മലയാള ചലച്ചിത്ര നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. 1983 സെപ്റ്റംബര്‍ 15ന് കൊച്ചിയില്‍ ജനിച്ചു. ദീര്‍ഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു. 2012ല്‍ ഈ അടുത്ത കാലത്ത് ചാപ്റ്റോഴ്സ് എന്നീ ചിത്രങ്ങളില്‍ അഭിനിയിച്ചു. 2013 ല്‍ അന്നയും റസൂലും എന്ന ചിത്രത്തില്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2014ല്‍ ഇതിഹാസ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
സഹസംവിധായകനായി വന്ന് നടനായി മാറി എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. തല്ലുമാലയാണ് ഷൈന്‍ അഭിനയിച്ച ഏറ്റവും പുതിയ സിനിമ. സിനിമാപ്രവര്‍ത്തകര്‍ക്കുണ്ട്. തല്ലുമാല ഇന്ന് തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത സിനിമയായ തല്ലുമാലയില്‍ ഷൈന്‍ ടോം ചാക്കോ പോലീസ് ഉദ്യോഗസ്ഥനാണ്. ചിത്രത്തിന്റെ നേരത്തെയെത്തിയ ട്രെയ്‌ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു. അതേസമയം ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗിലൂടെ മാത്രം ഒരു കോടിയിലധികം ചിത്രം ഇതിനകം നേടി എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക കണക്കുകള്‍. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മ്മാണം. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷൈന്‍ ടോം ചാക്കോ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹത്തെ കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണെന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കെ അറിയൂ. കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടിയെന്ന്. എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല.’പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്നമാകും. പിള്ളേര് ഉണ്ടാകണം…. എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ’ ഷൈന്‍ പറഞ്ഞു.
അതേ സമയം 2015 ജനുവരിയില്‍ നിരോധിത ലഹരിമരുന്നായ കൊക്കെയ്‌നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്‌ലാറ്റില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടര്‍ന്ന് അറുപത് ദിവസത്തോളം ഷൈന്‍ ജയിലില്‍ കഴിഞ്ഞു
Recent Comments