ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങാനിരിക്കുന്ന ഷാരുഖ് ഖാൻ സിനിമയാണ് പത്താൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നൊരു സിനിമയാണിത്. എന്നാൽ സിനിമയിപ്പോൾ വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അതിന് കാരണമായത് സിനിമയിലെ പുറത്തിറങ്ങിയ ഒരു പാട്ടാണ്. അതിൽ അഭിനയിച്ച സിനിമയിലെ നായിക ദീപിക പദുക്കോണാണ്. പാട്ട് ഹിറ്റ് ആണ് എങ്കിലും ഒരു കൂട്ടം ആൾക്കാർ പാട്ടിനെ രൂക്ഷമായാണ് വിമർശിക്കുന്നത്.
ഖത്തറിൽ ചെന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിനാണാവോ ?? ദീപികയോട് ഒരേ സ്വരത്തിൽ വിമർശകർ
പത്താൻ എന്ന ചിത്രത്തിന്റെ പേരിൽ നടി ദീപിക പദുകോൺ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത് .സിനിമയിലെ ഒരു പാട്ട് കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയിരുന്നു. ബെഷ്‌റം രംഗ് എന്ന പാട്ടിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ച് വരുന്ന ഒരു രംഗമുണ്ട്. അതിന്റെ പേരിലാണ് താരത്തിന് നേരെ ഇപ്പോൾ വിമർശനങ്ങളുതരുന്നത്. കാവി നിറത്തിലുള്ള ബിക്കിനികൾ പാട്ടിൽ ധരിച്ചതിനാൽ സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുകായാണ് ഇപ്പോൾ ചിലർ.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ഫിഫ ലോക കപ്പ് ഫൈനലിൽ ദീപിക വന്നിരുന്നു .ലോക കപ്പ് ട്രോഫി അനാവരണം ചെയ്യാൻ വേണ്ടി ആണ് താരം ഖത്തറിൽ വന്നത് . മുൻ സ്പാനിഷ് ഫുട്ബോൾ താരമായ കാസില്ലസും ദീപികയും ഒന്നിച്ചാണ് ട്രോഫി അനാവരണം ചെയ്തത്. ലോക കപ്പ് വേദിയിൽ തന്നെ ഇന്ത്യൻ ജനതയുടെ മുഴുവൻ പ്രതീകമായി താരം തിളങ്ങിയെങ്കിലും ദീപികയ്ക്ക് നേരയുള്ള വിമർശനങ്ങൾക്ക് ഇതുവരെ ഒരു കുറവും ഉണ്ടായില്ല.
ഖത്തറിൽ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത് എന്തിനാണ്? എന്നാണ് ഇപ്പോൾ വിമർശകർ ചോദിക്കുന്നത്. കൂടാതെ ഡഫൽ ബാഗ് ഒക്കെ പോലെ ഉണ്ടല്ലോ ഈ ഡ്രസ്സ് എന്നും കട്ടി കുറഞ്ഞുള്ള വസ്ത്രങ്ങൾ ഒന്നും കിട്ടിയില്ലേ ? എന്നും സൗദി അറേബ്യയിലാകുമ്പോൾ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങിയാടുന്ന നെക്ലൈനുകളുമൊന്നും ഇല്ലേ എന്നും എന്താ ഇപ്പോ എല്ലാം മറച്ചത് എല്ലാം അവിടെയും ഓപ്പൺ ആക്കി കാണിക്കായിരുന്നില്ലേ? എന്നുമാണ് വിമശകർ ഇപ്പോൾ ചോദിക്കുന്നത്.
വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട് എങ്കിലും അതു പോലെ തന്നെ ദീപിക പദുക്കോണിനെ സപ്പോർട്ട് ചെയ്തും ഒരുപാട് ആളുകൾ ഇപ്പോൾ രംഗത്ത് വരുന്നുണ്ട്. പത്താൻ സിനിമയുടെ പാട്ടിൽ കാവി വസ്ത്രം ധരിച്ചു എന്ന ഒറ്റ കാരണമാണ് വിവാദങ്ങൾക്ക് കാരണമായത്. അതിലൂടെ സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് നടക്കുന്നത്. സിനിമയ്ക്ക് വലിയ പ്രമോഷനാണ് ഇതിലൂടെ ഇപ്പോൾ ലഭിക്കുന്നത്. അത് സിനിമയ്ക്ക് ഗുണം ചെയ്യും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. സിനിമയുടെ റിലീസിങ് തിയ്യത് ഇതുവരെ ഓഫീഷ്യൽ ആയി അനൗൺസ് ചെയ്തിട്ടില്ല.
Recent Comments