HomeEntertainmentപത്ത് വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവും, അതേ സ്ഥലത്ത്, അതേ സമയത്ത്, അതേ ആകാംക്ഷയോടെ

പത്ത് വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവും, അതേ സ്ഥലത്ത്, അതേ സമയത്ത്, അതേ ആകാംക്ഷയോടെ

യാത്രകള്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. താരങ്ങള്‍ യാത്ര ചെയ്യുന്ന ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് വൈറല്‍ ആവാറുണ്ട്. അത്തരത്തില്‍ അഹാന കൃഷ്ണയും കുടുംബവും നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിലൂടെ കറങ്ങി നടക്കുകയാണ്.

നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിംഗപ്പൂരിലേക്ക് യാത്ര ചെയ്തതിന്റെ സന്തോഷത്തിലാണ് ഇവര്‍. അഹാനയാണ് യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തുടര്‍ന്ന് ദിയയും ഇഷാനിയും ഹന്‍സികയും എല്ലാം സിംഗപ്പൂര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. 2012 സിംഗപ്പൂരില്‍ സന്ദര്‍ശിച്ച അതേ സ്ഥലത്ത് തന്നെയാണ് 2022ലും ഇവര്‍ എത്തിയത്. ഈ രണ്ടു ചിത്രങ്ങളും ഒന്നിച്ചു പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണകുമാര്‍. 2012 എടുത്ത ആദ്യ ചിത്രത്തില്‍ ഇതുപോലെ തന്നെ ഓരോരുത്തരും അവര്‍ നേരത്തെ നിന്ന് സ്ഥാനത്ത് അതേപോലെ നില്‍ക്കാന്‍ ശ്രമിച്ചു കൊണ്ടാണ് 2022ലെ ചിത്രവും എടുത്തിരിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം, അതേസമയത്ത്, അതേ സ്ഥലത്ത്, അതേ ആകാംക്ഷയോടെ’ എന്നാണ് സിന്ധു ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

പിതാവായ കൃഷ്ണകുമാര്‍ ഈ യാത്രയില്‍ ഒപ്പമുണ്ടായിരുന്നില്ല. അഹാന വങ്കുവെച്ച് ഒരു പോസ്റ്റിലെ വെല്‍ക്കം കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ഇവര്‍ അഞ്ചുപേരുടെയും മാത്രം പേരാണ് അതില്‍ കൃഷ്ണകുമാറിന്റെ പേരില്ല. നിരവധി ഫോട്ടോകളാണ് താരകുടുംബം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ളത്. ഇതെല്ലാം തന്നെ വളരെ പെട്ടന്ന വൈറലാവാറുണ്ട്. മക്കള്‍ മാത്രമല്ല, കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും എപ്പോഴും പുതിയ പോസ്റ്റുകളുമായി രംഗത്തെത്താറുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബത്തിലെ ഓരോ വിശേഷവും പ്രേക്ഷകര്‍ക്ക് മനഃപ്പാഠമാണ്.

ചലച്ചിത്ര താരം കൃഷ്ണകുമാറിന്റെ കുടുംബത്തെ അറിയാത്ത മലയാളികളുണ്ടാവില്ല. സിനിമയിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് അദ്ധേഹത്തിന്റെ മക്കളും ഭാര്യയും. മൂത്ത മകള്‍ അഹാന കൃഷ്ണ യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസില്‍നിന്നും വിഷ്വല്‍ ആന്റ് കമ്മ്യൂണിക്കേഷനിലാണ് ബിരുദം നേടിയത്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലാണ് അദ്യമായി അഭിനയിച്ചത്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങളെ താരം സിനിമാലോകത്തിന് സമ്മാനിച്ചു.

 

 

Most Popular

Recent Comments