വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ഒരു ചിത്രം റിലീസിനൊരുങ്ങുകയാണ്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന പത്താന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയാകുന്നത്. ദീപിക കുറച്ച് ഗ്ലാമറസ് ലുക്കിലാണ് ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ അത്തരമൊരു പാട്ട് പുറത്ത് വന്നതോട് കൂടി വലിയ രീതിയിലാണ് ഇവർക്കെതിരെ വിമര്‍ശനങ്ങൾ ഉയര്‍ന്നത്.
അവളെ ഇനി കുറച്ചു കഴിഞ്ഞാൽ തുണിയില്ലാതെയും കാണാം. അല്‍പവസ്ത്രമിട്ട് അഭിനയിച്ച ദീപികയെ പറ്റി തുറന്നടിച്ച് നടന്‍ മുകേഷ് ഖന്ന
നടിയുടെ വസ്ത്രത്തെയും കൂടാതെ അതിന്റെ കളറിനെയും ചൊല്ലിയായിരുന്നു വിവാദങ്ങളുയർന്നത് . സിനിമ ബഹിഷ്‌കരിക്കണമെന്നാണ് വിമർശകരുടെ ആവിശ്യം. ഈ സാഹചര്യത്തിൽ ദീപികയുടെ വസ്ത്രത്തെ പറ്റി വളരെ മോശമായ രീതിയില്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് നടനായ മുകേഷ് ഖന്ന. ദീപികയെ ഇനി നമുക്ക് വസ്ത്രമില്ലാതെയും സ്‌ക്രീനിൽ കാണാം എന്നതടക്കമുള്ള വലിയ പരാമര്‍ശങ്ങളാണ് മുകേഷ് ഖന്ന ഉന്നയിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ പത്താന്‍ എന്ന ചിത്രത്തിൽ ‘ബേഷറം റാംഗ്’ എന്ന് തുടങ്ങുന്ന പാട്ടാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത് .
കാവി നിറത്തിലുള്ള വസ്ത്രത്തില്‍ ദീപിക പ്രത്യക്ഷപ്പെട്ട ഈ പാട്ടില്‍ താരത്തെ കുറച്ചു ഗ്ലാമറസായി കാണപ്പെട്ടു എന്നതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. എന്തും ഇവിടെ ഇങ്ങനെ അംഗീകരിച്ച് തരും എന്ന് ആരും കരുതേണ്ട. അതിന് ഇത് സ്‌പെയിനോ അതുമല്ലെങ്കിൽ സ്വീഡനെ പോലെയുള്ള ഒരു രാജ്യമോ അല്ല. ഇത് ഇന്ത്യയാണ് ഇവിടെ ചിലതൊക്കെ ചെയ്യാൻ പാടില്ലാത്തതാണ് എന്ന് കൂടി ഈ വിഷയത്തിൽ മുകേഷ് ഖന്ന കൂട്ടി ചേർത്തു .
‘ഇത്രയും ചെറിയ വസ്ത്രങ്ങൾ ഒക്കെ ധരിച്ച് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി എങ്ങനെ ദീപികയ്ക്ക് ധൈര്യമുണ്ടായി. ഇക്കണക്കിനാണെങ്കിൽ അടുത്ത തവണ ദീപിക വസ്ത്രമില്ലാതെയാവും വരുന്നത്. ഹിന്ദു മതത്തിന് എതിരെയുള്ള ഈ ആക്രമണങ്ങളെല്ലാം ഈ സെന്‍സര്‍ ബോര്‍ഡ് കാണുന്നില്ലേ എന്നും മുകേഷ് ചോദിക്കുന്നു. യുവാക്കളെ പ്രേരിപ്പിക്കുന്നതോ അതുമല്ലെങ്കിൽ വഴിത്തെറ്റിക്കുന്നതോ ആയ സിനിമകൾ സെന്‍സര്‍ ബോര്‍ഡ് ഒരിക്കലും അനുവദിക്കരുത്.
ഈ പാട്ടിന് യുവാക്കളുടെ മനസ് കുളമാക്കാൻ സാധിക്കും. നടൻ പറഞ്ഞു നിർത്തി. ശക്തിമാന്‍ എന്ന ഒരു സൂപ്പര്‍ ഹിറ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ പ്രേക്ഷകരെ മുഴുവൻ കൈയ്യിലെടുക്കാന്‍ കഴിഞ്ഞിരുന്ന ഒരു താരമാണ് മുകേഷ് ഖന്ന. എന്നാല്‍ ഈ വിഷയത്തിലുള്ള മുകേഷ് ഖന്നയുടെ നിലപാടുകളും പ്രതികരണങ്ങളും വളരെ മോശമായി പോയി എന്നാണ് താരത്തിന്റെ തന്നെ ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.
സിനിമയിലെ പാട്ട് ഇതിനോടകം വൈറൽ ആണ്. ഇത്തരം പ്രശ്നങ്ങളിലൂടെ ഇപ്പോൾ സിനിമയ്ക്ക് വലിയ രീതിയിലുള്ള പ്രമോഷൻ കൂടിയാണ് കിട്ടുന്നത്. ചിലപ്പോൾ ഇത് സിനിമയ്ക്ക് വലിയ രീതിയിൽ തന്നെ ഗുണം ചെയ്തേക്കും.
Recent Comments