HomeEntertainment2022 ഡിസംബര്‍ 18ന് തന്നെ മെസി ലോകകപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വർഷങ്ങൾക്കു മുന്നേ പ്രവചനം; വിശ്വസിക്കാനാകാതെ...

2022 ഡിസംബര്‍ 18ന് തന്നെ മെസി ലോകകപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വർഷങ്ങൾക്കു മുന്നേ പ്രവചനം; വിശ്വസിക്കാനാകാതെ ഫുട്ബോള്‍ ലോകം

ലോകകപ്പിലെ മത്സരങ്ങള്‍ നടക്കുന്നതിനു മുന്നേ തന്നെ തുടങ്ങാറുള്ളതാണ് അതിൽ ആര് ജയിക്കുമെന്ന പ്രവചനങ്ങൾ . ചൈനീസ് പാണ്ടയും പോള്‍ നീരാളിയും അടക്കം അങ്ങനെ പ്രവചനം നടത്തി വലിയ ശ്രദ്ധനേടിയെടുത്തവരാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാ ലോകകപ്പ് കാലത്തും പുറത്ത് വരാറുമുണ്ട് .എന്നാല്‍, ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രെന്‍ഡിംഗ് ആയി മാറിയ ഒരു പ്രവചനം ഇന്ന് ഫുട്ബോള്‍ ലോകത്തെ തന്നെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഹോസെ മിഗ്വെല്‍ പൊളാന്‍കോ എന്ന് പേരുള്ള ഒരു സ്പാനിഷ് ഫുട്ബോള്‍ ആരാധകനാണ് ഇത്തരത്തിലൊരു പ്രവചനം നടത്തിയിരിക്കുന്നത്. അതും ഇന്നും ഇന്നലെയുമല്ല ഏഴ് വര്‍ഷം മുമ്പ് .

2022 ഡിസംബര്‍ 18ന് തന്നെ മെസി ലോകകപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വർഷങ്ങൾക്കു മുന്നേ പ്രവചനം; വിശ്വസിക്കാനാകാതെ ഫുട്ബോള്‍ ലോകം

കൃത്യമായി പറഞ്ഞാല്‍ അത് 2015 മാര്‍ച്ച്‌ 20നാണ്. പൊളാന്‍കോയുടെ ഈ ലോകകപ്പ് പ്രവചനം ഇപ്പോൾ വൻ വൈറൽ ആണ് . 2022 ലെ ഡിസംബര്‍ 18ന് 34 വയസ്സുകാരനായ സൂപ്പർ താരം ലിയോണല്‍ മെസി ലോകകപ്പ് ഉയര്‍ത്തും എന്നും അതിലൂടെ താരം എക്കാലത്തെയും മികച്ച താരമായി മാറും എന്നുമാണ് ആ പ്രവചനത്തിലൂടെ പൊളാന്‍കോ പറഞ്ഞിരുന്നത് . ഏഴ് വര്‍ഷത്തിന് ഇപ്പുറം ഇത് സത്യമാണോ എന്ന് എല്ലാവരോടും വന്നു നോക്കാനും പൊളാന്‍കോ ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. മെസി തന്നെ കപ്പ് ഉയര്‍ത്തുമെന്നുള്ള തരത്തിലുള്ള പ്രവചനങ്ങൾ പലരും പലപ്പോഴായി നടത്തിയിട്ടുണ്ട് എങ്കിലും കൃത്യമായി മാസവും ദിവസവും തീയതിയൊക്കെ പൊളാന്‍കോയ്ക്ക് എങ്ങനെ ഇത്ര കൃത്യമായി പറയാൻ പറ്റി എന്ന അമ്പരപ്പിലാണ് ഇപ്പോൾ ഫുട്ബോള്‍ ലോകം.

എന്തായാലും ഇതോടെ ലോക പ്രശ്സ്ഥനായിരിക്കുകയാണ് പൊളാന്‍കോ. ഒരു സാധാരണ മനുഷ്യന് എങ്ങനെയാണ് ഇത്രയും കൃത്യമായി ഒരു പ്രവചനം നടത്താൻ കഴിയുക. അതും എഴുവർഷങ്ങൾക്ക് മുമ്പ്. പലർക്കും ഇത് ഫേക്ക് ആണോ എന്നുള്ള സംശയമുണ്ട്. നിരവധി പേരാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഇതിനോടകം രംഗത്ത് വരുകയും ചെയ്തിട്ടുള്ളത്. പക്ഷെ സംഗതി ഫേക്ക് അല്ല എന്നും അത് സത്യമാണ് എന്നും എല്ലാവർക്കും ബോധ്യമാകുകയും ചെയ്തിട്ടുണ്ട്. അതോടെ നിരവധി ആരാധകർ അടുത്ത ലോക്കപ്പ് ആരാണ് നേടുക എന്നും, അത് ഇപ്പോൾ തന്നെ പ്രവചിക്കാമോ എന്നും ചോദിച്ചാണ് രംഗത്ത് വരുന്നത്.

അടുത്ത ലോക്കപ്പ് വിജയികളെ ഉടൻ തന്നെ പ്രവചിക്കുമെന്ന് പൊളാന്‍കോ അറിയിച്ചിട്ടും ഉണ്ട്. ആ പ്രവചനത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം. പ്രവചന സിംഹം എന്നാണ് ഇപ്പോൾ പലരും പൊളാന്‍കോ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയ ഒരു പ്രവചനം നടത്തിയ പൊളാന്‍കോ അല്ലാതെ മാറ്റാരാണ് ആ പേരിനു അർഹൻ. ലോകം ഇപ്പോൾ മെസ്സിയുടെ കീരിട നേട്ടത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഇത് അയാളുടെ വിജയമാണ് സാക്ഷാൽ മെസ്സിയുടെ.

Most Popular

Recent Comments