സ്വന്തം കുഞ്ഞിനെ പരിചയപ്പെടുത്തി നടി അഹാന; ഞെട്ടലില്‍ ആരാധകര്‍

യുവനടിമാരില്‍ ഏറേ ആരാധകരുള്ള നടിയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സജീവമാകുന്നത്. പിന്നീട് പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു.

നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയാണ് അഹാന. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

എന്നാല്‍ താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആദ്യം ആരാധകര്‍ ഞെട്ടിയെങ്കിലും പിന്നീട് ആശംസകളുമായി ആരാധകര്‍ എത്തി. താന്‍ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണെന്നാണ് നടി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

സംവിധാനത്തിലേക്ക് കടന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിച്ചത്. താരം മികച്ച അഭിനേത്രിയാണെങ്കിലും സംവിധാന മോഹം ഉള്ളതായി ആരാധകര്‍ക്ക് അറിയില്ലായിരുന്നു. ആദ്യം ഞെട്ടിയ ആരാധകര്‍ പിന്നീട് താരത്തിന് ആശംസ പറഞ്ഞ് എത്തുകയായിരുന്നു.

തോന്നല്‍ എന്നാണ് താരത്തിന്റെ സംവിധാന സംരംഭത്തിന്റെ പേര്. ഇത് ഒരു മ്യൂസിക്കല്‍ വീഡിയോ ആണെന്നാണ് സൂചന. സംഗീതം നിര്‍വഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിമിഷ് രവിയാണ് ക്യാമറ. തന്റെ കുഞ്ഞ് എന്നാണ് സംവിധാന സംരംഭത്തിനെ നടി അഭിസംബോധന ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 30ന് തോന്നല്‍ ആരാധകരിലേക്ക് എത്തുമെന്നാണ് നടി അറിയിച്ചിരിക്കുന്നത്. അതേസമയം ഇന്ന് താരത്തിന്റെ പിറന്നാളാണ്. പിറന്നാള്‍ ദിനത്തിലാണ് താരം പുതിയ ചുവട് വയ്പ്പിനെ കുറിച്ച് അറിയിച്ചത്. താരത്തിന്റെ സംവിധാന സംരംഭത്തിനും പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനും ആശംസ അറിയിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.