HomeCelebrityനടി സുമലതയുടെ മകന് കല്യാണം.!! ചടങ്ങിൽ സ്റ്റാറായി റോക്കി ബായ്; പുതിയ ലൈഫിലേക്ക് ആദ്യ ചുവടുകൾ...

നടി സുമലതയുടെ മകന് കല്യാണം.!! ചടങ്ങിൽ സ്റ്റാറായി റോക്കി ബായ്; പുതിയ ലൈഫിലേക്ക് ആദ്യ ചുവടുകൾ വെച്ച് അവിവയും അഭിഷേകും

അന്തരിച്ച ജനപ്രിയ നടനായ അംബരീഷിന്റെയും നടി സുമലതലയുടെയും മകനായ അഭിഷേക് അംബരീഷിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കാമുകിയായ അവിവയെ അഭിഷേക് അങ്ങനെ കൂടെ കൂട്ടിയിരിക്കുകയാണ്. ഈ മാസം ഡിസംബർ 11 ന് ബാംഗ്ലൂരിലുള്ള ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഇരു വീട്ടുകാരുടെയും ബന്ധുക്കളുടെയും കൂടാതെ അടുത്ത സുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തിലാണ് വധൂ വരന്മാരുടെ മോതിരം മാറ്റൽ ചടങ്ങ് നടന്നത്. സിനിമാ മേഖലയിൽ നിന്നും കുറച്ചു പ്രമുഖർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.

നടി സുമലതയുടെ മകന് കല്യാണം.!! ചടങ്ങിൽ സ്റ്റാറായി റോക്കി ബായ്; പുതിയ ലൈഫിലേക്ക് ആദ്യ ചുവടുകൾ വെച്ച് അവിവയും അഭിഷേകും

നിർമ്മാതാവ് ആയ റോക്ക്‌ ലൈൻ വെങ്കിടേഷ്, കെ ജി എഫ് ഫെയിം ആയ ഹീറോ യഷ്, കൂടാതെ മന്ത്രി ആർ അശോക്, അശ്വത് നാരായൺ, സുധാകർ അങ്ങനെ സിനിമാ – രാഷ്ട്രീയ രംഗത്തുള്ള ചില പ്രമുഖർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്. സുമലത മകൻ അംബരീഷിൻ്റെ കല്യാണ നിശ്ചയം വളരെ രഹസ്യമാക്കി ആണ് വച്ചത്. ചിത്രങ്ങളും ചടങ്ങിന്റെ വീഡിയോകളും മറ്റുമൊക്കെ സോഷ്യൽ മീഡിയയിൽ വന്നതോട് കൂടിയാണ് അഭിഷേകിന്റെ കല്യാണ നിശ്ചയം പ്രേക്ഷകരും ചലച്ചിത്രമേഖലയും ഒന്നാകെ അറിഞ്ഞത്.

കല്യാണ നിശ്ചയം കഴിഞ്ഞ ദമ്പതികൾക്ക് രാധികയും യാഷും ആശംസകൾ നേർന്നു. ഇപ്പോൾ, അഭിഷേകിന്റെ അമ്മയും കൂടാതെ മുതിർന്ന നടിയുമായ സുമലത അംബരീഷ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ മകൻ്റെ കല്യാണ നിശ്ചയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് . അന്തരിച്ച തന്റെ ഭർത്താവും കൂടാതെ സാൻഡൽവുഡ് സൂപ്പർസ്റ്റാറുമൊക്കെ ആയിരുന്ന അംബരീഷിനെ ഓർത്ത് ഹൃദയ സ്പർശിയായ ഒരു ചെറു കുറിപ്പും അവർ അതിനൊപ്പം ചേർത്തിരുന്നു . സുമലത തന്റെ എല്ലാ ആരാധകർക്കും തന്റെ ഫാമിലിയോടെ അവരെപ്പോഴും ചൊരിയുന്ന എല്ലാ വാത്സല്യത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞു.

ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മകൻ അഭിഷേക് ദൈവിക അനുഗ്രഹങ്ങളോടെ അവന്റെ പ്രണയിനി അവിവയുടെ കൂടെ പുതിയ ജീവിതത്തിലേക്കുള്ള ആദ്യത്തെ ചുവടുകൾ എടുത്തു വെയ്ക്കുകയാണ്. നിങ്ങളുടെ എല്ലാ പിന്തുണയും സ്‌നേഹാനുഗ്രഹങ്ങളും ഞങ്ങൾ തേടുകയാണ്. അംബരീഷും ഞാനും മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം തന്നെ ഞങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളുടെ വാത്സല്യവും സ്നേഹവും കൊണ്ട് അനുഗ്രഹീതരായിട്ടുണ്ട്. അത് നമ്മൾ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഇപ്പോൾ ഒരു മകളെകൂടി സ്നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്. അഭിഷേകും അവിവയും അടുത്ത വർഷമാണ് വിവാഹിതരാകുന്നത്. സുമലത എഴുതി നിർത്തി.

വളരെ സ്വകാര്യമായി നടത്തിയ ചടങ്ങ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആയി മാറിയിരിക്കുകയാണ്. സുമലതയുടെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും കിട്ടുന്നത്.

Most Popular

Recent Comments