Homeനായന്മാരും മുസ്ലിമുകളും വെട്ടും കുത്തുമായി നടന്നിരുന്ന കാലത്താണ് എന്റെ ഉപ്പ റഹ്മാനും അമ്മ സാവിത്രി നായരും...

നായന്മാരും മുസ്ലിമുകളും വെട്ടും കുത്തുമായി നടന്നിരുന്ന കാലത്താണ് എന്റെ ഉപ്പ റഹ്മാനും അമ്മ സാവിത്രി നായരും പ്രേമിച്ചു കല്യാണം കഴിക്കുന്നത് – റഹ്മാൻ

ഒരുകാലത്തെ സൂപ്പർ നായകാനായിരുന്നു നടൻ റഹ്മാൻ. അത് സത്യത്തിൽ മോഹൻലാൽ മമ്മൂട്ടി റഹ്മാൻ കാലഘട്ടമായിരുന്നു . അത് മലയാളി പ്രേക്ഷകർ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒന്നു കൂടിയാണ് . സിനിമകളെ താൻ സീരിയസായി തന്നെയാണ് കണ്ടിട്ടുണ്ടായിരുന്നതെന്നും അത് തനിക്ക് വന്ന ഒരു വലിയ അബദ്ധമായിരുന്നെന്നും പിന്നീട് ഇന്റർവ്യൂകളിലൂടെ റഹ്മാൻ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിൽ വളരെ തീവ്രമായ ഒരു പ്രേമം ഉണ്ടായെന്നും താരം പറഞ്ഞിട്ടുണ്ട് . ഇപ്പോൾ നടൻ അതിനെക്കുറിച്ചെല്ലാം തുറന്ന് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നായന്മാരും മുസ്ലിമുകളും വെട്ടും കുത്തുമായി നടന്നിരുന്ന കാലത്താണ് എന്റെ ഉപ്പ റഹ്മാനും അമ്മ സാവിത്രി നായരും പ്രേമിച്ചു കല്യാണം കഴിക്കുന്നത് – റഹ്മാൻ

എന്റെ അച്ഛനും അമ്മയും രണ്ടുപേരും രണ്ട് മതങ്ങളിൽ നിന്നും വന്ന് വിവാഹം കഴിച്ചവരാണ്. അന്നത്തെ കാലത്ത് അത് ഒരു വലിയ വിപ്ലവം തന്നെ ആയിരുന്നു. കല്യാണ ശേഷം ഇരുവരും വളരെ സന്തോഷത്തോടെ തന്നെയാണ് ജീവിച്ചത്.എന്നാൽ എന്റെ അമ്മയെ ഉപ്പ മതം മാറ്റാൻ ശ്രമിക്കുകയോ നിസ്കരിക്കാൻ പഠിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. റഹ്മാൻ കാൻ ചാനലിന് വേണ്ടി നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു . ശരിക്കും എന്റെ ഉപ്പയുടെ പേരാണ് റഹ്മാൻ എന്നത്. നിലമ്പൂരാണ് തങ്ങളുടെ ജന്മ ദേശമെങ്കിലും നാട്ടിൽ നിന്നുള്ള വലിയ ഓർമ്മകൾ ഇന്ന് എന്റെ മനസ്സിൽ ഇല്ല.

ഞങ്ങൾ അബുദാബിയിൽ ആയിരുന്നു ജീവിച്ചത് . അച്ഛനും അമ്മയും ജോലി നോക്കിയത് അബുദാബിയിൽ തന്നെയായിരുന്നു. അവരവിടെ ജോലി ചെയ്തുകൊണ്ടിരിക്കെ ഞാനും സഹോദരിയും അവിടെ തന്നെ പഠനം തുടർന്നു. പിന്നെ അവിടെ നിന്ന് എന്നെ ഊട്ടിയിലേക്ക് പഠിക്കാൻ വിട്ടു. അതിനുശേഷമാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്. മുസ്ലീങ്ങളും നായൻമാരും തമ്മിൽ കണ്ടാൽ അടിയായിരുന്നു. വെട്ടും കുത്തും ഒക്കെ നടക്കുന്ന ആ കാലത്താണ് ഉപ്പയും അമ്മയും തമ്മിൽ കല്ല്യാണം കഴിക്കുന്നത് . അമ്മയുടെ പേര് സാവിത്രി നായർ എന്നാണ് . ഇരുവരും തമ്മിൽ തീവ്ര പ്രണയമായിരുന്നു.

അതുപോലൊരു കാലത്ത് ഇതുപോലെ രണ്ടു മതവിഭാഗങ്ങളിൽ നിന്നും വിവാഹം കഴിച്ചു എന്നതിന്റെ പേരിൽ മകനായ എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടതായി വന്നിരുന്നില്ല. പക്ഷേ ഈ രണ്ടു മതങ്ങളും തമ്മിൽ അന്ന് വലിയ പ്രശ്നങ്ങളാണ് നില നിന്നിരുന്നതെന്ന് ഞാൻ കേട്ടിട്ടുള്ളത്. നായന്മാരും മുസ്ലീങ്ങളും തമ്മിൽ കണ്ടാൽ വെട്ടും കുത്തും നടത്തിയിരുന്ന കാലം. അങ്ങനെ ഒരു സമയത്താണ് അമ്മയും ഉപ്പയും ഇങ്ങനെ സ്നേഹിക്കുന്നത് . പിന്നീട് അവർ കല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കുന്നത്.

നാട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം അവർ കൽക്കട്ടയിൽ വച്ചാണ് കല്യാണം കഴിക്കുന്നത്. അതൊക്കെ തീർത്തും വിപ്ലവകരമായ ഒരു കാര്യം തന്നെയാണ് . കാരണം അതൊക്കെ ഏത് കാലഘട്ടത്തിലാണ് നടന്നതെന്ന സത്യം നമ്മൾ മനസ്സിലാക്കണം . മെർച്ചന്റ് നേവിയിൽ ആണ് അച്ഛൻ ജോലി ചെയ്യുന്നത്. ആ സമയത്ത് ഒരു റഷ്യൻ ഗേൾഫ്രണ്ടും ഉപ്പയ്ക്ക് ഉണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. റഹ്മാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

Most Popular

Recent Comments