തെന്നിന്ത്യന്‍ സിനിമകളിലെ തന്നെ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള ഒരു നായിക നടിയായി മാറിയിരിക്കുകയാണ് നയന്‍താര. 2013 മുതൽ ഇങ്ങോട്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ ആയി തമിഴ് ചിത്രങ്ങളിൽ നിറഞ്ഞ് നില്‍ക്കുകയാണ് നയന്‍സ്. സിനിമാ പാരമ്പര്യമൊന്നും ഇല്ലാത്ത താരം ഇതിനകം കരിയറില്‍ നേടിയെടുത്തത് വലിയ ഖ്യാതികളാണ്. സിനിമാ ലോകത്തെ തന്നെ ഇത് അമ്പരപ്പിക്കുന്നതാണ്. ഇവയില്‍ പല നേട്ടങ്ങളും ഇപ്പോഴും മറ്റ് പല നായികമാര്‍ക്കും അപ്രാപ്യമായി തന്നെ തുടരുകയാണ്. തെന്നിന്ത്യയില്‍ തന്നെ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നായികയാണ് നയൻതാര. സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലും ബിഗ് ബജറ്റ് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളിലും ഒരുപോലെ തന്നെ പരിഗണിക്കുന്ന നായിക, രണ്ട് പതിറ്റാണ്ടിലേറെയായി മുന്‍നിര നായികയായി തന്നെ തുടരുന്ന നായിക അങ്ങനെ തുടങ്ങി ലേഡി സൂപ്പർ സ്റ്റാറിന്റെ കരിയര്‍ ഗ്രാഫിന് പ്രത്യേകതകള്‍ ഒരുപാടാണ് .
തുടരെ തുടരെയുള്ള പരാജയങ്ങള്‍. സ്വന്തം പണം വരെ പോവുമെന്ന സ്ഥിതി. ഒടുവില്‍ ആ വാശി ഉപേക്ഷിച്ച് നയന്‍താര.
മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയ രംഗത്തേക്ക് ചുവടെടുത്ത് വയ്ക്കുന്നത് . പിന്നീട് മലയാളത്തില്‍ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കൂടുതൽ അങ്ങോട്ട് ശ്രദ്ധിക്കപ്പെട്ടില്ല. ഇതോട് കൂടി തമിഴ്, തെലുങ്ക് ചിത്രങ്ങളിലേക്ക് ചേക്കേറി. തെന്നിന്ത്യന്‍ ചിത്രങ്ങളിലേ ഗ്ലാമര്‍ ഐക്കണ്‍ ആയി താരം പിന്നീട് മാറി. 2013 ന് ശേഷമാണ് നയൻ താരയുടെ കരിയര്‍ ഗ്രാഫ് പാടെ മാറി മറിഞ്ഞത്. രാജാ റാണി, തനി ഒരുവന്‍, ഇരുമുഖന്‍, മായ, നാനും റൗഡി താന്‍, തുടങ്ങി തുടരെ വമ്പൻ ഹിറ്റുകള്‍ നയന്‍സിനെ തേടി വന്നു .എന്നാല്‍ ഈ അടുത്ത കാലത്തായി നയന്‍സിന് തന്റെ കരിയറില്‍ തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത് . നടിയുടെ തുടരെയുള്ള നിരവധി ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി. മിക്കതും ഒടിടിക്ക് കൊടുത്തതിനാല്‍ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം ഇല്ലാതെ രക്ഷപെട്ടു.
കുറെ നാളുകൾക്ക് ശേഷം മലയാള സിനിമയിൽ നയൻതാര അഭിനയിച്ചു. ഗോള്‍ഡിൽ നയന്‍താര ഭാഗമായിരുന്നു എങ്കിലും താരത്തിന് കാര്യമായൊന്നും തന്നെ ചെയ്യാനുമുണ്ടായിരുന്നില്ല. നടിക്ക് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ ഇപ്പോൾ തുടരെ വീഴ്ചകൾ സംഭവിക്കുകയാണെന്നാണ് സിനിമാ ലോകത്തെ പലരും പറയുന്നത്. പൊതുവെ താരം സിനിമയുടെ പ്രൊമോഷണല്‍ പരിപാടികളില്‍ അങ്ങനെ പങ്കെടുക്കാറില്ല. തുടരെ തുടരെയുള്ള പരാജയങ്ങള്‍ വന്നതോടെ, സ്വന്തം പണം വരെ പോവുമെന്ന സ്ഥിതിയിൽ ആയതോടെ .ഒടുവില്‍ ആ വാശി ഉപേക്ഷിച്ചിരിക്കുകയാണ് നയന്‍താര. ഇനി വരാനിരിക്കുന്ന എല്ലാ സിനിമകളുടെ പ്രൊമോഷനും താരം പങ്കെടുക്കും. പ്രൊമോഷനിൽ വരുന്ന പാളിച്ചകളാണ് താരത്തിന്റെ സിനിമകൾക്ക് വേണ്ട വിധം സ്വീകാര്യത ലഭിക്കാത്തത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Recent Comments