ഇതാര് സുരേഷ് റെയ്നയോ? നീരജ് മാധവിന്റെ പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ..

നടനായും, ഡാൻസറായും ഒരേ സമയം ഞെട്ടിച്ച യുവതാരമാണ് നീരജ് മാധവ്. 2013 ൽ പുറത്തിറങ്ങിയ ബഡ്‌ഡി എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം നടത്തിയ നീരജ് പിന്നീട് പുറത്തിറങ്ങിയ മെമ്മറീസ്, ദൃശ്യം, 1983 തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെയും ഭാഗമായി. 2017 ൽ പുറത്തിറങ്ങിയ ഒരു പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായും സിനിമയിൽ ചുവടുറപ്പിച്ചു. ഇപ്പോൾ ബോളിവുഡിൽ വരെ ചെന്നു നില്കുന്നു നീരജിന്റെ സിനിമാ ജീവിതം.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് നീരജിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. പുതിയ ഹെയർസ്റ്റൈൽ ചെയ്തതിന്റെ ചിത്രങ്ങൾ നീരജ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തത്. ഈ ഹെയർകട്ടിനു പിന്നിൽ ഒരു കാരണമുണ്ടെന്നും, അത് ഉടൻ തന്നെ പറയുമെന്നും നീരജ് കുറിച്ചിട്ടുണ്ട്.

എന്നാൽ നീരജിന്റെ ഈ പുതിയ ചിത്രങ്ങൾ കണ്ടിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈനയെ പോലെയുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം. നിരവധി ആളുകളാണ് ഇതേ കാര്യം പറഞ്ഞു അദ്ദേഹത്തിന്റെ പോസ്റ്റിനു താഴെ കമ്മെന്റുമായി എത്തിയിരിക്കുന്നത്. ഹള്ളാ, സുരേഷ് റെയ്‌ന ലൈറ്റ്, സുരേഷ് റൈനയുടെ ഒരു ചായ കാച്ചൽ, നിങ്ങൾ ശെരിക്കും സുരേഷ് റൈനയെ പോലെയുണ്ട് എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

കഴിഞ്ഞ വർഷം നീരജ് റാപ്പ് സംഗീതത്തിലേക്കും ചുവടുവച്ചിരുന്നു. കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ പണി പാളി എന്ന പാട്ട് ഇതിനോടകം 4 കോടിയിലേറെ ആളുകൾ കണ്ടുകഴിഞ്ഞു. തുടർന്ന് അക്കരപച്ച, ജങ്കിൽ സ്പീക്ക്സ്, ഫ്ലൈ എന്നിങ്ങനെ നിരവധി റാപ്പ് ഗാനങ്ങൾ നീരജിന്റെ വകയായി പുറത്തിറങ്ങി. ഇവയെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലും ആയിരുന്നു.