ഷൂട്ട് കഴിഞ്ഞുള്ള ആഹാന കൃഷ്ണയുടെ കിടിലൻ എക്സ്പ്രഷനുകളുമായി ഇൻസ്റ്റ ഫോട്ടോസ് വൈറൽ

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരപുത്രിമാരിലൊരാളാണ് അഹാന കൃഷ്ണ. ലൂക്ക എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്കായി. അഹാന ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡ്.

ഷൂട്ടിംഗ് നേരത്തെ തീർത്തു റൂമിൽ എത്തിയപ്പോ എടുത്ത ചിത്രങ്ങളാണ് രസകരമായ അടിക്കുറിപ്പോടെ അഹാന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കു വെച്ച് നിമിഷങ്ങൾക്കകം തന്നെ ട്രെൻഡ് ആവുന്ന കാഴ്ചയാണ് കണ്ടത് , ആഹാനയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉണ്ട്.. ഇൻസ്റാഗ്രാമിലും യൂട്യുബിലും സജീവമാണ് താരം.. ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഇടുന്നത് മാത്രമല്ല.. എല്ലാ ആഴ്ചയിലും വിഡിയോകൾ ചെയ്യാനും ആഹാന മറക്കാറില്ല.

സോഷ്യൽ മീഡിയയിലെ നിത്യ സാന്നിധ്യം കൂടിയാണ് താരം. തന്റെ നിലപാടുകളും, വിശേഷങ്ങളും എല്ലാം അപ്പോൾ തന്നെ പങ്കുവയ്ക്കാനും താരം മടികാണിക്കാറില്ല. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും തന്റെ യൂട്യൂബ് ചാനൽ വഴിയും വിശേഷങ്ങൾ അഹാന ഷെയർ ചെയ്യാറുണ്ട്. യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ തന്നെ എല്ലാ ആഴ്ചയും ആഹാനയുടെ വീഡിയോകൾ വരുന്നത് ഒരു പതിവായി മാറിയിരിക്കുകയാണ് ഇപ്പോൾ.. യൂട്യൂബിൽ നാലര ലക്ഷത്തിൽ അതികം സബ്സ്ക്രൈബേഴ്‌സ് ഉണ്ട് .. ചാനൽ തുടങ്ങി വളരെ ചുരുക്കം ദിനങ്ങൾക്കുളിൽ തന്നെ ഒരു ലക്ഷം സബ്സ്ക്രൈബേർസ് നെ നേടി യൂട്യൂബിൽ നിന്ന് സിൽവർ പ്ളേ ബട്ടൺ അവാർഡും ആഹാന നേടിയിട്ടുണ്ട്


കൂടാതെ ലോക്ക് ഡൌൺ കഴിഞ്ഞപ്പോൾ അച്ഛൻ കൃഷ്ണകുമാറിന്റെ ഒപ്പം അഭിനയിച്ച പരസ്യ ചിത്രവും വൈറൽ ആയിരുന്നു , ഒരു ചെറുതും വലുതുമായ സിനിമകളും ആഹാനയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്