HomeCelebrityമെസ്സി ചുംബിച്ച‘ലോകകീരീടം’ മെസ്സിക്ക് കിട്ടില്ല. സംഭവം ഇങ്ങനെ

മെസ്സി ചുംബിച്ച‘ലോകകീരീടം’ മെസ്സിക്ക് കിട്ടില്ല. സംഭവം ഇങ്ങനെ

 

ശ്വാസം അടക്കിവച്ചാണ് നമ്മള്‍ ഓരോരുത്തരും ഫിഫ ലോക കപ്പ് കണ്ടത്. അവസാനമെത്തിയ ആ നെടുവീര്‍പ്പ് വാമോസ് വിളികൾ കൊണ്ടും ആഘോഷങ്ങൾ കൊണ്ടും സന്തോഷം നിറഞ്ഞ ഒരു രാപകലായിരുന്നു അന്ന് . ലോകകപ്പില്‍ ചുംബിക്കുന്ന മെസ്സി. അഭിമാനനേട്ടങ്ങളുമായി ടീം അര്‍ജന്‍റീന. ഫിഫ വേദിയിലെ ഈ കാഴ്ചകളുടെ ആഹ്ലാദ തിമിര്‍പ്പ് ഇതുവരെയും വിട്ടുമാറിയിട്ടേയില്ല. ലോക കിരീടം മെസ്സിയും കൂട്ടരും സ്വന്തമാക്കി എന്നു പറയുമ്പോഴും, സത്യത്തിൽ ഈ ട്രോഫി ആരാണ് കൊണ്ടുപോവുക, എവിടെയാണ് അത് സൂക്ഷിക്കുന്നത്. നമുക്ക് പരിശോധിക്കാം..

മെസ്സി ചുംബിച്ച‘ലോകകീരീടം’ മെസ്സിക്ക് കിട്ടില്ല. സംഭവം ഇങ്ങനെ

ലോകകപ്പിന്‍റെ ഓരോ പതിപ്പുകളിലു കിരീടം അതത് വിജയികള്‍ക്ക് തന്നെ നല്‍കും. എന്നാല്‍ ശെരിക്കുമുള്ള ട്രോഫിയുടെ പകര്‍പ്പ് ട്രോഫിയാണ് ഇങ്ങനെ നല്‍കുന്നത് . സ്വര്‍ണം നിറം പൂശിയ പകർപ്പ് ട്രോഫിയാണ് വിജയിച്ച ടീമുകള്‍ക്ക് കയ്യിൽ വക്കാനാവുക. ശെരിക്കുമുള്ള കപ്പ് ആകട്ടെ അത് സ്വിറ്റ്‌സർലൻഡിലെ ഫിഫയുടെ തന്നെ ഔദ്യോഗിക ആസ്ഥാനമായ സൂറികിലാണ് വയ്ക്കുക . അവിടുത്തെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മ്യൂസിയത്തിലാണ് ആ ഒറിഞ്ചിനൽ ട്രോഫിയുണ്ടാകുക. ലോകകപ്പിൽ വിജയിക്കുന്ന ഈ രാജ്യത്തിന് ഈ കപ്പ്‌ അടുത്ത ലോകകപ്പ്‌ വരെ മാത്രമേ കൈവശംവക്കാനാകൂ. ജയിച്ചവർക്ക് ട്രോഫി കൊടുക്കാതെ എന്തിനാണ് ഇങ്ങനെ പ്രത്യേകമായി സൂക്ഷിച്ചുവക്കുന്നത് എന്നല്ലേ? അതിന് കാരണമുണ്ട്.

ഫിഫയുടെ സ്ഥാപകരിലൊരാളായിരുന്ന ജൂൾ റിമെറ്റിന്‍റെ ഓർമ്മയ്ക്കുവേണ്ടി ജൂൾ റിമെറ്റ് എന്ന കപ്പും, പുതിയതായി ഉണ്ടാക്കിയ നിലവിലെ കപ്പുമാണ് ലോകകപ്പിലുള്ളത്. ആദ്യ ലോകകപ്പ് നടന്ന വർഷമായ 1930ലും പിന്നീട് നടന്ന 1970ലും ജയിച്ച ടീമുകള്‍ക്ക് ഒറിജിനൽ കപ്പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഈ രീതി പിന്നീട് മാറ്റാന്‍ ഫിഫ തന്നെ തീരുമാനിച്ചു. പിന്നീട് അങ്ങോട്ട് മൂന്ന് തവണ ലോകകപ്പുകൾ നേടിയ രാജ്യങ്ങൾക്ക് ഒർജിനൽ ടകപ്പ് കൈവശംവക്കാന്‍ അനുവദിക്കുന്ന പുതിയ നിയമം ഫിഫയിലുണ്ടായി. അങ്ങനെ, 1970 ലെ മൂന്നാം കപ്പിന് ശേഷം ബ്രസീൽ ഈ ട്രോഫി സ്വന്തമാക്കി.

1983 ല്‍ ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബിന്‍റെ ആസ്ഥാനമായിരുന്ന റിയോ ഡി ജനീറോയില്‍ വച്ചിരുന്ന കപ്പ് മോഷണം പോയി. ട്രോഫിയിലെ സ്വര്‍ണം പൂർണമായും ഉരുക്കി വിറ്റതായാണ് ഇപ്പോഴത്തെ ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രോഫിയുടെ അടിസ്ഥാനമായ രൂപം മാത്രമാണ് പിന്നീട് കണ്ടുകിട്ടിയത്, അത് ഇപ്പോൾ സ്വിറ്റ്സര്‍ലാന്‍ഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. അതിന് ശേഷം ട്രോഫിയുടെ കോപ്പി മാത്രമാണ് ഇപ്പോള്‍ ജയിച്ച ടീമുകള്‍ക്ക് കൊടുക്കാറൊള്ളൂ. കപ്പിന്റെ സുരക്ഷ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് . അര്‍ജന്‍റീനയുടെ 2022ലേ ലോക കപ്പ് ട്രോഫിയും ഫിഫ ഇപ്പോൾ ലോകകപ്പ് മ്യൂസിയത്തില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഓരോ ടൂര്‍ണമെന്‍റിലും വിന്നർ ആകുന്ന രാജ്യങ്ങളുടെ പേരുകൾ കപ്പിൽ പതിപ്പിക്കും. മറ്റ് ചില ഔദ്യോഗിക പരിപാടികളിലും കപ്പ് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Popular

Recent Comments