ചുരുങ്ങിയ സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകപ്രീതി സ്വന്തമാക്കിയ താരമാണ് വിഷ്ണുപ്രിയ. നര്‍ത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. പിന്നീട് വെള്ളിത്തിരയിലേക്ക് കൂടി ചുവടുവെച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. 2007 ല്‍ പുറത്തിറങ്ങിയ ദിലീപ് നായകനായ ‘സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിലാണ് വിഷ്ണുപ്രിയ ആദ്യമായി അഭിനയിക്കുന്നത്. ശേഷം ചെറുതും വലുതുമായി അനേകം സിനിമകളിലും സീരിയലുകളിലുമൊക്കെ നടി അഭിനയിച്ചു.
2009 ല്‍ പുറത്തിറങ്ങിയ കേരളോത്സവം എന്ന സിനിമയില്‍ നായികയായിട്ടും വിഷ്ണുപ്രിയ പ്രത്യക്ഷപ്പെട്ടു. 2011 ല്‍ നാന്‍ങ്കാ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും നടി അരങ്ങേറ്റം കുറിച്ചു. കാന്താരം എന്ന സിനിമയിലാണ് നടി അവസാനം അഭിനയിച്ചത്. ഇതിന് പിന്നാലെ വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നെങ്കിലും തന്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള യാതൊരു സൂചനയും വിഷ്ണുപ്രിയ നല്‍കിയില്ല. ഒടുവില്‍ താനൊരു അമ്മയായെന്നും കുടുംബത്തിലേക്കൊരു കണ്മണി വന്നുവെന്നുമുള്ള സന്തോഷമാണ് നടിയിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വിഷ്ണുപ്രിയ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘സുന്ദരനും ആരോഗ്യവാനുമായി ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനനിച്ചതിനെ കുറിച്ചുള്ള അതിയായ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. ഞങ്ങളുടെ മാലാഖകുഞ്ഞ് സ്നേഹവും ആനന്ദവും കൊണ്ട് ഞങ്ങളുടെ ഹൃദയം നിറച്ചു. അവന്റെ സുരക്ഷിതമായ ജനനത്തിന് ദൈവത്തിനോട് നന്ദി പറയുകയാണെന്നും’ വിഷ്ണുപ്രിയ പറയുന്നു. നടി ഭാമയടക്കം സിനിമാമേഖലയില്‍ നിന്നും പല സുഹൃത്തുക്കളും വിഷ്ണുപ്രിയയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് എത്തുകയാണ്. കുഞ്ഞുവാവയെ കൂടി പുറംലോകത്തിന് കാണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്തായാലും സന്തുഷ്ടമായൊരു കുടുംബജീവിതം നടിയ്ക്ക് ആശംസിക്കുകയാണ് പ്രിയപ്പെട്ടവര്‍.
2019 ലാണ് വിഷ്ണുപ്രിയയും വിനയ് വിജയനും തമ്മില്‍ വിവാഹിതരാവുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനാണ് വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് വിനയ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ഭര്‍ത്താവിനൊപ്പം നടി വിദേശത്തേക്ക് പോയി. വിവാഹത്തോട് അനുബന്ധിച്ച് അഭിമുഖങ്ങളില്‍ പങ്കെടുത്തെങ്കിലും പിന്നീട് നടിയെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
Recent Comments