നിരവധി വിത്യസ്തമായ വേഷങ്ങളിലൂടെ, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ജീജ സുരേന്ദ്രന്‍. മെഗാ സീരിയലുകളില്‍ അടക്കം വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് 20 വര്‍ഷത്തിലേറെയായി അവര്‍ സിനിമ, സീരിയല്‍ ലോകത്ത് നിറഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമകളിലും പ്രേക്ഷക ശ്രദ്ധ ലഭിച്ച നിരവധി കഥാപാത്രങ്ങളെ ജീജ അവതരിപ്പിച്ചിട്ടുണ്ട്. കരിയറില്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ച ജീജ ഇപ്പോള്‍ തന്റെ ആഗ്രഹങ്ങളെ കുറിച്ചു മനസ് തുറക്കുകയാണ്.
സിനിമയെകുറിച്ചും ജീവിതത്തെക്കുറിച്ചും താരം പറയുന്നത്
എനിക്ക് അഭിനയിക്കാനുള്ള അതിയായ മോഹം ഇനിയും ഉള്ളിലുണ്ട്. ഞാനൊരു അഭിനയ ഭ്രാന്തിയാണ്. അഭിനയിക്കുമ്പോള്‍ കൊള്ളാമെന്ന് തോന്നുമെങ്കിലും മനസിന്റെ ഉള്ളില്‍ അത്യാഗ്രഹങ്ങള്‍ ഇനിയും ബാക്കിയാണ്. ഞാന്‍ ഇപ്പോഴും തിരക്കഥാ കൃത്തുക്കളോടും സംവിധായകരോടും പറയും, ഞാനും എന്തെങ്കിലും വന്ന് മരിച്ചു പോയാല്‍ അയ്യോ ചേച്ചി അന്ന് റോള്‍ ചോദിച്ചിരുന്നല്ലോ എന്നോര്‍ത്ത് ദുഃഖിക്കാതിരിക്കാന്‍ എനിക്ക് ഇപ്പോഴേ റോളുകള്‍ തന്നേക്കണം എന്ന് തമാശയായി പറയും.സുകുമാരി ചേച്ചി ചെയ്ത വേഷങ്ങള്‍, ലളിത ചേച്ചി ചെയ്ത റോളുകള്‍, ഒക്കെ കാണുമ്പോള്‍ അതൊന്നും ചെയ്യാതെ എനിക്ക് മരിക്കണ്ട എന്നാണ്. ഞാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കും എന്റെ ആഗ്രഹങ്ങള്‍ ഒന്നും തീര്‍ക്കാതെ എന്റെ ചേട്ടനെ കൊണ്ടുപോയ പോലെ കൊണ്ടുപോയേക്കരുതെന്ന്. ജീജ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഒരു ചിത്രത്തില്‍ ലളിത ചേച്ചി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചു പോയ ഒരു കഥാപാത്രം തനിക്ക് ലഭിച്ചുവെന്നും അതൊരു നല്ല വേഷമാണെന്നും നടി പറഞ്ഞു. സംവിധായകന്‍ ജോഷി മാത്യുവിന്റെ ‘അമ്മ’ എന്ന പുതിയ ചിത്രത്തില്‍ തനിക്ക് നല്ലൊരു വേഷമുണ്ട് അതിന്റെ ചിത്രീകരണം തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ക്കായാണ് ഞാന്‍ കാത്തിരിക്കുന്നത്. എനിക്ക് ഇനിയും ഒരുപാട് വേഷങ്ങള്‍ ചെയ്യണമെന്നും ജീജ പറഞ്ഞു. അതേ സമയം സീരിയലുകളില്‍ തനിക്ക് ലഭിക്കുന്നത് എല്ലാം നെഗറ്റിവ് കഥാപാത്രങ്ങള്‍ ആണ്.
ഞാന്‍ വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഊട്ടിയിലേക്ക് പോയി. അദ്ദേഹത്തിന് ബ്രൂക്‌ബോണ്ട് കമ്പനിയിലായിരുന്നു ജോലി. ഞങ്ങള്‍ക്ക് മകന്‍ ജനിച്ചു. അതിനു ശേഷം ഞാന്‍ അവിടെ ഒരു സ്‌കൂളില്‍ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി. അതിനിടയിലാണ് അമ്മ വേഷം ചെയ്യാന്‍ ആളെ തിരയുന്ന ഒരു ഓഡിഷന്‍ കോള്‍ കണ്ടത്. അങ്ങനെ ഇന്റര്‍വ്യൂ ഒക്കെ അറ്റന്‍ഡ് ചെയ്താണ് സീരിയലില്‍ എത്തുന്നത്, ഇതായിരുന്നു എന്റെ വഴിത്തിരിവെന്ന് ജീജ പറഞ്ഞു.
Recent Comments