HomeEntertainmentഫുട്ബോൾ പ്രവചനം നടത്തി മൈമുന…!! മൈ മുനയെ ഫ്രൈ ആക്കാൻ ഒരുങ്ങി ആരാധകരും …!!

ഫുട്ബോൾ പ്രവചനം നടത്തി മൈമുന…!! മൈ മുനയെ ഫ്രൈ ആക്കാൻ ഒരുങ്ങി ആരാധകരും …!!

ലോകം ഇപ്പോൾ ലോകകപ്പ് ആവേശത്തിലാണ് ഉള്ളത്. അവസാനം മത്സരം ഈ ഞായറാഴ്ചയാണ് നടക്കാൻ പോകുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം ആണ് അർജന്റീന. ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനൽ കളിക്കാൻ അര്‍ജന്‍റീന ഇടുന്നത് അവരുടെ എക്കാലത്തെയും അഭിമാന നീല ഹോം ജേഴ്‌സിയണിയാകും എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ പറയുന്നത് . നീല ജെഴ്സി ഒപ്പിക്കാനുള്ള ഓട്ടത്തിലാണിപ്പോൾ ആരാധകർ.ലോകകപ്പ് ഒരു വികാരമായി മനസിൽ കൊണ്ടു നടക്കാൻ ഓരോരുത്തരും തുടങ്ങിയത് ഏതാണ്ട് ചെറുപ്പം മുതൽ തന്നെയായിരിക്കും.

ഫുട്ബോൾ പ്രവചനം നടത്തി സൂപ്പർ സ്റ്റാർ ആയി മൈമുന…!! മൈ മുനയെ ഫ്രൈ ആക്കാൻ ഒരുങ്ങി ആരാധകരും …!!

ആ ചെറുപ്പ കാലഘട്ടം മുതൽ മനസിൽ കയറിക്കൂടുന്ന ടീമിനോട്‌ നമുക്ക് സ്വാഭാവികമായി ഇഷ്ട്ടം വളരെ കൂടുതലായിരിക്കും. ആ ടീമിന് വേണ്ടി നമ്മളെന്തും ചെയ്യാൻ റെഡിയായിരിക്കും. ഉറക്കം കളഞ്ഞു ഏത് പാതിരയ്ക്കും കളി മുടങ്ങാതെ കാണും. വലിയ ഫ്ലെക്സുകളും തോരണങ്ങളും എല്ലായിടത്തും വയ്ക്കും. അതിന്റെ കൂടെ നമ്മൾ മറ്റൊന്ന് കൂടെ ചെയ്യും. സ്വന്തം ടീം ജയിക്കും എന്ന ആത്മ വിശ്വാസത്തിൽ ബെറ്റുകൾ വയ്ക്കും.

അങ്ങനെ പലവിധം ബെറ്റുകൾ ലോകപ്പ് പ്രമാണിച്ചു നമ്മൾ കണ്ടതാണ്. പാതി മീശ വടിക്കലും. റോഡിലൂടെ കിടന്ന് ഉരുണ്ടതും അതിൽ ചിലത് മാത്രമാണ്. ഈ ഒരു ലോക്കപ്പിൽ മാത്രം ബെറ്റ് വച്ചു കാശ് കാരായ ഒരുപാട് പേരുണ്ട്. പ്രവജനങ്ങൾ നടത്തി മനുഷ്യർ മാത്രമല്ല പട്ടിയും പൂച്ചയും കിളികളും വരെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയവരാണ്. ലോകത്തിൽ പ്രവചനം നടത്തി വളരെ പ്രശസ്തി നേടിയ പോൾ നീരാളിയെ പറ്റി അറിയാമല്ലോ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് നീരാളി മരിച്ചു പോയത്.

ആ കൂട്ടത്തിലേക്ക് പോൾ നീരാളിയെ പോലെ വന്നിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവചനം നടത്തിയ മൈമുന എന്ന തത്ത. എല്ലാ മത്സരങ്ങളും പ്രവചിക്കാറുള്ള ഈ തത്ത ഇതുവരെ എല്ലാം കൃത്യമായാണ് പറഞ്ഞിട്ടുള്ളത്. ഇതെങ്ങനെ എന്നുള്ള സംശയത്തിലായിരുന്നു ആരാധകർ. എന്നാൽ അവസാന പ്രവചനം തെറ്റിയതോടെ മൈമുന ആകെ പ്രശ്നത്തിലാണ് ഇപ്പോൾ. ഇനി തെറ്റി പറഞ്ഞാൽ മൈമുനയെ ഫ്രൈ ചെയ്തു കളയും എന്നാണ് ആരാധകർ തമാശ രൂപത്തിൽ പറയുന്നത്.

ഇനിയെല്ലാ ബെറ്റുകളും ഇനിയെല്ലാ പ്രവചനങ്ങളും ഒരുപോലെ ഉറ്റു നോക്കുന്നത് ഞായറാഴ്ചയിലേക്ക് ആണ്. അന്ന് ലോകത്ത് ആകമാനം നടക്കാൻ പോകുന്നത് വലിയ വലിയ ബെറ്റുകളാണ്. ഒരുപാട് പേരുടെ തല ഇതോടെ മൊട്ടയാകും. ഒരുപാട് പേരുടെ മീശ ഇതോടെ പകുതി പോകും. ഇത് വല്ലതും കളിക്കിറങ്ങുന്ന മെസ്സി അറിയുന്നുണ്ടോ ആവോ. അറിഞ്ഞാൽ തന്നെ പുള്ളി ഇതിലിപ്പോ എന്ത് ചെയ്യാനാണ്. വമ്പൻ ബെറ്റുകളാണ് ഇങ്ങ് കേരളത്തിലും ആണിയറയിൽ ഒരുങ്ങാൻ പോകുന്നത്. വലിയ രീതിയിൽ തന്നെ കച്ചവടം നടക്കുന്ന ഒരു ഹോട്ടൽ.

അതിന്റെ ഓണർ പറഞ്ഞിരിക്കുന്നത് അര്ജന്റീന ഞായറാഴ്ച ജയിച്ചാൽ തിങ്കളാഴ്ച എല്ലാവർക്കും ഫ്രീ ഫുഡ്‌ ആണെന്നാണ്. ചില ഫ്രാൻസ് ആരാധകർ വരെ ഇപ്പോൾ അർജന്റീന ജയിച്ചാൽ മതിയെന്ന പ്രാർത്ഥനയിലാണ്. ഇഷ്ട്ടപ്പെട്ട ടീമിന് വേണ്ടി പകുതി മീശകളയുന്നതും തല മൊട്ടയടിക്കുന്നതുമൊക്കെ വളരെ അഭിമാനത്തോട് കൂടി തന്നെയാണ് ആരാധകർ നോക്കി കാണുന്നത്. അതിലൊരു നാണക്കേടും ആരും കാണുന്നില്ല. കണ്ട് തന്നെ അറിയണം ഞായറാഴ്ച്ച ഇങ്ങ് കേരളത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. കാത്തിരിക്കാം ആ മുഹൂർത്തത്തിന് വേണ്ടി.

 

View this post on Instagram

 

A post shared by Insamamul Hakh (@foodie_world_hakh)

Most Popular

Recent Comments