ഞങ്ങളും അച്ഛനും അമ്മയും ആകാൻ പോവുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറായ രാം ചരണും ഭാര്യയായ ഉപാസനയും കൂടെ അറിയിച്ചത്. അങ്ങനെ ചിരിഞ്ജീവിയുടെ പരമ്പര നിലനിർത്തുവാൻ ഒരു കുട്ടി ജനിക്കാൻ പോകുകയാണ്. രാം ചരണിന്റേയും ചിരഞ്ജീവിയുടേയും ആരാധകരെ ഒരുപോലെ തന്നെ സന്തോഷിപ്പിച്ച ഒരു വാർത്ത കൂടിയായിരുന്നു നമ്മളവിടെ കേട്ടത് . ഞങ്ങൾക്ക് കുട്ടി ജനിക്കാൻ പോവുന്നുവെന്ന സന്തോഷകരമായ കാര്യം രാം ചരൺ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്.
കുട്ടികൾ വേണ്ടെന്ന് രാം ചരണും ഉപാസനയും തീരുമാനിച്ചു. ആ തീരുമാനത്തിന് അവാർഡ് നൽകണമെന്ന് സദ്ഗുരു’; സംഭവിച്ചതെന്ത്!
ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെയും ആശിർവാദത്തോടെയും ആദ്യത്തെ കുഞ്ഞിനു വേണ്ടി തയ്യാറെടുക്കുകയാണെന്ന വാര്‍ത്ത ഷെയർ ചെയ്യുന്നു എന്നാണ് രാം ചരണ്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. രാം ചരണിന്റെ അച്ഛനായ ചിരഞ്ജീവി ഷെയർ ചെയ്ത ഫോട്ടോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം ഈയൊരു സന്തോഷ വാര്‍ത്ത അറിയിച്ചത്.പത്ത് വർഷമായി കുട്ടികൾ ജനിക്കാത്തതിനാൽ രണ്ടുപേർക്കും ഇനി കുട്ടികളുണ്ടാകില്ലെന്ന രീതിയിൽ വരെ വാർത്തകൾ പ്രചരിച്ചിരുന്നു .
എന്നാൽ അതല്ല സത്യമെന്നും രണ്ടുപേരും കുട്ടികൾ വേണ്ടെന്ന് മനപൂർവം തീരുമാനിച്ചതായിരുന്നു എന്നുമാണ് ദേശീയ ന്യൂസ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നത് . പത്താം വിവാഹ വാർഷികം ആഘോഷിക്കവേ ഞങ്ങൾക്ക് കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലാണ് ഞങ്ങളുള്ളതെന്ന് ദമ്പതികൾ തന്നെ അന്ന് പറയുകയും ചെയ്തിരുന്നു. സംരംഭകയും കൂടാതെ അപ്പോളോ ആശുപത്രി ശൃംഘലയുടെ തന്നെ ചെയര്‍മാനുമായ പ്രതാപ് റെഡ്ഡിയുടെ ചെറുമകളാണ് ഉപാസന കാമിനേനി. രാം ചരൺ ഇവരെ പരിചയപ്പെടുന്നത് കോളെജിൽ പഠിക്കുന്ന സമയത്ത് ലണ്ടനിൽ വെച്ചാണ്.
രാം ചരണിന്റെ ഏറ്റവും അടുത്ത സുഹൃത്തായി പിന്നീട് അങ്ങോട്ട് ഉപാസന മാറി. സൗഹൃദം വളർന്നു പിന്നീട് അത് പ്രണയത്തിലേക്കും വഴി മാറി. അതോടെ പിന്നെ 2012 ജൂണ്‍ 14ൽ ഇവരുടെ ആഡംബരം നിറഞ്ഞ കല്യാണം നടക്കുകയും ഇവർ ഒന്നാകുകയും ചെയ്തു.
ഇവർ എടുത്ത കുട്ടികൾ വേണ്ടെന്നുള്ള തീരുമാനത്തെ പലരും പലരീതിയിലും കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന സങ്കടം സദ്ഗുരുവിനെ കാണാൻ പോയ സമയത്ത് ഉപസാന അദ്ദേഹത്തോട് പറഞ്ഞിരുന്നു . അന്ന് സദ്ഗുരു ഇവരുടെ ഈ തീരുമാനത്തെ പ്രശംസിക്കുകയാണ് ചെയ്തത്. കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനമെടുക്കുന്ന ആരോഗ്യവതികളായ എല്ലാ സ്ത്രീകൾക്കും ഞാൻ ഒരു അവാർഡ് കൊടുക്കാൻ ആലോചിക്കുന്നു എന്നും അന്ന് സദ്ഗുരു പറഞ്ഞിരുന്നു.
അത് വലിയ ചർച്ചകൾക്ക് ആണ് അന്ന് വഴിതെളിച്ചത് . മനുഷ്യരുടെ എണ്ണം ഇന്ന് ലോകത്തി വളരെ കൂടുതലാണ് എന്നും അതുകൊണ്ടാണ് ഞാൻ കുട്ടികൾ വേണ്ടെന്ന് പറയുന്ന സ്ത്രീകളെ അഭിനനന്ദിക്കുന്നത് എന്നും പിന്നീട് സദ്ഗുരു വിശദീകരിക്കുകയും ചെയ്തിരുന്നു.
Recent Comments