HomeCelebrityമോഹന്‍ലാലിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്തപ്പോള്‍ യാതൊരു വിധ ഫീലും തോന്നിയില്ല. ഇതൊന്ന് പെട്ടന്ന് തീര്‍ന്നാല്‍ മതിയെന്നായിരുന്നു...

മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്തപ്പോള്‍ യാതൊരു വിധ ഫീലും തോന്നിയില്ല. ഇതൊന്ന് പെട്ടന്ന് തീര്‍ന്നാല്‍ മതിയെന്നായിരുന്നു മനസ്സിൽ – ശാരി

മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ക്ലാസ്സിക് സിനിമയാണ് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നത് . മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പത്മരാജന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ഇന്നും ആരാധകര്‍ ഒരുപാടാണ് .1986 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും മലയാളത്തിലെ ഏറ്റവും നല്ല പ്രണയ സിനിമകളിൽ ഒന്നായാണ് അറിയപ്പെടുന്നത്. സിനിമയിൽ അന്ന് നായികയായി വന്നത് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് തിളങ്ങി നിന്നിരുന്ന ശാരി ആയിരുന്നു. ശാരിയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടി ആയിരുന്നു ഇത്. വെള്ളാരം കണ്ണുകളുള്ള സുന്ദരിയായ ശാരിയെ അതോടെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി മലയാളം ചിത്രങ്ങളിലാണ് താരം പിന്നീട് അഭിനയിച്ചത്.

മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്തപ്പോള്‍ യാതൊരു വിധ ഫീലും തോന്നിയില്ല. ഇതൊന്ന് പെട്ടന്ന് തീര്‍ന്നാല്‍ മതിയെന്നായിരുന്നു മനസ്സിൽ – ശാരി


തെന്നിന്ത്യയിലെ ഒരുവിധം എല്ലാ ഭാഷകളിലും തിളങ്ങിയിട്ടുള്ള ആളാണ് ശാരി. കല്ല്യാണത്തിനു ശേഷം ഇടയ്ക്ക് ചിത്രങ്ങളിൽ നിന്നും മാറി നിന്ന ശാരി ഇടയ്ക്കിടെ ചില മലയാള ചിത്രങ്ങളുടെ ഭാഗമായിരുന്നു. പിന്നീട് ഒരു ഏഴു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഈ വര്‍ഷമാണ് ശാരി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ജന ഗണ മന എന്ന സിനിമയിൽ വളരെ ശ്രദ്ധേയ വേഷം ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്.

അന്ന് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഇന്റർവ്യൂകളിൽ ശാരി നമ്മുക്കു പാര്‍ക്കാം മുന്തിരി തോപ്പുകളില്‍ അഭിനയിച്ചിരുന്ന സമയത്തെ അനുഭവങ്ങള്‍ ഷെയർ ചെയ്തിരുന്നു . കൗമുദി മൂവീസിന് നല്‍കിയ ഇന്റർവ്യൂവിൽ അന്ന് മോഹന്‍ലാലിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്തതിനെ കുറിച്ചൊക്കെ താരം മനസ് തുറന്നിരുന്നു. ഇപ്പോഴിതാ, ശാരിയുടെ ആ വാക്കുകള്‍ വീണ്ടും വലിയ രീതിയിൽ ശ്രദ്ധനേടുകയാണ്.

മോഹന്‍ലാലിന്റെ കൂടെ അന്ന് അഭിനയിക്കുമ്പോൾ തനിക്ക് പേടിയൊന്നും തോന്നിയിട്ടില്ല എന്നും ഭാഷയുടെ പ്രശ്‌നമുള്ളത് കൊണ്ട് ഡയലോഗ് തെറ്റരുത് എന്ന് മാത്രമേ മനസ്സിൽ ഉണ്ടായിരുന്നൊള്ളൂ എന്നും പറയുകയാണ് ശാരി. റൊമാന്‍സും മറ്റ് ഇന്റിമേറ്റ് സീനുകള്‍ ഒക്കെ അന്ന് ചെയ്തത് യാതൊരു ഫീലും തോന്നാതെയാണ്. എങ്ങനെയെങ്കിലും ഇത് ഒന്ന് ചെയ്ത് തീര്‍ത്താല്‍ മതിയെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ . ഈ ഭാഷയിൽ വലിയ രീതിയിൽ പ്രശ്‌നമുള്ളത് കൊണ്ട് തന്നെ അതിന്റെ വലിയ ആശങ്ക ഉണ്ടായിരുന്നു. ഒത്തിരി ടേക്കുകൾ പോകാന്‍ പാടില്ല എന്നതായിരുന്നു അന്ന് മനസ്സില്‍.

നമ്മുക്ക് മുന്തിരി തോപ്പുകളില്‍ പോയി രാപ്പാര്‍ക്കാം എന്ന ആ ഡയലോഗൊക്കെ പറഞ്ഞപ്പോള്‍ ഇതൊക്കെ ശെരിക്കും ബൈബിളില്‍ ഉള്ളത് തന്നെയാണോ എന്നു ഞാന്‍ സംവിധായകനായ പത്മരാജൻ സാറിനോട് ചോദിച്ചിരുന്നു. ഈ റൊമാന്‍സൊക്കെ ശെരിക്കും ബൈബിളില്‍ ഉള്ളതാണോയെന്ന്?. അതേ അതൊക്കെ ശെരിക്കും ഉണ്ടെന്ന് ആയിരുന്നു അപ്പോൾ സാറെനിക്ക് തന്ന മറുപടി.

Most Popular

Recent Comments