HomeEntertainmentസിനിമയില്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിനും കുടുംബത്തിനും എതിര്‍പ്പില്ല, കുഞ്ഞിനെ ആര്‍മിയില്‍ ചേര്‍ക്കണം

സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിനും കുടുംബത്തിനും എതിര്‍പ്പില്ല, കുഞ്ഞിനെ ആര്‍മിയില്‍ ചേര്‍ക്കണം

ബ്രെറ്റി ബാലചന്ദ്രന്‍ എന്ന മൈഥിലി  മലയാളചലച്ചിത്ര അഭിനയ ലോകത്തേക്കെത്തിയത് 2009 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ്. താരത്തിന്റ അരങ്ങേറ്റ ചിത്രത്തില്‍ മാണിക്യം എന്ന കഥാപാത്രത്തെ ആയിരുന്നു മൈഥിലി അവതരിപ്പിച്ചത്. അതേ സമയം ഇപ്പോള്‍ മൈഥിലിയുടെ കുടുംബവിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഹിറ്റ് ആവുന്നത്. താരത്തിന്റെ വിവാഹം ഈ വര്‍ഷം ഏപ്രില്‍ 22 നാണ് കഴിഞ്ഞത്. ഇപ്പോള്‍ തന്റെ ഓണാശംസയ്ക്കൊപ്പം മൈഥിലി ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി വരുന്നതിന്റെ സന്തോഷം പങ്കിട്ടിരുന്നു. പ്രത്യേകിച്ച് പ്ലാനിംഗുകളൊന്നുമില്ലായിരുന്നുവെന്നും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.

അതേ സമയം ഇപ്പോള്‍ ജീവിതത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര മനോഹരമായ കാര്യമാണ്  ഉള്ളതെന്ന് മൈഥിലി പറയുന്നു. ജനുവരിയിലാണ് പ്രസവം എന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. പേരന്റിംഗിനെക്കുറിച്ച് പറയുമ്പോള്‍ ഞാന്‍ സ്ട്രിക്ടായിരിക്കുമെന്നായിരുന്നു മൈഥിലി പറഞ്ഞത്.  കുഞ്ഞിന്റെ മൂവ്മെന്‍സൊക്കെ ചെറുതായി അറിയുന്നുണ്ടെന്നായിരുന്നു മൈഥിലി പറഞ്ഞത്.

സിനിമ അഭിനയത്തെക്കുറിച്ച് ഭര്‍ത്താവായ സമ്പത്തിന്റെ അഭിപ്രായവും താരം പങ്കു വെച്ചു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് സമ്പത്തിനും കുടുംബത്തിനും പ്രശ്നമില്ല. സിനിമ ആര്‍ട്ടാണ്, അതൊരു ജോലിയാണ്. സിനിമ വേറെ ജീവിതം വേറെയെന്നാണ് സമ്പത്ത് പറഞ്ഞത്. അതങ്ങനെ തന്നെ മുന്നോട്ട് പോവും. അത് എന്റെ ജോലിയാണ്. എനിക്ക് വരാനുള്ളത് വരും, അത് ഞാന്‍ ചെയ്യും. എന്റെ പാഷനെയൊന്നും ഇവരാരും തല്ലിക്കെടുത്തുന്നില്ല. അന്നത് പറഞ്ഞപ്പോള്‍ ഇങ്ങനെയൊരു പണി തന്ന് എന്നെ വീട്ടിലിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു മൈഥിലി. കുഞ്ഞിനെ ഞാന്‍ കറക്റ്റായി പഠിപ്പിക്കും, എന്നിട്ട് ആര്‍മിയിലേക്ക് വിടണമെന്നാണ് എന്റെ ആഗ്രഹം. മമ്മിയുടെ ഫാദര്‍ ആര്‍മിയിലാണ്. മമ്മിയല്ലല്ലോ, കൊച്ചല്ലേ അത് തീരുമാനിക്കേണ്ടതെന്നായിരുന്നു സമ്പത്ത് ചോദിച്ചത്. എന്റെ ആഗ്രഹമാണ് ഞാന്‍ പറഞ്ഞതെന്നായിരുന്നു മൈഥിലി വിശദീകരിച്ചത്. ജനിച്ചിട്ടില്ല, അതിന് മുന്നേ ആഗ്രഹങ്ങള്‍. ഞാനങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു സമ്പത്ത് വ്യക്തമാക്കിയത്. കുഞ്ഞിന്റെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്യട്ടെയെന്നും താരങ്ങള്‍ പ്രതികരിച്ചു.

Most Popular

Recent Comments