HomeEntertainmentഅവര്‍ക്ക് വാശിയാണ്, ഇടയ്ക്ക് മുഖത്തേയ്ക്ക് അടികിട്ടും; മക്കളെ കുറിച്ച് നടന്‍ ടൊവിനോ പറയുന്നു

അവര്‍ക്ക് വാശിയാണ്, ഇടയ്ക്ക് മുഖത്തേയ്ക്ക് അടികിട്ടും; മക്കളെ കുറിച്ച് നടന്‍ ടൊവിനോ പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. ടൊവിനോയെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ മക്കളും. ഇസ, ടഹാന്‍ എന്നിങ്ങനെ രണ്ടു മക്കളാണ് ടൊവിനോയ്ക്ക് ഉള്ളത്. ഇസയാണ് മൂത്തയാള്‍. ഇടയ്ക്ക് ടൊവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ മറ്റുമാണ് ആരാധകര്‍ ഇവരുടെ വിശേഷങ്ങള്‍ അറിയുക. ടൊവിനോയുടെ മക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ക്കിടയില്‍ വൈറലാകാറുമുണ്ട്. എന്നാല്‍ പലപ്പോഴും അവരുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കഴിയാത്തതിലെ വിഷമം ചില ആരാധകര്‍ക്കെങ്കിലും ഉണ്ടാവാറുണ്ട്.

പുതിയ അഭിമുഖത്തില്‍ തന്റെ മക്കളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ടൊവിനോ. മക്കളുടെ വാശിയെ കുറിച്ചാണ് ടൊവിനോ പറയുന്നത്. അച്ഛനെ പോലെ മകന്‍ ടഹാനും വാശിയുണ്ടോ എന്ന ചോദ്യത്തിന് ടഹാനും ഇസയ്ക്കും പ്രായത്തിന്റേതായ വാശിയുണ്ട് എന്നാണ് താരം പറയുന്നത്. ടഹാനും ഇസയ്ക്കും പ്രായത്തിന്റേതായ കൊച്ചു കൊച്ചു വാശികള്‍ ഒക്കെയുണ്ട്. അവര്‍ അത്രയും ചെറുതല്ലേ പറഞ്ഞു മനസിലാക്കാന്‍ ഒന്നും ആയിട്ടില്ല. ഇസയ്ക്ക് പിന്നെയും പറഞ്ഞാല്‍ മനസിലാകും. എന്നാല്‍ ടഹാന്‍ അതിന് ആയിട്ടില്ല. അവന്റെ അടുത്തെന്ന് ഇടയ്ക്ക് ചെകിട്ടത്ത് ഒക്കെ നല്ല തല്ല് കിട്ടും. കൈ തളര്‍ത്തി ഇട്ടിട്ടാകും. പിന്നെ ഞാന്‍ ഉണ്ടാക്കിയതല്ലേ എന്നോര്‍ത്ത് സഹിക്കുമെന്ന് ടൊവിനോ പറഞ്ഞു.

ആരാധകര്‍ കാത്തിരിക്കുന്ന ടൊവിനോ ചിത്രം തല്ലുമാല ഇന്ന് തിയേറ്ററുകളില്‍ എത്തി. അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണ് ‘തല്ലുമാല’. കല്യാണി പ്രിയദര്‍ശനാണ് നായിക വേഷത്തില്‍ എത്തുന്നത്. ഇരുവര്‍ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് തല്ലുമാല നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ഗംഭീര ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ദുബായ്, എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. വ്‌ലോഗര്‍ ബി പാത്തു ആയിട്ടാണ് കല്യാണി എത്തിയത്. ചിത്രത്തിന്റെ പ്രതികരണങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. ചിത്രം വിജയമായിരിക്കും ന്ന് തന്നെയാണ് പ്രതീക്ഷ.

Most Popular

Recent Comments