HomeCelebrityപൂർണ്ണമായി വഴങ്ങി കൊടുത്തതിന് ശേഷം ഒടുക്കം അത് പറഞ്ഞു നടക്കുന്നത് ശരിയായ കാര്യമല്ല.! ചലച്ചിത്ര മേഖലയിലെ...

പൂർണ്ണമായി വഴങ്ങി കൊടുത്തതിന് ശേഷം ഒടുക്കം അത് പറഞ്ഞു നടക്കുന്നത് ശരിയായ കാര്യമല്ല.! ചലച്ചിത്ര മേഖലയിലെ ആരോപണങ്ങളെ കുറിച്ച് നടി അനുമോൾ

മലയാള സിനിമാ മേഖലയിലെ യുവ നടിമാരിൽ ഏറെ ശ്രദ്ധിക്കപെടുന്ന ഒരുപാട് ആരാധകരുള്ള താരമാണ് അനു മോൾ. മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ന് മുൻനിരയിൽ എത്തിയിരിക്കുകയാണ് അനുമോൾ. ചായില്യം എന്ന മലയാള ചിത്രത്തിലൂടെയാണ് അനുമോളെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. പിന്നീട് വെടിവഴിപാട് എന്ന പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെട്ട മലയാള ചിത്രം ഉൾപ്പെടെ ഒരുപാട് ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചു. ഇന്ന് മലയാള പ്രേക്ഷക മനസ്സിൽ ഏറെ പ്രിയങ്കരിയായി മാറി കൊണ്ടിരിക്കുകയാണ് അനുമോൾ.

പൂർണ്ണമായി വഴങ്ങി കൊടുത്തതിന് ശേഷം ഒടുക്കം അത് പറഞ്ഞു നടക്കുന്നത് ശരിയായ കാര്യമല്ല.! ചലച്ചിത്ര മേഖലയിലെ ആരോപണങ്ങളെ കുറിച്ച് നടി അനുമോൾ

വളരെയധികം വ്യക്തിത്വമുള്ള തരത്തിലുള്ള കഥാപാത്രങ്ങളാണ് അനുമോൾ ഇതുവരെ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. മറ്റു താരങ്ങളെ പോലെ തന്നെ ഇന്ന് സോഷ്യൽ മീഡിയയിലും  വളരെ സജീവമാണ് അനുമോൾ. സോഷ്യൽ മീഡിയയിലൂടെ തന്റെ ചലച്ചിത്ര വിശേഷങ്ങളും വീഡിയോകളും ഫോട്ടോസും ഒക്കെ അനുമോൾ ഷെയർ ചെയ്യാറുണ്ട് . സിനിമാ മേഖലയിൽ നില നിൽക്കുന്ന ലൈംഗിക ചൂഷണങ്ങളെ പറ്റിയുള്ള ആരോപണങ്ങളെ പറ്റി മുമ്പൊരിക്കൽ താരം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിലൂടെ നടി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരുന്നു .

ഒരാൾ തന്റെ സ്വന്തമായ അഭിപ്രായങ്ങളിൽ തന്നെ എപ്പോഴും ഉറച്ചു നിൽക്കുകയാണ് എങ്കിൽ അയാളെ പിന്നെ ആർക്കും ചൂഷണങ്ങൾക്ക് ചെയ്യാൻ പറ്റില്ല എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. താൻ എല്ലായ്പ്പോഴും ബോൾഡ് ആയി തന്നെ സംസാരിക്കുന്ന ഒരാളാണെന്നും തന്നെ വീട്ടുകാർ ആ രീതിയിലാണ് വളർത്തിയത് എന്നും താരം പറഞ്ഞു. തന്നോട് ഏതെങ്കിലും രീതിയിൽ ഒരാൾ മോശമായി സമീപിക്കുകയാണ് എങ്കിൽ താൻ അതിനെതിരെ കർശനമായ രീതിയിൽ തന്നെയാണ് പ്രതികരിച്ചിരിക്കുക എന്നും നടി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് മറ്റുള്ളവർ പറയുന്നതൊക്കെ പോലെ യാതൊരു രീതിയിലുള്ള ലൈംഗിക പീഡന അനുഭവങ്ങളും തനിക്ക് നേരെ ഉണ്ടായിട്ടില്ല എന്നും അനുമോൾ വ്യക്തമാക്കുന്നു .

ഒരാൾ തന്റെ ഇഷ്ടപ്രകാരം എല്ലാകാര്യത്തിലും സമ്മതം കൊടുത്തതിനുശേഷം പിന്നെ അതും പറഞ്ഞു നടക്കുന്നത് ഒട്ടും തന്നെ മര്യാദയില്ലാത്ത കാര്യമാണെന്നും താരം പറഞ്ഞു. ഒരാൾ തന്റെ സ്വന്തമായ അഭിപ്രായങ്ങളിൽ തന്നെ എപ്പോഴും ഉറച്ചു നിൽക്കുകയാണ് എങ്കിൽ അയാളെ പിന്നെ ആർക്കും ഒന്നും ചെയ്യാം കഴിയില്ല എന്നും താരം വ്യക്തമാക്കി. സിനിമകളിൽ ഗ്ലാമറസായുള്ള വേഷങ്ങൾ അഭിനയിക്കേണ്ടി വരികയാണെങ്കിൽ അത് സംവിധായകൻ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് അല്ലെങ്കിൽ അവർ നിർബന്ധിച്ചത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് രംഗത്തുവരുന്നതിൽ യാതൊരു തരത്തിലുള്ള അർത്ഥവുമില്ല എന്നും അത് ചെയ്യാൻ പറ്റാത്ത കാര്യമാണെങ്കിൽ അത് ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ല വേറെ ആരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് തന്നെ പറയണമായിരുന്നു എന്നും അനുമോൾ വ്യക്തമാക്കി.

Most Popular

Recent Comments