മാലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഇന്ന് ഭാവന. മലയാളത്തിന് പുറമെ താരം തമിഴിലും കന്നഡത്തിലുമെല്ലാം തിളങ്ങിയിട്ടുണ്ട് .
അതേസമയം, കുറച്ചു വർഷങ്ങളായി മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഭാവന. 2017 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായി വന്ന ആദം ജോണിലാണ് ഭാവന അവസാനമായി അഭിനയിച്ചിരുന്നത് . ഇപ്പോഴിതാ, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുകയാണ് ഭാവന.
ഞാന്‍ ആരുടേയും വീട്ടിലേക്ക് കയറി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല, എന്നാലും ! അമ്മയെ ഓര്‍ത്താൽ സങ്കടമാണ് ‘: ഭാവന
ആദില്‍ മൈമുനാത്ത് അഷ്റഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്നത്. ഷറഫുദ്ദീനാണ് സിനിമയിൽ നായകനാകുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ .
അതേസമയം ഇപ്പോൾ തന്റെ തിരിച്ചുവരവിനെ പറ്റിയും സൈബര്‍ ആക്രമണങ്ങളെ പറ്റിയും കല്യാണത്തെ പറ്റിയുമെല്ലാം മനസ് തുറന്ന് സംസാരിക്കുകയാണ് ഭാവന . മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് മനസ്സുകൊണ്ട് പലപ്പോഴും തീരുമാനിച്ചിരുന്നതാണ് എന്നാണ് ഭാവന പറയുന്നത്. ഗൃഹലക്ഷ്‍മിക്ക് വേണ്ടി നല്‍കിയ ഏറ്റവും പുതിയ ഇന്റർവ്യൂവിലാണ് ഭാവന ഇക്കാര്യം തുറന്നു പറഞ്ഞത്.
മലയാളത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ് വേണ്ടെന്ന് മനസ്സ് കൊണ്ട് പലയാവർത്തി തീരുമാനിച്ചുറപ്പിച്ചിരുന്നു. തീർത്തും വ്യക്തിപരമായ കാരണങ്ങളായിരുന്നു അത്തരമൊരു തീരുമാനത്തിന് പുറകിൽ . എനിക്ക് എപ്പോഴും എന്റെ മനസമാധാനം മാത്രമായിരുന്നു പ്രധാനം. മലയാളത്തിലേക്ക് ഇനിയും വന്നാല്‍ അത് എനിക്ക് അത് വീണ്ടും നഷ്ടമാകും എന്ന് തോന്നി. അന്നും എന്നും തനിക്ക് ഒരുപാട് നല്ല ഓഫറുകള്‍ വന്നിരുന്നു എന്നും സൗഹൃദമാണ് തന്നെയിപ്പോൾ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്നും ഭാവന പറഞ്ഞു.
തനിക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ അറ്റാക്കുകളെ പറ്റിയും ഭാവന ഇന്റർവ്യൂവിൽ പറയുന്നുണ്ട്. ‘സൈബര്‍ ബുള്ളിയിങ് ഒക്കെ ഇപ്പോൾ ഒരു ജോലി ആയി മാറിയിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. സിനിമകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വലിയ രീതിയിൽ ആക്രമണങ്ങള്‍ നടത്താന്‍ ഇപ്പോള്‍ ഒരുപാട് ആളുകള്‍ ഉണ്ട്. എന്നെകുറിച്ച് ഒന്നും തന്നെ അറിയാത്തവര്‍ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ ഓരോന്ന് വന്ന് പറയുന്നതെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞാന്‍ അവരുടെ ആരുടെ വീട്ടിലും പോയിഒരു പ്രശ്‌നവുണ്ടാക്കിയിട്ടില്ല. അവര്‍ക്ക് എന്നെ ആകെ അറിയുന്നത് ഞാന്‍ ചെയ്ത് വെച്ച ചില വേഷങ്ങളിലൂടെ മാത്രമാണ്. എന്നിട്ടാണ് ഇങ്ങനെ എന്റെ നേർക്ക് ആക്രമണങ്ങള്‍. ഭാവന പറഞ്ഞു നിർത്തി .
എന്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ഞാനതിനെ ഒക്കെ നന്നായി തന്നെ തരണം ചെയ്തു. അങ്ങനെ ഇരിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണശേഷം വീട്ടലാണെങ്കിൽ അമ്മ മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതുകൊണ്ട് തന്നെ അമ്മയെ ഓർത്തിരുന്ന സമയത്ത് എനിക്ക് എപ്പോഴും സങ്കടമായിരുന്നു . ഭാവന കൂട്ടി ചേർത്തു.
Recent Comments