പ്രശസ്ത തമിഴ നടി സ്‌നേഹ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അതിസുന്ദരിയായാണ് സ്‌നേഹയെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. പട്ടുസാരിയാണ് സ്‌നേഹ ചിത്രത്തില്‍ ധരിച്ചിരിക്കുന്ന വേഷം. എത്ര സുന്ദരിയായാണ് സ്‌നേഹയെ ചിത്രത്തില്‍ കാണുന്നത് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. അത്രയ്ക്ക് മനോഹരം തന്നെയാണ് ചിത്രങ്ങളും. പേസ്റ്റല്‍ ഗ്രീനില്‍ പര്‍പിള്‍ ബ്ലു ബോര്‍ഡര്‍ ഉള്ള വസ്ത്രം സ്‌നേഹയ്ക്ക് നന്നായി ഇണങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ചിത്രങ്ങള്‍ ആരാധകര്‍ ഇത്രവേഗം ഏറ്റെടുത്തത്. ഹെവി ഹാന്‍ഡ് വര്‍ക്കില്‍ ചെയ്ത പര്‍പ്പിള്‍ ബ്ലൂ ബ്ലൗസ് സാരിക്കു കൂടുതല്‍ ഭംഗിയായിട്ടുണ്ട്. ലക്ഷ്മി ദേവിയുടെ ലോക്കറ്റ് ഉള്ള ഹെവി നെക്ലസും അരപ്പട്ടയും ജിമിക്കിയും നെറ്റി ചുട്ടിയുമാണ് ആഭരണമായി ധരിച്ചിട്ടുള്ളത്. ക്ലാസിക് ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വസ്ത്രധാരണം ഒരു കലയാണ് എന്നാണ് സ്‌നേഹ തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്. ഗീതുഹൌട്ടികോര്‍ ആണ് താരത്തിന്റെ ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സ്‌നേഹ. ശരിയായ പേര് സുഹാസിനി എന്നാണെങ്കിലും പിന്നീട് സിനിമയിലെത്തിയതിനു ശേഷം സ്‌നേഹ എന്നാക്കുകയായിരുന്നു. 2000 ല്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാളചിത്രത്തില്‍ ഒരു സഹ നടിയുടെ വേഷത്തില്‍ അഭിനയിച്ചിട്ടാണ് സ്‌നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വര്‍ഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം അഭിനയിച്ചു. 2002ല്‍ സ്‌നേഹയുടെ എട്ട് ചിത്രങ്ങള്‍ പുറത്തിറങ്ങി. ഇതില്‍ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2003, 2004 വര്‍ഷങ്ങളില്‍ ധാരാളം ശ്രദ്ധേയ ചിത്രങ്ങളില്‍ സ്‌നേഹ അഭിനയിച്ചു. 2004 ല്‍ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. രാധ ഗോപലത്തിലെ അഭിനയത്തിന് നന്ദി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു.
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യന്ത എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മകന്റെ പേര് വിഹാന്‍ എന്നാണ്. മക്കള്‍ക്കും പ്രസന്നയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്‌നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്‌നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്‌നേഹ. മമ്മൂട്ടിയ്ക്ക് ഒപ്പം ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലും രണ്ടാം വരവില്‍ സ്‌നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത ‘ബ്രദേഴ്‌സ് ഡേ’യിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
Recent Comments