മലയാളി പ്രേക്ഷകര്‍ എന്നും ഇഷ്ടപ്പെടുന്ന നായികാ നടിയാണ് നിഖിലാ വിമല്‍. സിബി മലയില്‍ ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമായ കൊത്തിലെ നായിക നിഖിലയാണ്. ആസിഫ് അലി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ഇപ്പോള്‍ സിനിമകളില്‍ നായികമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക മേക്കപ്പിനെ കുറിച്ചും ചില പ്രിവിലേജുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിഖില വിമല്‍. സിനിമകളില്‍ പൊതുവേ മേക്കപ്പ് ഇടാതെ അഭിനയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും പൊതു പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ പോകുമ്പോള്‍ താന്‍ മേക്കപ്പ് ഇടുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
നിങ്ങള്‍ ശ്രദ്ധിച്ചുകഴിഞ്ഞാല്‍ അറിയാം സിനിമയില്‍ നായികമാര്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ എഫക്ട് ലൈറ്റ്സൊക്കെയുണ്ടാകും. ഭയങ്കര ഗ്ലോ ആയിട്ടും ബ്രൈറ്റ് ആയിട്ടും കാണിക്കാന്‍. അത് എല്ലായിടത്തും നായികമാര്‍ക്ക് കിട്ടുന്ന പ്രത്യേക പ്രിവിലേജാണ്. എനിക്ക് പൊതുവെ ആ പ്രിവിലേജ് കുറവേ കിട്ടിയിട്ടുള്ളൂ. അരവിന്ദന്റെ അതിഥികളില്‍ അത്തരത്തില്‍ ചില ബ്യൂട്ടി ഷോട്ടുണ്ട്. പിന്നെ യമണ്ടന്‍ പ്രേമകഥയിലെ ഒരു പാട്ടിലും ബ്യൂട്ടി ഷോട്ട് ഉണ്ടായിരുന്നുവെന്ന് നിഖില പറഞ്ഞു. സിനിമയുടെ പ്രൊമോഷന്‍ പോലുള്ള ചില പരിപാടികള്‍ക്കൊക്കെ പോകുമ്പോള്‍ മേക്കപ്പ് ഇടാറുണ്ട്. അത് മാന്‍ഡേറ്ററി ആണ് എന്നുള്ളതുകൊണ്ടാണ്. പിന്നെ മൊത്തത്തില്‍ എനിക്ക് മടിയുടെ ഒരു ക്ഷീണമുണ്ട്. (ചിരി). അതുകൊണ്ട് കുറച്ചെന്തെങ്കിലും ആക്ടീവായിട്ട് ആളുകള്‍ക്ക് തോന്നിക്കോട്ടെ എന്ന് കരുതിയിട്ട് ഇടുന്നതാണ്.
പൊതുവെ മേക്കപ്പ് ഇടാറില്ല. കൊത്തിലും ജോ ആന്‍ഡ് ജോയിലും ഒന്നും മേക്കപ്പ് ഇല്ല. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഈ കഥാപാത്രങ്ങള്‍ക്കൊന്നും അത്ര മേക്കപ്പ് ആവശ്യമുണ്ടാകില്ല. പിന്നെ കൊത്തില്‍ മേക്കപ്പ് ആവശ്യമുള്ള ചില സീനുണ്ട്. അതില്‍ ഇട്ടിട്ടുണ്ട്. ആരെങ്കിലും മേക്കപ്പ് ഇടണ്ട എന്ന് പറഞ്ഞാല്‍ ഭയങ്കര സന്തോഷമാണ്. കാരണം അതിന് വേണ്ടി നമ്മള്‍ കുറേ സമയം ഇരിക്കേണ്ടി വരും. ഉദാഹണം പറഞ്ഞാല്‍ മേക്കപ്പ് ഉണ്ടെങ്കില്‍ നമ്മള്‍ സെറ്റില്‍ രാവിലെ 6.30 ന് ഇവരണം. മേക്കപ്പും ഹെയറും ഇല്ലെങ്കില്‍ 7. 30 ന് വന്നാല്‍ മതിയെന്ന് നിഖില പറയുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നിഖില വിമല്‍ അരവിന്ദന്റെ അതിഥികളിലെ നായിക വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരു യമണ്ടന്‍ പ്രേമകഥ, പ്രീസ്റ്റ്, ജോ ആന്‍ഡ് ജോ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത വേഷങ്ങളിലെത്തി കയ്യടി നേടിയിട്ടുണ്ട്.
Recent Comments