ന്യൂജനറേഷന്‍ കപ്പിള്‍സായിട്ടാണ് ഇന്ന് ജീവയും അപര്‍ണയും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പരസ്പരം നിലപാടുകള്‍ക്ക് അനുസരിച്ചു കൊണ്ട് ജീവിതം ആസ്വദിച്ചാണ് രണ്ടുപേരും ജീവിക്കുന്നത്. എന്നാല്‍ ഇപ്പോൾ വസ്ത്രധാരണത്തിനടക്കം പലതിനും വിമര്‍ശനങ്ങളാണ് ഇവരെ തേടി എത്താറുള്ളത്. ഏറ്റവുമൊടുവില്‍ മാലിദ്വീപിലേക്ക് ഇവർ നടത്തിയ യാത്രയില്‍ അപര്‍ണയുടെ ഡ്രസ്സിലായിരുന്നു പല ആൾക്കാരുടെയും പ്രശ്‌നമിരുന്നതെന്ന് ജീവ പറയുന്നു . ഭര്‍ത്താവ് എന്ന നിലയില്‍ ഇതൊക്കെ കാണുമ്പോൾ നിനക്ക് നാണമില്ലേ എന്നാണ് തന്നോട് പലരും ചോദിച്ചിരുന്നതെന്ന് ജീവ പറയുന്നു. ഇത്തരത്തില്‍ വിമര്‍ശനങ്ങൾ ഉന്നയിക്കുന്നവര്‍ക്കുള്ള നല്ല കിടിലന്‍ മറുപടിയാണ് രണ്ടുപേരും ചേർന്ന് നല്‍കുന്നത്.
ഭാര്യയുടെ ക്ലീവേജ് നാട്ടുകാർ കാണുന്നതില്‍ നിനക്ക് കുഴപ്പമില്ലേ?. താൻ ഡ്രസ് ഇടുമ്പോള്‍ അത് ജീവയോട് ചോദിക്കാറില്ലെന്ന് അപര്‍ണ
ദമ്പതിമാര്‍ എന്ന നിലയില്‍ ഇന്ന് വസ്ത്രധാരണത്തെ കുറിച്ചടക്കം വന്നു കൊണ്ടിരിക്കുന്ന കമന്റുകളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അപര്‍ണയും ജീവയും. രണ്ടുപേരും ഒരുമിച്ചു മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് വേണ്ടി നല്‍കിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു. അത്യാവശ്യത്തിനു ഫ്രീഡമൊക്കെ കൊടുക്കുന്നൊരു കിടിലൻ ഫാമിലിയാണ് ഞങ്ങളുടേത്. ഞങ്ങളൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുമ്പോള്‍ അതില്‍ അപര്‍ണയുടെ ഫോട്ടോയിൽ ക്ലീവേജ് കണ്ടു, ഭര്‍ത്താവാണെന്ന് പറഞ്ഞ് ഇങ്ങനെ നടക്കാന്‍ നിനക്ക് ഒരു നാണവുമില്ലേ, എന്നൊക്കെയാണ് പലരും കമന്റിൽ പറയുന്നത് .
ശരിക്കും ഈ പറയുന്ന ആൾക്കാരുടെ ഒക്കെ വിചാരം അവരെന്തോ കാര്യമായി കണ്ടുപിടിച്ചു എന്നാണ്. നിങ്ങള്‍ എന്തൊക്കെയാണ് കാണുന്നത് എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഞങ്ങള്‍ ആ ഫോട്ടോകൾ ഇടുന്നത് . അതില്‍ കൂടുതലൊന്നും ഇവിടെ ആരും കണ്ടുപിടിച്ചിട്ടില്ല. ഈ ഫോട്ടോ കൊള്ളാം, അത് രസമുണ്ട് ഇൻസ്റ്റയിൽ ഇടാമെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടാണ് അത് അവിടെ പോസ്റ്റ് ചെയ്യുന്നത് . അതില്‍ വേറെയൊന്നുമില്ല. എന്റെ ഭാര്യ എന്തൊക്കെയിടണമെന്ന് എന്റെ ഇഷ്ടമാണല്ലോ. എന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ളതും അവൾ നന്നായി കംഫര്‍ട്ടുമാകുന്ന വസ്ത്രങ്ങൾ അവള്‍ ഇടട്ടേ, ഈ കാര്യത്തിൽ എനിക്കില്ലാത്ത പ്രശ്‌നങ്ങൾ അവര്‍ക്കൊക്കെ എന്തിനാണ്?. ജീവ ചോദിക്കുന്നു.
എന്നാല്‍ ചിലരുടെ ഭര്‍ത്താക്കന്മാര്‍ അവള്‍ എന്ത് ഡ്രസ്സ് ഇട്ടാലും എനിക്ക് അതിൽ കുഴപ്പമില്ലെന്ന് പറയാറുണ്ട്. അയാള്‍ക്ക് അതിൽ കുഴപ്പമില്ലെന്നല്ല, അത് ഇടുന്ന ആളുടെയാണ് ഇഷ്ടം. ഞാന്‍ ഒരു ഡ്രസ് ഇടുമ്പോള്‍ ഇത് ഞാൻ ഇട്ടോട്ടെ എന്ന് ജീവയോട് ഒരിക്കലും ചോദിക്കാറില്ല. അങ്ങനെ ഞാന്‍ അവനോട് എപ്പോഴും ചോദിക്കേണ്ട ആവശ്യം എന്താണ്.
ഡ്രസായിക്കോട്ടെ മറ്റെന്തും ആയിക്കോട്ടെ. അത് എന്റെ മാത്രം തീരുമാനമാണ്. ഇതാണ് ഇനി ഞാൻ ചെയ്യാന്‍ പോകുന്നത് എന്ന് എനിക്ക് സ്വയം പറയാം. അല്ലാതെ ഭര്‍ത്താവിനോട് പോയി എപ്പോഴും പെര്‍മിഷന്‍ ചോദിക്കേണ്ട കാര്യമില്ല. സ്വന്തമായി ചിലപ്പോൾ തീരുമാനംങ്ങൾ എടുക്കാന്‍ കഴിയാത്ത അവസ്ഥ വരും അപ്പോൾ അഭിപ്രായം ചോദിക്കാം. അല്ലാതെ അതിന്റെ ആവിശ്യം ഇല്ല. അപർണ പറഞ്ഞു നിർത്തി.
Recent Comments