സിനിമാ ലോകത്ത് ഇന്ന് വളരെ പ്രശസ്തരാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂർ സൗഹൃദം. മോഹൻലാലിന്റെ ഡ്രൈവർ ആയി വന്ന് പിന്നീട് മോഹൻലാലിന്റെ വലം കൈ ആയി മാറിയ ആളാണ് ആന്റണി പെരുമ്പാവൂർ. ചലച്ചിത്ര മേഖലയിൽ ഈ സൗഹൃദം പല സമയത്തും പലർക്കും വലിയ രീതിയിൽ കല്ലുകടി ആയിട്ടുമുണ്ട്. മോഹൻലാലിനോട് സംവിധായകന് നേരിട്ട് കഥകൾ പറയാൻ പറ്റുന്നില്ല എന്നും ആന്റണി പെരുമ്പാവൂർ വഴിയേ ഏതൊരാൾക്കും അതിന് കഴിയുകയൊള്ളൂ എന്നും നേരത്തെ തന്നെ പലരും പരാതിപ്പെട്ടിരുന്നതാണ്. മോഹൻലാൽ ദശരഥം എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി വലിയ താൽപര്യം കാണിച്ചില്ല എന്ന് സംവിധായകനായ സിബി മലയിൽ തന്നെ തുറന്ന് പറഞ്ഞിരുന്നു.
കോടികളുടെ കടത്തിൽ വീണുപോയ മോഹൻലാൽ, ആന്റണി പെരുമ്പാവൂരിന്റെ സ്വാതന്ത്ര്യത്തിന് പിന്നിൽ കാരണമുണ്ട്. തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്
ഇപ്പോഴിതാ ഇതേപറ്റിയെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. മോഹൻലാൽ സൂപ്പർ താരമായി വളർന്നപ്പോൾ അതിൽ വന്ന സ്വാഭാവികമായ ചില രീതികൾ ആണിതെന്നും അതിൽ സംവിധായകർ പരാതിപ്പെടേണ്ട കാര്യമില്ലെന്നും ഇദ്ദേഹം പറയുന്നു. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനു നൽകിയ ഇന്റർവ്യൂവിലായിരുന്നു ഈ പ്രതികരണം.സിബി മലയിലിന് ഈ പറയുന്ന മോഹൻലാലിനെ അങ്ങ് കാണാതിരുന്നാൽ പോരെ. ഒരാൾ വളർന്നാൽ പിന്നെ അവരെ അവരുടെ വഴിക്ക് അങ്ങ് വിടുക. അടുത്ത ആളെ പോയി കണ്ടെത്തുക. ഇവർക്ക് പുതിയൊരാളെ കണ്ടെത്താൻ വയ്യ അതാണ് ഇവരുടെ പ്രശ്നം. സിബി മലയിലിന് ദശരഥത്തിന്റെ രണ്ടാം പാർട്ട് എടുത്തേ അടങ്ങൂ എന്ന് പറയുമ്പോൾ അതിൽ മുരളിയും സുകുമാരിയുമൊക്കെ വേണം. അതിനെ പറ്റിയൊന്നും ഇയാൾ മിണ്ടുന്നില്ല.
‘ഈ സിനിമ തന്നെ ചെയ്യണമെന്നിത്ര വാശി കാണിക്കുന്നത് എന്തിന്. എനിക്ക് സിബി സാറിനെ വലിയ ഇഷ്ടമാണ്. പക്ഷെ കിരീടം പോലൊയുള്ള അടിപൊളി സിനിമ ചെയ്ത് അതിന്റെ കൂടെ മാമാ പണി കൂടെ ചെയ്യുന്ന ചെങ്കോൽ എടുക്കുന്ന ആളാണ് ഈ സിബി മലയിൽ. ശാന്തിവിള ദിനേശ് പറഞ്ഞു നിർത്തി.മോഹൻലാൽ ആന്റണി പെരുമ്പാവൂരിന് ഇത്രയും കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുന്നതിൽ കൃത്യമായ കാരങ്ങൾ ഉണ്ട് . ഒരു സമയത്ത് മോഹൻലാലിനെ ഒരുപാട് പേർ ചേർന്ന് ദുരുപയോഗം ചെയ്തിരുന്നു.
ഒരു പാട് സിനിമകൾ ചെയ്യുന്ന സമയത്ത് ഒരുപാട് പൈസ വാങ്ങുന്ന അതേ സമയത്ത് തന്നെ മോഹൻലാൽ വലിയ കടക്കാരനുമായിരുന്നു. അതിന് കാരണം അന്ന് മോഹൻലാലിന് ചുറ്റും ഉണ്ടായിരുന്നവരാണ്. അപ്പോഴാണ് ആന്റണി മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും ലാലിന്റെ ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും കൊടുക്കുന്നതും. ആന്റണി അന്ന് വന്നത് കൊണ്ട് മാത്രമാണ് മോഹൻലാൽ രക്ഷപെട്ടത്. ശാന്തിവിള വ്യക്തമാക്കി.
Recent Comments