മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മൈഥിലി. അതേ സമയം താരത്തിന്റെ ശരിയായ പേര് ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ്. 2009 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി അരങ്ങേറ്റം കുറിച്ചത്. പാലേരിമാണിക്യത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
അതേ സമയം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മൈഥിലി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ സൈബര്‍ ആക്രമണങ്ങളില്‍ കടുത്ത നടപടി വേണം എന്ന് മൈഥിലി പറയുന്നു. തന്റെ പുതിയ ചിത്രമായ ‘ചട്ടമ്പി’യുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു മൈഥിലിയുടെ പ്രതികരണം.
ഇന്നത്തെ കാലഘട്ടത്തില്‍ സൈബര്‍ ആക്രമണം കാരണം ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികള്‍ വരെ ഉണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം ഉണ്ടാകേണ്ടതുണ്ട്. സൈബര്‍ ആക്രമണം എന്നത് ഒന്നോ രണ്ടോ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നമല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സ്ത്രീ പീഡന കൊലപാതകം നടക്കുന്നത് 1956-ലാണ് നടക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നമാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് സൈബര്‍ ആക്രമണം.
താന്‍ പല കാര്യങ്ങള്‍ക്കും കേസ് കൊടുത്തിട്ടുണ്ട് എന്നും ഇതിന് ശരിയായ നിയമ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മൈഥിലി പറഞ്ഞു. എന്നാല്‍ പലപ്പോഴും പല നിയമങ്ങളും ഇല്ല. ഇതില്‍ കൂടുതല്‍ ഇടപെടേണ്ടത് ആധികാരികമായി സംസാരിക്കേണ്ട വ്യക്തികളാണ് എന്നും മൈഥിലി പറഞ്ഞു. അതേസമയം ഇപ്പോൾ വിവാഹം കഴിഞ്ഞ് അമ്മയാകാനുള്ള ഒരുക്കത്തിലാണ് മൈഥിലി. താൻ അമ്മയാകാനുള്ള ഒരുക്കത്തിൽ ആണെന്ന് നടി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഓണത്തോട് അനുബന്ധിച്ച് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ആശംസകൾ പറഞ്ഞ നിരവധി പേരാണ് രംഗത്തെത്തിയത്. ഭർത്താവ് തനിക്ക് നല്ല രീതിയിലുള്ള പിന്തുണയാണ് നൽകുന്നത് എന്ന് മൈഥിലി മുൻപ് സംസാരിച്ചിരുന്നു.
താരം സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവം അല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ചില ഫോട്ടോകളുമായി താരം എത്താറുണ്ട്. ഇതെല്ലാം തന്നെ വളരെ വേഗം ഹിറ്റ് ആവാറുണ്ട്. കഴിഞ്ഞദിവസം മലയാളത്തിലെ പ്രമുഖ നടിയായ മഞ്ജു വാര്യറും മൈഥിലിയും ചേർന്നുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Recent Comments