നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട യുവനടിമാരിലൊരാളാണ്. അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരില്‍ ഒരാളായി മാറിയത്. യൂട്യൂബ് വ്ളോഗറായും തിളങ്ങി നില്‍ക്കുന്ന അഹാനയ്ക്ക് സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുണ്ട്.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. പിന്നെ ടൊവിനോ തോമസ് നായകനായ ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ കരിയര്‍ മാറി മറിഞ്ഞത്.
തന്റെ പുതിയ വെബ് സീരീസിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ വായിക്കാം. തന്റെ സിനിമയിലേക്കുളള വരവിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
ഞാന്‍ കോളേജില്‍ ഫസ്റ്റ് ഇയറിന് പഠിക്കുമ്പോള്‍ ആണ് ആദ്യ സിനിമ വരുന്നത്. ഞാന്‍ ചെന്നൈയില്‍ പോയി അവിടെ സെറ്റിലായി കോളേജ് ജീവിതം ഒക്കെ ആയിട്ട് മുന്നോട്ട് പോകുന്നതിനിടെ എവിടെ നിന്നില്ലാതെയാണ് ആ ഓഫര്‍ വരുന്നത്. രാജീവ് രവി സാര്‍ ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് ആണ് എന്നതിനപ്പുറം മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു. അല്ലാതെ ഒരു പരിചയവും ഉണ്ടായിരുന്നില്ല. അദ്ദേഹം അച്ഛന്റെ കൂട്ടുകാരനോ അച്ഛന്‍ പോയി ചോദിക്കുകയോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. അവരെ അറിയുക പോലുമില്ലായിരുന്നു.
എന്നെ എങ്ങനെ ആ സിനിമയിലേക്ക് വിളിച്ചു എന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റണില്ല. ജീവിതത്തില്‍ അതുപോലെ അറിയാത്ത ആരും സിനിമയിലേക്ക് വിളിച്ചട്ടില്ല. ഞാന്‍ അത് മനസിലാക്കുന്നത് വലിയ റോള്‍ ഒന്നും അല്ലാത്തതിനാല്‍ അവര്‍ തിരുവനന്തപുരത്ത് തന്നെയുളള താരങ്ങളുടെ ആരുടെയെങ്കിലും മക്കളെ തേടി അങ്ങനെ വന്നതാകും എന്നാണ്. എന്റെ വീടിന്റെ തൊട്ട് അപ്പുറത്തായിരുന്നു ഷൂട്ട്. രാവിലെ സ്‌കൂളില്‍ പോകും പോലെയാണ് ഷൂട്ടിന് പോയികൊണ്ടിരുന്നത്.’ അഹാന പറഞ്ഞു.
സ്റ്റീവ് ലോപസിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ സംശയത്തിലായി. എന്നാല്‍ അച്ഛനും എല്ലാവരും നിര്‍ബന്ധിച്ചു. അച്ഛനെ സംബന്ധിച്ച് അച്ഛന്‍ ഇപ്പോഴും അവസരം ചോദിച്ച് നടക്കുമ്പോള്‍ ഇത്രയും വലിയ ഒരാള്‍ എന്നെ വീട്ടില്‍ ഒക്കെ വന്നു വിളിക്കുന്നു എന്നതായിരുന്നു മനസ്സില്‍. രാജീവ് രവി സാര്‍ വീട്ടില്‍ വന്നതൊന്നും എനിക്ക് വിശ്വസിക്കാന്‍ കൂടി പറ്റുന്നില്ല. എന്റെ ആ ഭാഗ്യമൊക്കെ ഇപ്പോള്‍ എവിടെ പോയി എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അങ്ങനെ എല്ലാവരും നിര്‍ബന്ധിച്ചിട്ടാണ് എന്റെ ആദ്യ സിനിമ സംഭവിക്കുന്നതെന്നാണ് താരം പറഞ്ഞത്.
Recent Comments