Homeസുഖമില്ലാത്ത കുഞ്ഞിന്റെ വിശപ്പടക്കാൻ വേണ്ടി അഞ്ഞൂറ് രൂപ കടം ചോദിച്ചു , പിന്നീട് സംഭവിച്ചത് അത്ഭുതങ്ങൾ....

സുഖമില്ലാത്ത കുഞ്ഞിന്റെ വിശപ്പടക്കാൻ വേണ്ടി അഞ്ഞൂറ് രൂപ കടം ചോദിച്ചു , പിന്നീട് സംഭവിച്ചത് അത്ഭുതങ്ങൾ. നിറഞ്ഞ കണ്ണുകളോടെ ഒരമ്മ. വൈറലായി വീഡിയോ

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റാനുള്ള ഭക്ഷണം കൊടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടെറിയ കാര്യം . അത്തരത്തിൽ അഞ്ചുമാസങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോട് കൂടി ജീവിതം പൂർണ ദുരിതത്തിലായി മാറിയ ഒരു അമ്മയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രെദ്ധ നേടുന്നത്. മക്കളെ വീട്ടിൽ കാവലിരുത്തിയാണ് സുഭദ്ര എന്ന ഈ അമ്മ കൂലിപ്പണികൾക്ക് വേണ്ടി പോകുന്നത്. മകനും ഒരു അസുഖമുണ്ട് .

സുഖമില്ലാത്ത കുഞ്ഞിന്റെ വിശപ്പടക്കാൻ വേണ്ടി അഞ്ഞൂറ് രൂപ കടം ചോദിച്ചു , പിന്നീട് സംഭവിച്ചത് അത്ഭുതങ്ങൾ. നിറഞ്ഞ കണ്ണുകളോടെ ഒരമ്മ. വൈറലായി വീഡിയോ

ജോലിക്കു പോകാൻ ഇപ്പോൾ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായിപ്പോയി. പാലക്കാട് ആണ് ഈയൊരു സംഭവം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ അധ്യാപികയോട് ഒരു 500 രൂപ അമ്മ കടം ചോദിച്ചത്. എന്നാൽ ഇവർക്ക് ഈ ഒരൊറ്റ ചോദ്യത്തിലൂടെ കിട്ടിയതാകട്ടെ 51 ലക്ഷം രൂപ. ഇത് മുഴുവൻ കൊടുത്തത് അധ്യാപികയല്ല. പക്ഷേ ആ അധ്യാപികയുടെ നല്ല മനസ്സ് കൊണ്ടാണ് ഇത് ലഭിച്ചത്.

പാലക്കാട് കുറ്റനാട് സ്വദേശിയായ സുഭദ്രയ്ക്കാണ് ഇപ്പോൾ നന്മ വറ്റാത്ത മനസ്സുകളുടെ സഹായം വന്നുകൊണ്ടിരിക്കുന്നത് . ഇവരുടെ ദുരിതത്തെ ചൂണ്ടി കാണിച്ചു കൊണ്ട് അധ്യാപക തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തു . ഇത് കണ്ടാണ് ആളുകൾ അമ്മയ്ക്ക് സഹായവുമായി എത്തിയത്. 17 വയസ്സുകാരനായ ഒരു മകൻ ഉൾപ്പെടെ മറ്റ് മൂന്ന് മക്കളാണ് സുഭദ്രയുടെ തുച്ഛമായ വരുമാനത്തിൽ ജീവിക്കുന്നത്. വളരെ ചെറിയൊരു വീട്ടിലാണ് ഇവരുടെ ജീവിതം . പാള കൊണ്ടും മറ്റുമൊക്കെ ചോർച്ചകൾ അടച്ച ഒരു പഴയ വീട്ടിൽ. 5 മാസം മുമ്പാണ് ഭർത്താവ് മരിച്ചത് .

അതോടെ ഇവരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലായി. രോഗിയായ മകൻ ഉള്ളത് കൊണ്ട് മറ്റു രണ്ടു മക്കളെ കൂടി വീട്ടിൽ കാവൽ ഇരുത്തിയാണ് സുഭദ്ര കൂലിപ്പണിക്കും മറ്റും പോവുന്നത് . പണിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് വീട് മുഴു പട്ടിണിയിൽ ആയത്. മുൻപിൽ മറ്റു മാർഗ്ഗമൊന്നുമില്ലാതെ വന്നതോടെയാണ് മകന്റെ അധ്യാപികയോടെ അമ്മ 500 രൂപ കടം ചോദിക്കുന്നത്. ആ സമയത്ത് സുഭദ്രയ്ക്ക് വേണ്ട പണം ടീച്ചർ കൊടുത്തു . അതോടൊപ്പം തന്റെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഇട്ടു.

ആ പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അതോടെ 48 മണിക്കൂറിൽ സുഭദ്രയുടെ അക്കൗണ്ടിലേക്ക് 51 ലക്ഷം രൂപയാണ് വന്നത്. വലിയ സന്തോഷത്തോട് കൂടെ ടീച്ചർ തന്നെയാണ് ഈ വിവരം പങ്കുവെച്ചതും. മകന്റെ തുടർ ചികിത്സകൾക്ക് വേണ്ടിയും വീട് പണിയുന്നതിനും മറ്റ് ചിലവുകൾക്കും ഈ പണം ഇവർ ഉപയോഗിക്കും.

Most Popular

Recent Comments