രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച, ഏറ്റവും കൂടുതല്‍ കളികളിൽ പങ്കെടുത്ത, കൂടാതെ അഞ്ച് ലോകകപ്പിലും നിര്‍ണായകമായ ഗോളുകള്‍ക്ക് വഴിയൊരുക്കി കൊടുത്തിരുന്ന റൊസാരിയോയുടെ മാന്ത്രികന്‍ ആണ് മെസ്സി.86 മറഡോണയ്ക്കെന്നതു പോലെ, 2002 റൊണാള്‍ഡോയ്ക്കെന്നത് പോലെ 2022 മെസ്സിയുടെത് മാത്രമാകുമോ? ആറാമതൊരു ഫൈനലില്‍ മൂന്നാമത്തെ കിരീടം നേടാന്‍ താരത്തിനാകുമോ? വിശ്വ വേദിയിലെ നേട്ടങ്ങളുടെ പുസത്കത്തില്‍ വീണ്ടും പുതിയ താളുകള്‍ തുന്നി ചേർത്ത് കൊണ്ട് മെസ്സി വിടവാങ്ങുന്നത് ലോക കപ്പ് കരീടം ഉയര്‍ത്തിയിട്ടാകുമോ?
മെസ്സി അതിരുകളില്ലാത്ത ലോകത്തിന്‍റെ മാന്ത്രികൻ…!! വിശ്വ സ്വപ്നത്തിലേക്ക് ഇനി ഒരു ചുവട് മാത്രം…!!
കാല്‍ പന്തുകളിയുടെ ഈ ലോകത്ത് അനന്യസുന്ദരമായ മികവുകളുടെയും ഉദാഹരണങ്ങളൊന്നുമില്ലാത്ത നേട്ടങ്ങളുടെയുമൊക്കെ തിളക്കത്തിൽ രാജ്യത്തിനു വേണ്ടി നേടുന്ന ലോക കപ്പ് കീരീടത്തിന്റെ മകുടം ചാര്‍ത്തുവാന്‍ മെസ്സിയെ കൊണ്ട് ആകുമോ? വലിയൊരു സ്വപ്നത്തിന് ഇനി ഒരു ചുവട് മാത്രം ദൂരത്ത് നില്‍ക്കെ ഇപ്പോൾ എന്താകും മെസ്സിയുടെ മനസ്സിലുടെ കടന്ന് പോകുന്നുണ്ടാവുക ? എന്തായാലും ഒരു കാര്യം ഉറപ്പാണ്. അവസാന ലോക കപ്പ് മത്സരം എന്ന് പ്രഖ്യാപിച്ച വേദിയിലെ ഈ കലാശ പ്പോരിലേക്ക് അയാള്‍ ഇറങ്ങുന്നത് മത്സരം ആസ്വദിച്ച് രസിച്ച് കളിക്കാൻ തന്നെയാണ് , ടീമിനെ ജയിപ്പിക്കാനാണ്. ടീമിനെ നയിക്കാനാണ്.
ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനൽ മത്സരത്തിന്റെ തുടക്കത്തില്‍ പിന്‍ തുടയിലെ ഞരമ്പിന്റെ ചെറിയ വേദനയില്‍ മെസ്സി ഒരിത്തിരി വേഗം കുറച്ചപ്പോൾ അത് കണ്ട നാടിനും നാട്ടാര്‍ക്കും മെസ്സിയെക്കാളും വേദനിച്ചു. പക്ഷേ പ്രതിഭയുടെ ആ മാന്ത്രിക സ്പര്‍ശം ആ വേദനയെ മാറ്റി. പകരം തന്റെ ഞരമ്പുകളിലേക്ക് ഊര്‍ജ പ്രവാഹം കൂടുതലാക്കി . നൊവാക്കോവിച്ച് എന്ന മിടു മിടുക്കനായ ഗോളിയെ ഞെട്ടിച്ച പെനാല്‍റ്റിയിലൂടെ, ഈ ടൂര്‍ണമെന്റ് തന്നെ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച പ്രതിരോധ താരമായ ഗ്വാഡിയോളിനെ ഞെട്ടിച്ച ഒരു ട്വിസ്റ്റഡ് പാസിലൂടെ മെസ്സിയെന്ന മന്ത്രികനെ ലോകം വീണ്ടും കണ്ടു.
മെസ്സി ഞങ്ങള്‍ നിനക്ക് വേണ്ടി ഉറങ്ങാതെ കാത്തിരിക്കുന്നു. മറഡോണയോ അതോ മെസ്സിയോ എന്ന തര്‍ക്കത്തിന് ഇനി ഒരു പുതിയ മാനം കൂടി കൊടുക്കുവാൻ . കാല്‍ പന്തുകളിയുടെ ഈ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവ ചരിത്ര പുസ്തകത്തിന് ലോക കപ്പ് ഉയർത്തി കൊണ്ട് നില്‍ക്കുന്ന മെസ്സിയുടെ മുഖ ചിത്രം കൊടുക്കുവാൻ . അങ്ങ് റൊസാരിയോയുടെത് മാത്രമല്ല, അതിരുകളില്ലാത്ത ഈ കാല്‍പന്തു കളിയുടെ വിശാല ലോകത്തെ തന്നെ വലിയൊരു മാന്ത്രികനാണ്.
ഈ വരുന്ന ഞായറാഴ്ച നടക്കാൻ പോകുന്ന ഫൈനൽ മത്സരത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ലോകം. അതിലേക്ക് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം. മെസ്സി കപ്പ് ഉയർത്തും എന്ന പ്രതീക്ഷയോടെ തന്നെ നമുക്ക് കാത്തിരിക്കാം.
Recent Comments