ചിരുന്നു .പക്ഷെ ഇത്തവണ ഞാൻ പ്രതികരിച്ചു.
‘ഇപ്പോള്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാന്‍ ഉടൻ പ്രതികരിക്കും. പക്ഷേ കുഞ്ഞായിരുന്ന സമയത്ത് എങ്ങനെ പ്രതികരിക്കണമെന്നു നമുക്ക് അറിയില്ലായിരുന്നല്ലോ .അത്തരം മോഷം കാര്യങ്ങള്‍ പിന്നീടും നമ്മുടെ മനസ്സില്‍ പോകാതെ നില്‍ക്കും. അന്ന് ഗുരുവായൂരില്‍ പോയപ്പോൾ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ഞാൻ ധരിച്ചത്. മഞ്ഞ നിറമുള്ള ഏത് വസ്ത്രം ധരിച്ചാലും ഇനിയും മോശമായെന്തെങ്കിലും നടക്കുമെന്ന് ഞാൻ പിന്നീടു കുറേക്കാലം കരുതിയിരുന്നു.
പക്ഷേ പിന്നെ ഞാനതിനെ ഓവർകം ചെയ്തു. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്നതും ഇഷ്ട്ടപെടുന്നതും മഞ്ഞ കളറാണ് . ഇത്തരം കാര്യങ്ങളിൽ ഇനിയും ഇവിടെ മാറ്റമുണ്ടാകുമോ എന്ന് എനിക്കറിയില്ല. ‘ഗാര്‍ഗി’ പോലുള്ള ചിത്രങ്ങളിൽ അവ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവേണ്ടി വരുന്നവരുടെ മാനസിക പ്രശ്നങ്ങൾ ചര്‍ച്ചയാവണം. ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
താരത്തിന്റെ തുറന്ന് പറച്ചിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ചു കൊണ്ടും പ്രശംസിച്ചു കൊണ്ടും ഇപ്പോൾ രംഗത്ത് വരുന്നത്.
Recent Comments