ആക്ഷൻ ഹീറോ ഡാ. കർഷക സമരത്തെ പിന്തുണച്ച നടൻ ബാബു ആന്റണിയുടെ പോസ്റ്റിന് കയ്യടിച്ച് സോഷ്യൽ മീഡിയ..

സമൂഹമാധ്യമങ്ങളിലും പുറത്തുമൊക്കെയായി വലിയ ചർച്ചയായി തന്നെ മാറിക്കൊണ്ടിരിക്കുകയാണ് കർഷക നിയമത്തോടുള്ള ബോളിവുഡ് താരങ്ങളുടെ പ്രതികരണം. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ  രംഗത്തുവന്നു അമേരിക്കൻ പോപ് ഗായിക റിഹാനയുടെ ട്വിറ്റർ പോസ്റ്റിന് പിന്നാലെയായിരുന്നു ബോളിവുഡ് താരങ്ങളെല്ലാം അവരുടെ അഭിപ്രായങ്ങളുമായി രംഗത്തുവന്നത്. പുറത്തുനിന്നുള്ളവർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല എന്നും, രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും പറഞ്ഞായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്.

സച്ചിൻ ടെണ്ടുൽക്കറുടെ  ട്വിറ്റെർ പോസ്റ്റിനെതിരെ വൺ പ്രതിഷേധമായിരുന്നു സമൂഹമാധ്യമങ്ങളിൽ നടന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആയി നിരവധി താരങ്ങളായിരുന്നു രംഗത്തുവന്നത്. കർഷക സമരത്തിനു പിന്തുണയുമായി എത്തിയ വിദേശ സെലിബ്രിറ്റികൾക്കെതിരെ രംഗത്തുവന്ന സച്ചിൻ ഉൾപ്പെടെയുള്ളവരുടെ  ട്വിറ്റർ പോസ്റ്റിനെതിരെ പ്രതികരിച്ച് മലയാളി താരങ്ങൾ അടക്കം നിരവധി പേർ ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. ഇപ്പോഴിതാ നടൻ ബാബു ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാവുകയാണ്. “ഏതൊരു നാടിന്റെയും നിലനിൽപ്പിന്റെ  അടിസ്ഥാനം യഥാർത്ഥ കർഷകരും അവരുടെ കൃഷിയും ആണ്” . ഇതായിരുന്നു ബാബു ആന്റണി ഫെയ്സ്ബുക്കിൽ പങ്കുവച കുറിപ്പ്.

നിമിഷങ്ങൾകൊണ്ട് തന്നെ വലിയ പിന്തുണയാണ് ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. ദില്ലിയിലെ ഈ കർഷകസമരം അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആയി സോഷ്യൽ മീഡിയയിൽ രണ്ടു തട്ടുകളിലായി വലിയൊരു യുദ്ധം തന്നെ നടന്നു കൊണ്ടിരിക്കുകയാണ്. മാസങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കർഷക സമരത്തെ പറ്റി യാതൊന്നും സംസാരിക്കാതെ ഇരുന്ന ബോളിവുഡ് താരങ്ങളാണ് ഇപ്പോൾ പെട്ടെന്ന് പൊട്ടി പുറപ്പെട്ടിരിക്കുന്നത് എന്നാണ് ഈ താരങ്ങളുടെ ആരാധകർ അടക്കം പറയുന്നത്.