മലയാളി പ്രേഷകരുടെ എക്കാലത്തെയും ഇഷ്ട്ട താരമാണ് സുരേഷ് ഗോപി. മികച്ച അഭിനയത്തിലൂടെയും വ്യത്യാസ്തത നിറഞ്ഞ വേഷങ്ങളിലൂടെയും സുരേഷ് ഗോപി എന്നും പ്രേഷകരുടെ മനസ്സിൽ മിന്നി നിൽക്കുകയാണ്. മികച്ച അഭിനേതാവ് എന്നത് പോലെ തന്നെ നല്ലൊരു മനസ്സിന് കൂടി ഉടമയാണ് താരം . ജീവിതത്തിൽ വീണു പോവുന്ന പല കുടുംബങ്ങൾക്കും എപ്പോഴും താങ്ങും തണലുമായി കൊണ്ട് സുരേഷ് ഗോപി വരാറുണ്ട് . ബിഗ് സ്‌ക്രീനില്‍ മാത്രമൊതുങ്ങുന്നതല്ല സുരേഷ് ഗോപിയുടെ മനുഷ്യത്വം. അത് റിയല്‍ ലൈഫിലും താരം പ്രവർത്തികമാക്കാറുണ്ട്. വളരെ ദാനശീലനായ വ്യക്തിയാണ് സുരേഷ് ഗോപി. ഇത് തെളിയിക്കുന്ന തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിൽ തന്നെ ഉണ്ട്. ഇപ്പോള്‍ ഇതാ കഴിഞ്ഞ ദിവസം താരത്തിന്റെ ദാനശീലം വീണ്ടും സോഷ്യൽ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നിൽക്കുകയാണ്.
അമ്മയ്ക്കും കുഞ്ഞിനും സുരേഷ് ഗോപി നൽകിയത് കണ്ടോ ? സുരേഷ് ഗോപിയുടേത് വലിയ മനസ്സ്. സോഷ്യൽ മീഡിയയിൽ താരത്തിന് നിറഞ്ഞ കയ്യടികൾ
പ്രസവവേദനയെത്തുടർന്ന് ഒരു തുണി മഞ്ചലിൽ സ്ത്രീയെ കാട്ടിലൂടെ ആശുപത്രിയിൽ കൊണ്ടു പോയ സംഭവം കേരളക്കരയെ മൊത്തത്തിൽ വലിയ രീതിയിലുള്ള വേദനയിലേക്കാണ് തള്ളിയിട്ടിരുന്നത് . വേദനയിൽ പുളയുമ്പോഴും തന്റെ കുട്ടിയ്ക്കും ഭാര്യക്കും ഒരു രീതിയിലുള്ള ഒരാപത്തുകളും വരുത്തരുതേ എന്നൊരു പ്രാർത്ഥനയിലായിരുന്നു ഭർത്താവായ മുരുകൻ ഉണ്ടായിരുന്നത്. ഏതാണ്ട് കിലോ മീറ്ററുകളാണ് മുരുകൻ ഭാര്യയെ ചുമന്നത്. അങ്ങനെയാണ് അവർ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് .
ഇപ്പോഴിതാ അട്ടപ്പാടിയിലുള്ള ഈ അമ്മയെയും കുട്ടിയെയും തേടിവന്നിരിക്കുകയാണ് സുരേഷ് ഗോപി. കുട്ടിയ്ക്കുള്ള തൊട്ടിലും കൂടാതെ കുറച്ചു പണവും സമ്മാനങ്ങളുമൊക്കേ ആയാണ് സുരേഷ് ഗോപി എത്തിയത്. ഒപ്പം അമ്മയുടെയും കുട്ടിയുടെയും കാര്യങ്ങളും അന്വഷിക്കാനും സുരേഷ് ഗോപി മറന്നില്ല.
പ്രസവവേദനയെ തുടർന്ന് ഗർഭിണിയായ സ്ത്രീയെ തുണി മഞ്ചലിൽ കിലോ മീറ്ററുകളോളം ചുമന്ന് ആശുപത്രിയിൽ കൊണ്ടു പോയി എന്ന വാർത്ത പൊതു ജനമദ്ധ്യേ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ വകുപ്പു മന്ത്രിയായ കെ. രാധാകൃഷ്ണന്‍ നിയമ സഭ യിൽ പറഞ്ഞത് മൂന്ന് കിലോ മീറ്ററല്ല അവർ ചുമന്നത് വെറും മുന്നൂറ് മീറ്ററാണ് എന്നാണ്. എന്നാല്‍ മന്ത്രിയുടെ ഈ വാദം പൂർണമായും തെറ്റാണെന്നു തെളിയിച്ചു കൊണ്ട് ബി ജെ പി യുടെ മുന്‍ സംസ്ഥാന വക്താവ് ആയ സന്ദീപ് വാര്യരും കൂടെ സംഘവും വനപാതയിലൂടെ നടന്നു നോക്കുകയുണ്ടായി .
വൈദ്യുതിയും റോഡ് സൗകര്യവും മൊബൈലിൽ റേഞ്ച് തുടങ്ങിയ യാതൊന്നും കൃത്യമായി ഇല്ലാത്ത ഒരു സ്ഥലമാണ് കടുകുമണ്ണ എന്ന് ഇതോടെ കേരളം ഒന്നാകെ അറിഞ്ഞിരിക്കുകയാണ് . എന്തായാലും സുരേഷ് ഗോപിയുടെ ഈ വലിയ മനസിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Recent Comments