Homeനിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യുകൾ ഇനിയും എടുക്കരുത്, മിക്കവാറും ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും. ധ്യാന്‍ ശ്രീനിവാസന്‍

നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യുകൾ ഇനിയും എടുക്കരുത്, മിക്കവാറും ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും. ധ്യാന്‍ ശ്രീനിവാസന്‍

വീകത്തിന്റെ പ്രൊമോഷന്‍ പരിപാടികൾക്കിടെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ വൈറലായിരിക്കുന്നത്. വിനീതേട്ടന്റെ ഇന്റർവ്യൂകൾ ഇനി നിങ്ങൾ എടുക്കരുതെന്നും, ഇങ്ങനെ ഒക്കെ പോയാല്‍ താന്‍ ഇനി മാനനഷ്ടത്തിനു കേസ് കൊടുക്കേണ്ടി വരുമെന്നുമൊക്കെയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പരിപാടിയ്ക്കിടെ പഞ്ഞത്.
ധ്യാൻ ശ്രീനിവാസന്റെ സിനിമകൾക്ക് കിട്ടുന്നതിനെക്കാൾ കൂടുതൽ സ്വീകാര്യതയാണ് താരത്തിന്റെ ഇന്റർവ്യൂകൾക്ക് കിട്ടുന്നത്. കാരണം ആർക്കും ഏത് മാനസികാവസ്ഥയിലും കണ്ടിരിക്കാൻ പറ്റുന്ന തരത്തിലുള്ള തമാശകളാണ് ആ ഇന്റർവ്യൂവിൽ മുഴുവൻ ഉണ്ടായിരിക്കുക.

നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യുകൾ ഇനിയും എടുക്കരുത്, മിക്കവാറും ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും. ധ്യാന്‍ ശ്രീനിവാസന്‍

അത്തരം ഇന്റർവ്യൂകൾക്ക് താഴെ ആരാധകർ അവരുടെ സന്തോഷം പങ്കുവച്ചു കൊണ്ട് രംഗത്ത് വരാറുണ്ട്. നിങ്ങൾ ഇനി സിനിമ കൾ ചെയ്യേണ്ട എന്നും നിങ്ങൾ മുഴുവൻ സമയവും ഇതുപോലെ തമാശയൊക്കെ പറഞ്ഞ് ഇന്റർവ്യൂകൾ മാത്രം കൊടുത്താൽ മതിയെന്നുമാണ് ചിലർ കമന്റിലൂടെ പറയുന്നത്. അത്രയും ആരാധകർ ഇഷ്ട്ടപെടുന്നുണ്ട് താരത്തിന്റെ ഇന്റർവ്യൂകൾ.ശരിക്കും എനിക്കൊരു നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യുകൾ ഇനി മുതൽ എടുക്കരുത്. നിങ്ങള്‍ എന്റെ ഇന്റര്‍വ്യുകൾ മാത്രം എടുക്കണം. എന്തായാലും ശരി നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയകൾ ചേർന്ന് ഈയൊരു തീരുമാനം എടുക്കണം. ഒന്നെങ്കില്‍ ഞാന്‍. അല്ലെങ്കില്‍ എന്റെ ചേട്ടന്‍ വിനീത് .

 

ഞാന്‍ ഇവിടെ വന്ന് പറയുന്ന കഥകളൊക്കെയും നുണകളാണെന്ന് പറഞ്ഞ് എന്നെ അപമാനിക്കുകയാണ്. മിക്കവാറും ഞാൻ മാനനഷ്ടത്തിന് കേസ് കൊടുക്കും. ധ്യാൻ പറഞ്ഞു നിർത്തി. സത്യം പറഞ്ഞാൽ വിനീത് ചേട്ടന്റെ ഇന്റർവ്യൂകൾ വന്നതിന് ശേഷം ഒരു രക്ഷയില്ല. എല്ലാവരും ഇപ്പോള്‍ വന്ന് എന്നോട് ചോദിക്കും നീ ഈ പറയുന്നതൊക്കെ ശെരിക്കും സത്യമാണോയെന്ന്. അതുകൊണ്ട് ഇനിമുതൽ ഞാന്‍ ഒന്നും പറയുന്നില്ല. ആര്‍ക്കെങ്കിലുമൊക്കെ എന്നിൽ ഒരു വിശ്വാസം വേണ്ടേ. ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടി ചേർത്തു .

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപത്രമായി എത്തുന്ന സിനിമയിൽ ഡെയ്ന്‍ ഡേവിസ് ശീലു എബ്രഹാം, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത് എങ്കിലും സിനിമ തിയേറ്ററിൽ നിറഞ്ഞ് ഓടി കൊണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകളാണ് ഇപ്പോൾ ധ്യാന്റേതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത് . അടുക്കള, ത്രയം, ആപ് കൈസേ ഹോ, കൂടാതെ, സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് , ഹിഗ്വിറ്റ, പാതിരാ കുര്‍ബാന, അങ്ങനെ തുടങ്ങി ഒരുപാട് സിനിമകളാണ് അടുത്ത വർഷം പ്രദര്‍ശനത്തിനായി ഒരുങ്ങുന്നത്. വളരെ പ്രതീക്ഷയോടെ തന്നെയാണ് ആരാധകർ ധ്യാനിന്റെ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലും ഒരു ഒരുങ്ങുന്നുണ്ട്. നിവിൻ പൊളിയായിരിക്കും സിനിമയിലെ നായകൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

Most Popular

Recent Comments