പ്രണയം എന്നത് നമുക്കൊക്കെ അറിയുന്ന പോലെ തന്നെ അത് എക്കാലത്തെയും ഭംഗിയുള്ള ഒരു വികാരം തന്നെയാണ്. പ്രണയം സത്യമാണ് എന്നുണ്ടെങ്കിൽ ആ പ്രണയത്തെ സഫലമാക്കാൻ വേണ്ടി പ്രകൃതിവരെ നമുക്കൊപ്പം നിൽക്കുമെന്ന ഒരു കവി വാചകം പോലും ഉണ്ട്. എന്നാൽ മരണത്തെക്കാൾ ബലമുള്ള ചില പ്രണയങ്ങളും ഉണ്ടാകും. എത്ര പൊട്ടിച്ചെറിഞ്ഞാലും അത് തിരികെ വരിക തന്നെ ചെയ്യും. ഒരിക്കലും സാധ്യമാകില്ലെന്ന് കരുതുന്ന എന്നാൽ പ്രണയത്തിന്റെ കടുപ്പം കൊണ്ട് മാത്രം സാധ്യമായിട്ടുള്ളവ. സിനിമയിലെ പ്രണയത്തെ വെല്ലുന്ന ഒരുപാട് മനോഹരമായ പ്രണയങ്ങൾ ജീവിതത്തിലും സംഭവിക്കാറുണ്ട് . അത്തരത്തിൽ ഇപ്പോൾ തെലുങ്കാനയിൽ നിന്നും കേൾക്കുന്ന ഒരു വാർത്തയാണ് വൈറൽ ആയി മാറുന്നത് .
ഒടുക്കം വീട്ടുകാരുടെ മനസ്സലിഞ്ഞു. അപ്പോഴേക്കും അവർ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ആശുപത്രിക്കിടക്കയിൽ വെച്ച് പ്രണയിനികൾക്ക് കല്യാണം. സംഭവം വൈറലാകുന്നു
വിക്രമാബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരിയായ രേഷ്മ തന്റെ ബന്ധുവായി നവാസുമായി ഒരുപാട് നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ഈ കല്യാണത്തിന് ഒരിക്കലും സമ്മതിക്കില്ലെന്ന് രണ്ടുപേർക്കും ഉറപ്പായിരുന്നു. രണ്ടുവർഷമായുള്ള ഈ തീവ്രപ്രണയത്തെ മറക്കാൻ രേഷ്മ ഒരിക്കലും തയ്യാറായിരുന്നില്ല.നവാസിനെ നഷ്ടമാകുന്ന അവസ്ഥയെ പറ്റി ആലോചിക്കാൻ പോലും രേഷ്മയ്ക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അവസാനം മരിക്കുക എന്നതാണ് ഏറ്റവും മികച്ച ഡിസിഷനെന്ന് രേഷ്മ മനസ്സിലാക്കി. തനിക്ക് മറ്റൊരു കല്യാണം വീട്ടുകാർ നടത്താൻ ശ്രമിക്കുന്നതും രേഷ്മ അറിഞ്ഞു. ഒടുവിൽ ആ തീരുമാനത്തിലേക്ക് തന്നെ അവളെത്തി.
എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെ കിടക്കയിൽ കിടക്കുന്ന രേഷ്മയെ അങ്ങനെ കണ്ടു നിൽക്കാൻ നവാസിന് കഴിഞ്ഞില്ല . രേഷ്മ ചെയ്തത് പോലെ തന്നെ അവനും വിഷം കഴിച്ചു. ഒടുക്കം രണ്ടു പേരും ഗുരുതരാവസ്ഥയിലായി. സർക്കാർ ആശുപത്രിയിൽ നിന്നും ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി . ഇവിടുത്തെ ഡോക്ടറാണ് രണ്ടുപേരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് രണ്ടുപേരുടെയും ബന്ധുക്കളോട് തുറന്നു പറയുന്നത്. രേഷ്മയുടെയും നവാസിന്റെയും പ്രണയം ഇത്രയും തീവ്രമായിരുന്നു എന്ന് ബന്ധുക്കൾ അതോടെ അറിയുന്നു. ഇത് മനസ്സിലാക്കിയ ബന്ധുക്കൾ ചേർന്ന് രണ്ടു പേരെയും ഒന്നിപ്പിക്കാൻ തന്നെ തീരുമാനിച്ചു . ആരും പിന്നെ ഒരു എതിർപ്പും പറഞ്ഞില്ല.
ഈ പ്രണയബന്ധം ഞങ്ങൾക്കാർക്കും തന്നെ അറിയില്ലായിരുന്നു എന്നും ഞങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കാര്യങ്ങൾ ഇത്രയൊന്നും സങ്കീർണമായി പോകില്ലായിരുന്നു എന്നുമാണ് രേഷ്മയുടെ ഒരു ബന്ധു ഇപ്പോൾ പറയുന്നത് . ആശുപത്രി കിടക്കയിൽ വച്ച് തന്നെയാണ് രണ്ടു പേരുടെയും കല്യാണം ബന്ധുക്കളുടെ സമ്മതത്തോടെ നടന്നത്. വീൽചെയറിൽ ഇരിക്കാവുന്ന തരത്തിലേക്ക് നവാസിന്റെ ആരോഗ്യ സ്ഥിതി ഇപ്പോൾ മെച്ചപെട്ടിട്ടുണ്ട്. രേഷ്മയുടെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ട്. അവരെത്രയും പെട്ടെന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന പ്രാർത്ഥനയിലാണ് നാട്ടുകാരും മറ്റ് ബന്ധുക്കളും. വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആണ്.
Recent Comments